‘ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും’; ചിത്രങ്ങളുമായി അഭയ ഹിരണ്‍മയി

ഗായികയെന്ന നിലയില്‍ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറിയ താരമാണ് അഭയ ഹിരണ്‍മയി. ഇപ്പോഴിതാ സംഗീതനിശയില്‍ നിന്നുള്ള മനോഹര ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഗായിക അഭയ ഹിരണ്‍മയി.

ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടിയുള്ള ആഹ്ലാദം എന്ന് കുറിച്ചാണ് അഭയ ചിത്രം പങ്കുവച്ചിരിക്കുന്നത്. ഈ ഓര്‍മ്മകളെ എന്നും കാത്തു സൂക്ഷിക്കുമെന്നും താരം കുറിച്ചു.

‘ജീവിതത്തില്‍ കൂടുതല്‍ സന്തോഷത്തിനും സമാധാനത്തിനും വേണ്ടി എന്നെതന്നെ ആഹ്ലാദിപ്പിക്കുന്നു. നന്ദി, നിങ്ങള്‍ എന്റെ ഇന്നലയെ അവിസ്മരണീയമാക്കി. ഈ ഓര്‍മ്മകളെ ഞാന്‍ എന്നും കാത്തു സൂക്ഷിക്കും’, അഭയ കുറിച്ചു. സയനോരയും ശ്വേത മേനോനുമടക്കം നിരവധിപ്പേരാണ് ചിത്രത്തിന് കമന്റുകള്‍ കുറിച്ചിരിക്കുന്നത്.

അടുത്തിടെയാണ് ഇന്‍സ്റ്റഗ്രാമില്‍ അഭയ ഒരു ലക്ഷം ഫോളോവേഴ്‌സ് എന്ന നേട്ടത്തിലെത്തിയത്. ഇതിനുപിന്നാലെ തന്റെ യൂട്യൂബ് ചാനലിലൂടെയും അഭയ ആരാധകര്‍ക്ക് മുന്നിലെത്തി. സം?ഗീത വിശേഷങ്ങളും ഫോട്ടോഷൂട്ട് വിഡിയോകളുമാണ് യൂട്യൂബ് ചാനലിലെ വിശേഷങ്ങള്‍.

Vijayasree Vijayasree :