കേരളത്തിൽ മാസ്റ്റർ സിനിമവിതരണത്തിനെടുത്ത കോടികൾ കണ്ട് അന്തം വിട്ട് സിനിമ പ്രേമികൾ

കോവിഡിന്റെ പശ്ചാത്തലത്തിൽ അടഞ്ഞ് കിടക്കുന്ന തിയേറ്ററുകൾ നാളെ തുറക്കും. വിജയ് ചിത്രം മാസ്റ്റർ കേരളത്തിലെ തീയേറ്ററുകളിൽ നാളെ റിലീസ് ചെയ്യും. കൊച്ചിയിൽ ചേർന്ന സിനിമ സംഘടനകളുടെ യോഗത്തിലാണ് തീരുമാനം ഉണ്ടായത്.

ആറ് കോടി രൂപയ്ക്കാണ് മാസ്റ്റർ സിനിമവിതരണത്തിനെടുത്തതെന്ന് സിനിമയുടെ തെക്കൻ മേഖലയിലെ തീയറ്ററുകളിൽ വിതരണാവകാശമുള്ള മാജിക് ഫ്രെയിംസിന്റെ ഉടമ ലിസ്റ്റിൻ സ്റ്റീഫൻ റിപ്പോർട്ടർ ടിവിയുമായുളള അഭിമുഖത്തിൽ പറഞ്ഞു.

അതിനിടയിൽ മറ്റൊരു വാർത്ത കൂടി പുറത്തുവരുന്നുണ്ട്. വിജയ് ചിത്രം മാസ്റ്റർ ലീക്കായിരിക്കുകയാണ്. പതിനഞ്ചു സെക്കൻഡോളം വരുന്ന രംഗങ്ങളാണ് പ്രചരിച്ചിരിക്കുന്നത്. ഇവയിൽ നടൻ വിജയുടെ ഇൻട്രോ രംഗവും ഉൾപ്പെടുന്നു.

ഇതേ തുടർന്ന് സിനിമയിലെ ഭാഗങ്ങൾ ആരും സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കരുതെന്നു സംവിധായകൻ ലോകേഷ് കനകരാജ് അഭ്യർത്ഥിച്ചു. ചിത്രം ചോർത്തിയത് തമിഴ് റോക്കർസ് ആണെന്നാണ് സൂചന. ‘ഒന്നര വർഷത്തെ അദ്ധ്വാന ഫലമാണ് മാസ്റ്റർ. പ്രേക്ഷകർ ചിത്രം തിയേറ്ററിൽ തന്നെ ആസ്വദിക്കുമെന്ന് പ്രതീക്ഷിക്കുന്നു. ദയവുചെയ്ത് ക്ലിപ്പുകൾ ഷെയർ ചെയ്യരുത്. ഒരു ദിവസം കൂടി കാത്തിരിയ്ക്കണം’.

മാസ്റ്റർ സിനിമയുടെ ചോർന്നു പോയ ഭാഗങ്ങൾ സോഷ്യൽ മീഡിയയിൽ നിന്ന് നീക്കാൻ ശ്രമം ആരംഭിച്ചിട്ടുണ്ട്.

Noora T Noora T :