ആ സന്തോഷ വാർത്തയുമായി പ്രേമിന്റെ പൗർണ്ണമി; ആശംസകളുമായി ആരാധകർ

പൗര്‍ണമിതിങ്കള്‍ സീരിയലിലൂടെ പൗര്‍ണമിയായി എത്തി പ്രേക്ഷക മനസ്സിൽ ഇടം നേടുകയായിരുന്നു ഗൗരികൃഷ്ണ. എന്ന് സ്വന്തം ജാനി, സീത തുടങ്ങിയ സീരിയലുകളിലാണ് അധികവും ഗൗരി തിളങ്ങിയതെങ്കിലും പൗർണ്ണമി ആയിട്ടാണ് കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സോഷ്യൽ മീഡിയയിൽ സജീവമായ ഗൗരി പങ്കുവെയ്ക്കുന്ന വിശേഷങ്ങൾ എല്ലാം ആരാധകർ ഏറ്റെടുക്കാറുണ്ട്

ഇപ്പോൾ ഇതാ ഗൗരികൃഷ്ണയുടെ പുതിയ ചിത്രമാണ് വൈറൽ ആകുന്നത്. പൗർണ്ണമി തിങ്കൾ പരമ്പരക്ക് രണ്ടാം സീസൺ ഉണ്ടാകുന്നു. എന്നാണ് പുതിയ ചിത്രം പങ്ക് വച്ചുകൊണ്ട് ഗൗരി കുറിച്ചത്.

നിരവധി ട്വിസ്റ്റുകൾ നിറച്ച എപ്പിസോഡുകൾ ആറ് പരമ്പരയിൽ നടക്കുന്നത്. അന്യഭാഷനടിയായ ചിത്ര ഷേണായിയും ഒരു പ്രമുഖ വേഷത്തിൽ എത്തുന്നുണ്ട്. നടൻ വിഷ്ണുവാണ് ഗൗരിയുടെ നായകൻ ആയി എത്തുന്നത്. പ്രേമി എന്നാണ്പൗ ർണ്ണമിയുടെയും,പ്രേമിന്റെയും ജോഡികളെ പ്രേക്ഷകർ വിളിക്കുന്നത്. നിരവധി ഫാൻ പേജുകൾ ആണ് ഇരുവർക്കുമായി സോഷ്യൽ മീഡിയയിൽ നിറയുന്നത്. ഇരുവരുടെയുംജീവിതം എന്താകും എന്ന് പ്രേക്ഷകർ കരുതിയിരിക്കുമ്പോഴാണ് പുതിയ സന്തോഷം ഗൗരി പങ്ക് വച്ചത്

അടുത്തിടെ ഗൗരിയുടെ ബ്രൈഡൽ ലുക്കിലുള്ള ചിത്രവും ശ്രദ്ധ നേടിയിരുന്നു . നിരവധി പേരാണ് ഗൗരിയുടെ ചിത്രത്തിന് കമന്റുകളുമായി എത്തിയത്.വിവാഹം കഴിഞ്ഞോ എന്നാണ് പലരുടെയും സംശയം. അതേസമയം തന്റെ വിവാഹം ഉടനെ ഉണ്ടാകില്ല എന്ന് മുൻപേ തന്നെ ഗൗരി വ്യക്തമാക്കിയിട്ടുണ്ട്. ഗൗരിയുടെ ചേച്ചിയുടെ വിവാഹ സമയത്തായിരുന്നു ആരാധകരുടെ സംശയത്തിന് ഗൗരി മറുപടി നൽകിയത്. ചേച്ചിയ്ക്ക് മാത്രം മതിയോ വിവാഹം, എന്ന ആരാധകരുടെ ചോദ്യത്തിന് ആണ് ഉടൻ തന്റെ വിവാഹം കാണില്ല എന്ന് ഗൗരി മറുപടി നൽകിയത്. മാത്രമല്ല ഇപ്പോൾ കരിയറിൽ തന്നെയാണ് തന്റെ ശ്രദ്ധയെന്നും താരം വ്യക്തമാക്കിയിരുന്നു.

Noora T Noora T :