മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ബിഗ്‌സ്‌ക്രീന്‍ പ്രേക്ഷകര്‍ക്കും ഏറെ പ്രിയപ്പെട്ട നടിയാണ് സീമ ജി നായര്‍. നടി എന്നതിനേക്കാളുപരി ഒരു പൊതു പ്രവര്‍ത്തക കൂടിയാണ് നടി. നടി ശരണ്യ ശശിയ്‌ക്കൊപ്പം നിന്നിരുന്നതും വേണ്ട സഹായങ്ങള്‍ ചെയ്തിരുന്നതും സീമയായിരുന്നു.
ഇപ്പോഴിതാ കാന്‍സര്‍ ബാധിതനായ പ്രഭുലാല്‍ പ്രസന്നനെ നേരില്‍ കണ്ട കാര്യം പറഞ്ഞിരിക്കുകയാണ് സീമ. കോഴിക്കോട് എംവിആര്‍ ആശുപത്രിയില്‍ എത്തിയാണ് നടി പ്രഭുലാലിനെ കണ്ടത്. ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിലൂടെയാണ് സീമ ജി നായര്‍ പ്രഭുലാലിനെ കണ്ടകാര്യം അറിയിച്ചത്.
സീമ ജി നായരുടെ കുറിപ്പ് ഇങ്ങനെ,
ശുഭദിനം ..ഇന്നലെ കോഴിക്കോട് എംവിആര്‍ ഹോസ്പിറ്റലില്‍ ഞാന്‍ പ്രഭുവിനെ കാണാന്‍ പോയിരുന്നു. ഞാന്‍ ചെല്ലുമ്പോള്‍ ഡ്രെസ്സിംഗ് റൂമില്‍ ആയിരുന്നു. ജീവിതത്തില്‍ പരീക്ഷണങ്ങളിലൂടെയായിരുന്നു അവന്റെ യാത്ര. അനുഭവിക്കാവുന്നതിന്റെ പരമാവധി അനുഭവിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും കാന്‍സറിന്റെ രൂപത്തില്‍ അടുത്ത വേദനയും.
ഈ വേദനകള്‍ക്കിടയിലും അവന്‍ ചിരിക്കുന്നുണ്ടായിരുന്നു. കുറച്ചു നേരം അവനോടൊപ്പം ചിലവഴിച്ചു അവിടുന്ന് യാത്രയാവുമ്പോള്‍ അവന്‍ കയ്യില്‍ മുറുകെ പിടിച്ച ഒരു ശിവലിംഗം കണ്ടു.
അവന്‍ ഭഗവാനെ മുറുകെ പിടിച്ചിരിക്കുകയാണ്. മഹാദേവന്‍ പ്രഭുവിനെ രക്ഷിക്കട്ടെ. എംവിആര്‍ ഇല്‍ നിന്നും ഇറങ്ങുമ്പോള്‍ മനസ് അവിടുത്തെ മെഡിക്കല്‍ ഡയറക്ടര്‍ ഡോക്ടര്‍ നാരായണന്‍ കുട്ടി വാരിയരിലും. മറ്റെല്ലാ ഡോക്ടര്സിലും. ഈശ്വരനിലും അര്‍പ്പിക്കുകയായിരുന്നു. ഈ യാത്രയില്‍ എന്നോടൊപ്പം കുറച്ചുമുഖങ്ങള്‍ ഉണ്ടായിരുന്നു. അവരെ കുറിച്ചും എനിക്കെഴുതണം. അത് വരും ദിവസങ്ങളില്‍.