അങ്ങനെ ഡോക്ടറുടെ കാര്യത്തിലും തീരുമാനം ആയി! അമിതവിശ്വാസവും എടുത്തു ചാട്ടവും കൊണ്ടു ആരും ഒന്നും നേടാന്‍ പോകുന്നില്ല… ജാസ്മിന്‍ ഒരല്‍പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഈ വാര്‍ത്ത നിനക്കു ഹൗസിനുള്ളില്‍ ഇരുന്നു കേള്‍ക്കാമായിരുന്നു; അശ്വതിയുടെ കുറിപ്പ് വൈറൽ

റിയാസിനെ തല്ലിയെന്ന ആരോപണത്താൽ ഡോ. റോബിനെ ഷോയിൽ നിന്നും മാറ്റിനിർത്തിയതോടെയാണ് ബി​ഗ് ബോസിന്റെ ഈ ആഴ്ചയിലെ നിറം മാറിതുടങ്ങിയത്. റോബിനെ സീക്രട്ട് റൂമിൽ ആക്കിയതിന് പിന്നാലെ ജാസ്മിൻ കഴിഞ്ഞ ദിവസം ഷോയിൽ നിന്ന് പുറത്തേക്ക് പോയിരുന്നു.

ജാസ്മിന് പിന്നാലെ റോബിനെയും പുറത്താക്കിയെന്നുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. സഹതരാത്തെ കയ്യേറ്റം ചെയ്ത സംഭവത്തിലാണ് റോബിനെ പുറത്താക്കിയിരിക്കുന്നത്. നേരത്തെ താരത്തെ ഷോയില്‍ തുടരാന്‍ യോഗ്യനല്ലെന്ന് പറഞ്ഞു കൊണ്ട് മാറ്റി നിര്‍ത്തിയിരുന്നു. ഇപ്പോള്‍ പുറത്താക്കാന്‍ തീരുമാനിക്കുകയായിരുന്നു.

ഇപ്പോഴിതാ ഡോക്ടര്‍ റോബിന്റെ പുറത്താകലിനെക്കുറിച്ചുള്ള നടി അശ്വതിയുടെ പ്രതികരണം ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് വീടിന് അകത്തേക്ക് വന്നിട്ടില്ലെങ്കിലും പ്രേക്ഷകരെ സംബന്ധിച്ച് ഷോയുടെ ഭാഗം തന്നെയാണ് അശ്വതി. ഓരോ ദിവസത്തേയും എപ്പിസോഡുകളെക്കുറിച്ചുള്ള അശ്വതിയുടെ വിലയിരുത്തലുകള്‍ വളരെയധികം ശ്രദ്ധ നേടാറുണ്ട്. റോബിന്റെ പുറത്താകലിനെക്കുറിച്ചും താരം പ്രതികരിക്കുകയാണ്.

അങ്ങനെ ഡോക്ടര്‍ടെ കാര്യത്തിലും തീരുമാനം ആയി! പ്രേക്ഷകര്‍ക്കു എന്ത് സന്ദേശം ആണ് ഈ സീസണ്‍ കൊണ്ടു ഉദ്ദേശിച്ചത് എന്ന് ചോദിക്കുന്നതിനു ഉത്തരമായി ഞാന്‍ പറയും അമിതവിശ്വാസവും എടുത്തു ചാട്ടവും കൊണ്ടു ആരും ഒന്നും നേടാന്‍ പോകുന്നില്ല എന്നത് തന്നെയാണ്. എന്നാണ് അശ്വതി പറയുന്നു. ജാസ്മിന്‍ ഒരല്‍പ്പം ക്ഷമ കാണിച്ചിരുന്നെങ്കില്‍ ഈ വാര്‍ത്ത നിനക്കു ഹൗസിനുള്ളില്‍ ഇരുന്നു കേള്‍ക്കാമായിരുന്നു, തുടര്‍ന്നും മത്സരിച്ചു ചിലപ്പോള്‍ വിജയിയും ആകാമായിരുന്നുവെന്നും അശ്വതി അഭിപ്രായപ്പെടുന്നുണ്ട്. ബിഗ് ബോസ് സീസണ്‍ 4ലെ മറ്റൊരു കരുത്തനായ മത്സരാര്‍ത്ഥിയെയാണ് നഷ്ടമായതെന്നും താരം പറയുന്നുണ്ട്.

Noora T Noora T :