ബിഗ്‌ബോസ് സീസൺ ൪ ഏറെ ആവേശത്തോടെ മുന്നോട്ടു പോകവെയാണ് റോബിൻ പുറത്താക്കപ്പെട്ടത് .റോബിൻ ബിഗ് ബോസ് വീട്ടിൽ തിരിച്ച് വരുമെന്ന് പ്രേക്ഷകർ ഏറെ പ്രതീക്ഷിച്ചുവെങ്കിലും അത് സംഭവിച്ചില്ല. ബിഗ് ബോസ് നിയമങ്ങൾ തെറ്റിച്ചതിനാൽ റോബിന് പുറത്ത് പോകേണ്ടി വന്നു. നൂറ് ദിവസവും ബിഗ് ബോസ് വീട്ടിൽ നില്ക്കാൻ കെൽപ്പുള്ള ഒരു മത്സരാർഥിയായിരുന്നു റോബിൻ.
എന്നാൽ ബിഗ് ബോസ് വീട്ടിൽ നിയലംഘനത്തിൽ ഒരു വിട്ട് വീഴ്ചയും ചെയ്യാൻ ബിഗ് ബോസ് തയ്യാറാവില്ല. കഴിഞ്ഞ രണ്ട് സീസണിലും ഇതേ പോലെ മത്സരാർഥികൾ അന്യോന്യം വളരെ മോശമായി പെരുമാറിയ സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നെല്ലാം ബിഗ് ബോസ് പ്രശ്നക്കാരായ മല്സരാര്ത്ഥികളെ വീട്ടിൽ നിന്നും പുറത്താക്കുകയാണ് ഉണ്ടായത്.
ഇപ്പോൾ റോബിൻ പുറത്ത് പോയതും അതുകൊണ്ട് തന്നെയാണ്. പല തവണ ബിഗ് ബോസിൽ നിന്നും മുന്നറിയിപ്പ് ലഭിച്ചിട്ടും റോബിൻ മാറാൻ തയ്യാറായില്ല. മത്സരാർഥികളുമായി വഴക്കടിക്കാനും ടാസ്ക്കിനിടയിൽ മനഃപൂർവ്വം പ്രശ്നങ്ങൾ സൃഷ്ടിക്കാനും ശ്രമിക്കുകയാണ് ചെയ്തത്. സ്ക്രീൻ സ്പെയിസിനായി താൻ മനഃപൂർവം പ്രശനങ്ങൾ ഉണ്ടാക്കുന്നതാണെന്ന് റിയാസിനോടും പറഞ്ഞിരുന്നു.റോബിനെ പുറത്താക്കുക എന്ന ഒരു ലക്ഷ്യം മാത്രം മുന്നിൽ കണ്ട് ബിഗ് ബോസ് വീട്ടിൽ കളിക്കാൻ എത്തിയ മത്സരാർഥിയാണ് റിയാസ്. റിയാസിന്റെ പ്രവർത്തികൾ പലതും ബിഗ് ബോസ് വീട്ടിലെ മറ്റ് മത്സരാർത്ഥികളെ പ്രകോപിപ്പിക്കുന്ന താരത്തിലുള്ളവയായിരുന്നു.
ജാസ്മിനൊഴികെ ആർക്കും റിയാസിന്റെ പ്രവർത്തികളെ ഇഷ്ട്ടപ്പെടുന്നുമുണ്ടായിരുന്നില്ല.
ജാസ്മിൻ പോയതോടെ മൊത്തത്തിൽ വീട്ടിൽ ഒറ്റപ്പെട്ട അവസ്ഥയിലായിരുന്നു റിയാസ്. റോബിൻ പുറത്തായതുകൊണ്ട് ആരെയും പ്രകോപിപ്പിക്കാനും പറ്റുന്നില്ല. ജാസ്മിൻ പുറത്ത് പോയ സമയത്ത് റിയാസ് ബിഗ് ബോസ് വീട്ടിലെ എല്ലാവരോടും വളരെ ദേഷ്യത്തോടെയാണ് പെരുമാറിയത്.റോബിൻ കാരണമാണ് ജാസ്മിൻ ഷോ വിട്ട് പുറത്ത് പോയതെന്ന് ആരോപിച്ച റോബിന്റെ ചായ കപ്പ് തറയിൽ എറിഞ്ഞ് ഉടയ്ക്കുകയും ദിൽഷയുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയുമെല്ലാം ചെയ്തു.ബിഗ് ബോസ് വീട്ടിൽ വന്ന അന്ന് മുതൽ ആരുമായും വഴക്കിന് പോവാതെ എല്ലാവരോടും സൗഹൃദപരമായി പെരുമാറുന്ന ഒരു വ്യക്തിയാണ് റോൻസോൺ.
അതുകൊണ്ട് തന്നെ താരത്തിന് പ്രേക്ഷകരുടെ ഇടയിൽ ഹേറ്റേഴ്‌സ് വളരെ കുറവാണ്. കഴിഞ്ഞ ദിവസം റോൻസോൺ റിയാസിന് ഒരു ഉപദേശം കൊടുക്കുകയുണ്ടായി.നൂറ് ദിവസം ബിഗ് ബോസ് വീട്ടിൽ നിന്ന് കപ്പുമായി പുറത്ത് പോകുന്നതല്ല വിജയമെന്നും എത്ര കാലമായാലും എല്ലാവരുടെയും മനസ്സിൽ കിടക്കുന്ന ആളാണ് യഥാർത്ഥ വിജയിയെന്നും റോൻസോൺ റിയാസിനോട് പറഞ്ഞു.
ഈ ഒരു കാര്യം മനസ്സിൽ വെച്ചിരിക്കുന്നതുകൊണ്ടാവാം റോൻസോൺ ബിഗ് ബോസിൽ ആരെയും അങ്ങനെ അധികം വേദനിപ്പിക്കാൻ ശ്രമിക്കാത്തത്.റോബിനും ജാസ്മിനും ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തിറങ്ങിയപ്പോൾ ഒറ്റക്കായി റിയാസിനെ ദിൽഷയും ബ്ലെസ്ലിയും ചേർന്ന് കിട്ടുന്ന അവസരങ്ങളിലെല്ലാം ഇപ്പോൾ കളിയാക്കുകയും പ്രകോപിപ്പിക്കുകയും ചെയ്യുകയാണ്.
അതെ സമയം പുറത്തിറങ്ങിയ റോബിൻ, തനിക്ക് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്ന പിന്തുണ കണ്ട് അക്ഷരാർഥത്തിൽ ഞെട്ടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസം ലൈവിൽ വന്ന താരം തന്റെ ആരാധകരോടെല്ലാം നന്ദി പറയുകയും ബിഗ് ബോസ് വീട്ടിൽ താൻ ഏറ്റവും കൂടുതൽ മിസ് ചെയ്യാൻ പോകുന്നത് ദിൽഷയെ ആണെന്നും പറഞ്ഞു.