പ്രഗല്‍ഭനായ ഒരു വ്യക്തി ഇതിനകത്ത് ഉണ്ടെന്ന് പറയുന്നതോടെ കൂടി പലരും നിശബ്ദരായി, 5 വര്‍ഷത്തെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസില്‍ വിശ്വാസം നഷ്ടപ്പെടുന്ന പലതുമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ജോളി ചിറയത്ത്

കഴിഞ്ഞ അഞ്ച് വര്‍ഷക്കാലമായി കേരളക്കരയാകെ ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്ന സംഭവമാണ് കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസ്. കേസ് അന്തിമ ഘട്ടിത്തിലേയ്ക്ക് എത്തി നില്‍ക്കുകയാണ് എന്ന് തന്നെ പറയാം. എന്നാല്‍ ഈ കേസിലെ കഴിഞ്ഞ 5 വര്‍ഷത്തെ നടപടിക്രമങ്ങള്‍ പരിശോധിക്കുമ്പോള്‍ ഈ കേസില്‍ വിശ്വാസം നഷ്ടപ്പെടുന്ന പലതുമാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് പറയുകയാണ് ചലച്ചിത്ര പ്രവര്‍ത്തക ജോളി ചിറയത്ത്.

ഒരു ആവലതിക്കാരിയുടെ പക്ഷത്ത് നിന്നാണ് കാര്യങ്ങള്‍ കാണുന്നത്, മറുഭാഗത്തെ പ്രതിയുടെ ആവശ്യങ്ങള്‍ക്ക് ഒത്താണോ കാര്യങ്ങള്‍ പോകുന്നതെന്ന സംശയം ഒരു സാധാരണ പൗരന് പോലും ഉണ്ടാകുന്ന വിധത്തിലാണ് കാര്യങ്ങള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നതെന്നും ജോളി ചിറയത്ത് വ്യക്തമാക്കുന്നു. ഒരു മാധ്യമ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് സംസാരിക്കുകായിരുന്നു ജോളി.

എ ഡി ജി പി ശ്രീജിത്തിന്റ നേതൃത്വത്തില്‍ വളരെ നല്ല രീതിയിലായിരുന്നു അന്വേഷണം പോയിക്കൊണ്ടിരുന്നത്. അദ്ദേഹത്തിന്റെ കാര്യത്തില്‍ ആര്‍ക്കും യാതൊരു വിധത്തിലുള്ള അഭിപ്രായ വ്യത്യസങ്ങളും ഉണ്ടായിരുന്നില്ല. അങ്ങനെയുള്ള ഒരാളെയാണ് പെട്ടെന്ന് കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്നും മാറ്റുന്നത്. വിചാരകോടതിയില്‍ പ്രോസിക്യൂട്ടര്‍ പറയുന്ന കാര്യങ്ങള്‍ രേഖപ്പെടുത്താത്ത സാഹചര്യവും ഉണ്ടാവുന്നു.

നടപടിക്രമങ്ങളിലൊക്കെ വലിയ തോതിലുള്ള വീഴ്ചകള്‍ വരുന്നതായി നമ്മള്‍ മനസ്സിലാക്കുന്നു. ഇതില്‍ നിന്നെല്ലാം നമ്മള്‍ എന്താണ് മനസ്സിലാക്കേണ്ടത്. സ്വഭാവികമായും ഈ സംവിധാനത്തിന്റെ നടത്തിപ്പുകാരിലേക്ക് തന്നെയാണ് സംശയം പോവുക. നമുക്ക് ഇതേ അവസരുമുള്ള എന്ന രീതിയിലല്ല നമ്മള്‍ സംസാരിക്കുന്നത്. നമ്മള്‍ നോക്കുമ്പോള്‍ കാര്യങ്ങളൊന്നും അത്ര സുതാര്യമല്ല.

ഒരു ആവലാതിക്കാരി തനിക്കെതിരെ നടന്ന അതിക്രമത്തെക്കുറിച്ച് ഈ ജുഡീഷ്യറിയോടും സമൂഹത്തോടും തുറന്ന് പറഞ്ഞ് കഴിഞ്ഞു. ആക്രമിച്ച മനുഷ്യര്‍ ജയിലിലുമുണ്ട്. രണ്ട് പേര്‍ തമ്മിലുള്ള വ്യക്തിവൈരാഗ്യം.., എന്തോ തമാശക്കളി പോലെ ഇവര്‍ അത് ചെയ്തുവെന്നാണ് നമ്മള്‍ വിശ്വസിക്കേണ്ടത്. അന്വേഷണം മുന്നോട്ട് പോവുകയും വളരെ പ്രഗല്‍ഭനായ ഒരു വ്യക്തി ഇതിനകത്ത് ഉണ്ടെന്ന് പറയുന്നതോടെ കൂടി ഏറ്റവും അധികാരവും പണവും കയ്യാളുന്നവരൊക്കെ നിശബ്ദരാവുകയാണെന്നും ജോളി ചിറയത്ത് അഭിപ്രായപ്പെടുന്നു

പെട്ടെന്ന് ആവലാതിക്കാരി പ്രതിയാവുന്ന ഒരു അവസ്ഥയിലേക്ക് എത്തുന്നു. അത് സ്വഭാവികമായിട്ട് ഈ വ്യവസ്ഥയുടെ പ്രശ്‌നമാണ്. സ്ത്രീകള്‍ എന്തെങ്കിലും പരാതി പറയുമ്പോള്‍ അവരെ കുറ്റക്കാര്‍ ആക്കുകയും, അവരുടെ കുഴപ്പം കൊണ്ടാണ് ഇതൊക്കെ ഉണ്ടാവുന്നതെന്നും വരുത്തി തീര്‍ക്കുന്ന ഒരു പൊതുമനോഭാവമുണ്ട്. ഒരു ഭാഗത്ത് സര്‍ക്കാര്‍ എപ്പോഴും പറയുന്നത് അതിജീവിതയ്ക്ക് ഒപ്പമാണ്. തങ്ങളുടെ മുമ്പില്‍ വരുന്ന ഒരു ആവലാതിക്കാരിയോട് അങ്ങനെയല്ലാതെ പറയാനും സാധ്യതയില്ല.

സര്‍ക്കാറിന് മുന്നിലെത്തുന്ന കേസുകള്‍ എടത്ത് നോക്കിയാല്‍, പരിഗണിക്കാം ഒപ്പമുണ്ട് എന്നേ സര്‍ക്കാര്‍ പറഞ്ഞിട്ടുള്ളു. നിങ്ങളുടെ ഒപ്പമില്ല. അത് നടത്താന്‍ പറ്റില്ലെന്ന് ഒരു സര്‍ക്കാറും പറഞ്ഞിട്ടില്ല. അതുകൊണ്ട് തന്നെ സര്‍ക്കാര്‍ ഒപ്പമുണ്ട്, അല്ലെങ്കില്‍ ഒപ്പമില്ല എന്നും കാണാന്‍ സാധിക്കില്ല. ഇവിടെ നമ്മള്‍ കാണേണ്ടത് ഒപ്പമുണ്ട് എന്ന് പറയുന്നതില്‍ എത്ര സത്യസന്ധത ഉണ്ടെന്നാണ്. അന്വേഷണവുമായി മുന്നോട്ട് പോകുമ്പോള്‍ തന്നെ സര്‍ക്കാര്‍ സംവിധാനങ്ങളില്‍ നിന്നും അതിജീവിതയ്ക്ക് എതിരെ ഉണ്ടാവുന്ന തിരിച്ചടികള്‍ ഒന്ന് ആലോചിച്ച് നോക്കൂ. എത്ര എളുപ്പത്തിലാണ് അവരത് പറയുന്നത്.

ഏതെങ്കിലും ഒരു വ്യക്തിയല്ലാലോ സര്‍ക്കാര്‍. സര്‍ക്കാറില്‍ സംശയങ്ങള്‍ ഉണ്ടാവുമ്പോഴാണ് ജുഡീഷ്യറിയിലേക്ക് നമ്മള്‍ ഉറ്റുനോക്കുന്നത്. അപ്പോഴാണ് വിചാരണക്കോടതിയില്‍ ഇത്രയധികം വീഴ്ചകള്‍ ഉണ്ടാവുന്നത്. അത് എന്തുകൊണ്ടാണ്. അത് നമ്മുടെ ആശങ്കയാണ്. ഇതെല്ലാം വെറും വ്യക്തികള്‍ മാത്രമായ അധികാരമില്ലാത്ത മനുഷ്യരുടെ ആശങ്ക മാത്രമായിരിക്കുന്നാണ് ഒരു ആശ്വാസമെന്നും ജോളി ചിറയത്ത് ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ട് കൂട്ടിച്ചേര്‍ക്കുന്നു.

അതേസമയം, നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്‍ ആവശ്യത്തിന്മേല്‍ വിചാരണ കോടതിയില്‍ വാദം തുടരുകയാണ്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്ന പ്രോസിക്യൂഷന്‍ ആരോപണം തെറ്റാണെന്ന് പ്രതിഭാഗം വാദിച്ചു. ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ ഹാജരാക്കുന്നത് പഴയ രേഖകളാണെന്നാണ് പ്രതിഭാഗത്തിന്റെ വാദം. ദിലീപിന്റെ വീട്ടുജോലിക്കാരന്‍ ദാസനെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നത് കളവാണെന്നും പ്രതിഭാഗം കോടതിയില്‍ പറഞ്ഞു.

ഹര്‍ജി വരുന്ന ചൊവ്വാഴ്ച പരിഗണിക്കാനായി മാറ്റിവെച്ചിരിക്കുകയാണ്. നടിയെ ആക്രമിച്ച് പകര്‍ത്തിയ ദൃശ്യങ്ങള്‍ കേസിലെ എട്ടാം പ്രതിയായ ദിലീപിന്റെ കൈവശമുണ്ടെന്ന് തെളിയിക്കാനുള്ള വാദങ്ങളാണ് വിചാരണ കോടതിയില്‍ നേരത്തെ പ്രോസിക്യൂഷന്‍ ഉന്നയിച്ചത്. ഇതിനായി ഫൊറന്‍സിക് ലാബിലെ ദൃശ്യങ്ങളുടെ ശബ്ദരേഖ ആവശ്യപ്പെട്ട് പ്രോസിക്യൂഷന്‍ വിചാരണ കോടതിയില്‍ കഴിഞ്ഞ ദിവസം അപേക്ഷ നല്‍കിയിരുന്നു.

Vijayasree Vijayasree :