നിരവധി ഗാനങ്ങള്‍ മലയാളിക്ക് സമ്മാനിച്ച ഗായികയാണ് വൈക്കം വിജയലക്ഷ്മി. താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്ന് തന്നെ വൈറലായി മാറാറുണ്ട്. ഇപ്പോഴിതാ സ്വാസിക വിജയ് അവതാരകയായിട്ടെത്തുന്ന റെഡ് കാര്‍പെറ്റ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ താരം പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
വിജയദശമി ദിനത്തില്‍ 1981 ഒക്ടോബര്‍ 7 നാണ് താന്‍ ജനിച്ചത്. വിജയലക്ഷ്മി എന്ന പേര് തനിക്കിട്ടത് അച്ഛന്റെ അമ്മയാണ്. അഞ്ച് വര്‍ഷം ചെന്നൈയില്‍ ആയിരുന്നു ഞങ്ങള്‍ താമസിച്ചത്. ഞാന്‍ ഒന്നര വയസ്സ് മുതല്‍ പാടുമായിരുന്നു എന്നാണ് അച്ഛനും അമ്മയും പറഞ്ഞത്. അഞ്ച് വയസ്സിലാണ് കേരളത്തിലേക്ക് തിരിച്ചെത്തിയത്. പിന്നീട് കാസറ്റുകള്‍ കേട്ടാണ് പാട്ട് പഠിച്ചത്.
‘ആറാം വയസ്സില്‍ ദാസേട്ടന് ദക്ഷിണ സമര്‍പ്പിച്ചു കൊണ്ട് ഉദയനാപുരം ചാത്തന്‍കോവില്‍ വച്ച് അരങ്ങേറ്റം കുറിച്ചു. അന്ന് മുതലിങ്ങോട്ട് താന്‍ പാടിയ പാട്ടുകളിലൂടെ പതിനായിരത്തില്‍ അധികം പുരസ്‌കാരങ്ങള്‍ ലഭിച്ചിട്ടുണ്ട്. മാത്രമല്ല ജീവിതത്തില്‍ ഇപ്പോഴും കുട്ടിത്തം കാത്തു സൂക്ഷിക്കുന്ന ആളാണ്. അത് മാത്രമല്ല ഇപ്പോഴും കഞ്ഞിയും കറിയും വച്ച് കളിക്കുന്ന ആളാണ് താന്‍.
അതുപോലെ താന്‍ മിമിക്രി ചെയ്യുന്നതിനെയും വിമര്‍ശിക്കുന്നവരുണ്ട്. അങ്ങനെ ചെയ്യരുത് എന്നൊക്കെ പലരും പറയും. പക്ഷെ അത് എന്റെ ഇഷ്ടമാണ്, അങ്ങനെ പറയുന്നവരെ കാണിച്ച് കൊണ്ട് വീണ്ടും ഞാന്‍ മിമിക്രി ചെയ്യാറുണ്ട്. എന്നാല്‍ അതിനെ ഒക്കെ ആരെങ്കിലും വിമര്‍ശിച്ചാല്‍ താനതില്‍ പ്രതികരിക്കും എന്നും താരം പറയുന്നു.