മിനിസ്ക്രീൻ പ്രേഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ആതിര മാധവ് .കുടുംബവിളക്ക് സീരിയലിലൂടെയാണ് തരാം ശ്രദ്ധ നേടുന്നത് . സീരിയലിലെ അനന്യ എന്ന കഥാപാത്രത്തെയാണ് ആതിര അവതരിപ്പിച്ചിരുന്നത്. മാസങ്ങള്‍ക്ക് മുന്‍പാണ് ആതിര സീരിയലില്‍ നിന്ന് പിന്മാറിയത്. നടി ഗര്‍ഭിണിയായതിന് പിന്നാലെ അഭിനയത്തില്‍ തുടരാന്‍ സാധിക്കാത്തത് കൊണ്ടാണ് ആതിര ഇടവേള എടുത്തത്.
രണ്ട് മാസം മുന്‍പ് നടി ഒരു ആണ്‍കുഞ്ഞിന് ജന്മം കൊടുക്കുകയും ചെയ്തു. കുഞ്ഞിന്റെ കൂടെയുള്ള വിശേഷങ്ങളാണ് നടിയിപ്പോള്‍ പറയാറുള്ളത്. എന്നാല്‍ തന്റെ വിവാഹത്തെ കുറിച്ചും പ്രണയത്തെ കുറിച്ചും ആതിര പറഞ്ഞ കാര്യങ്ങളാണ് ഇപ്പോള്‍ വൈറലാവുന്നത്. സുബി സുരേഷിനൊപ്പം ഒരു ചാനല്‍ പരിപാടിയില്‍ പങ്കെടുക്കുകയായിരുന്നു താരം.
ഒരു പാട്ട് പാടാനാണ് സുബി ആതിരയോട് ആവശ്യപ്പെട്ടത്. താനങ്ങനെ പാടുന്ന ആളല്ലെന്ന് പറഞ്ഞ ആതിര കുഞ്ഞിന് പോലും പാടി കൊടുക്കാറില്ലെന്നും സൂചിപ്പിച്ചു. ഭര്‍ത്താവ് പാടുമോ എന്ന ചോദ്യത്തിനും ഇല്ലെന്നാണ് ഉത്തരം. അപ്പോള്‍ കൊച്ചിന് പാട്ട് കേള്‍ക്കാന്‍ തോന്നുമ്പോള്‍ എന്ത് ചെയ്യുമെന്ന ചോദ്യത്തിന് യൂട്യൂബ് വെച്ച് കൊടുക്കുമെന്നായിരുന്നു നടിയുടെ മറുപടി.
വീട്ടുകാരുടെ സമ്മതത്തോടെയാണ് തന്റെ വിവാഹം കഴിഞ്ഞതെന്ന് സുബിയുടെ ചോദ്യത്തിന് മറുപടി പറയവേ ആതിര പറഞ്ഞു. എന്താണ് അഭിനയിക്കാന്‍ വരാത്തത് എന്ന ചോദ്യം പ്രേക്ഷകര്‍ ചോദിക്കാറുണ്ടോ എന്ന ചോദ്യത്തിന് താന്‍ ഗര്‍ഭിണിയാണെന്ന കാര്യം എല്ലാവരും അറിഞ്ഞിരുന്നു. അതുകൊണ്ട് കുഴപ്പമില്ലെന്നാണ് ആതിര പറഞ്ഞത്.ഇതിനിടെ താന്‍ നിര്‍മ്മിക്കുന്ന സീരിയലില്‍ നല്ലൊരു വേഷം അഭിനയിക്കാന്‍ ആതിരയെ വിളിക്കുമെന്ന് സുബി തമാശരൂപേണ പറഞ്ഞു. പറ്റിയാല്‍ ഭര്‍ത്താവിനെയും കുഞ്ഞിനെയും കൂട്ടി വന്ന് കുടുംബസമേതമുള്ള ഒരു കഥ തന്നെ നമുക്ക് സീരിയലാക്കാം. അയല്‍വക്കക്കാരായി ഞങ്ങളും വരാമെന്ന് സുബി പറഞ്ഞു.2020 ലാണ് ആതിര മാധവ് വിവാഹിതയായത്. നേരത്തെ രാജീവ് എന്നയാളുമായി പ്രണയത്തിലായിരുന്ന നടി അദ്ദേഹത്തെ തന്നെയാണ് വിവാഹം കഴിച്ചത്. ഒന്നാം വിവാഹവാര്‍ഷികാഘോഷങ്ങള്‍ക്ക് ഇടയിലാണ് താനൊരു അമ്മയാവാന്‍ പോവുകയാണെന്ന കാര്യം ആതിര എല്ലാവരോടുമായി പറഞ്ഞത്. പിന്നാലെ സീരിയലില്‍ നിന്നും കുറച്ച് ഇടവേള എടുക്കുകയാണെന്നും നടി പറഞ്ഞു. മകന്റെ കാര്യങ്ങള്‍ കുറച്ചൂടി നോക്കിയതിന് ശേഷം അഭിനയത്തിലേക്ക് തന്നെ തിരിച്ച് വരുമെന്നാണ് അന്നും ഇന്നും ആതിര പറയുന്നത്.