വര്‍ഷങ്ങള്‍ക്ക് ശേഷം ആ കഥാപാത്രം ഞാൻ ഏറ്റെടുക്കുന്നു; മനോജ് കുമാര്‍!

ഇന്ദുലേഖയില്‍ തനിക്ക് കിട്ടിയ വില്ലന്‍ റോളിനെ കുറിച്ച്‌ ആരാധകരുമായി പങ്കുവെച്ച്‌ നടന്‍ മനോജ് കുമാര്‍. ത്രിവിക്രമന്‍ ഉണ്ണി എന്ന കഥാപാത്രത്തെയാണ് താന്‍ അവതരിപ്പിക്കുന്നത് എന്നും ഈ സീരിയലിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്നാണ് തന്റെ കഥാപാത്രമെന്നും മനോജ് പറയുന്നു.

‘ ഇന്ദുലേഖ’….തിങ്കള്‍ മുതല്‍ വെള്ളി വരെ. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഞാന്‍ ഒരു വില്ലന്‍ വേഷം ചെയ്യുന്നത്…’ ത്രിവിക്രമന്‍ ഉണ്ണി ‘….ഈ സീരിയലിലെ ശക്തമായ കഥാപാത്രങ്ങളില്‍ ഒന്ന്…

മലയാള സിനിമയിലെ പ്രശസ്തനായ കഥാകൃത്തും സംവിധായകനും നടനുമായ രഞ്ജി പണിക്കര്‍ സര്‍ ആദ്യമായി ഒരു സീരിയലില്‍ അഭിനയിക്കുന്നു എന്ന പ്രധാന സവിശേഷതയും ഇതിനുണ്ട്…. നായിക ‘ഇന്ദുലേഖ’യുടെ അച്ഛനായി.. നല്ല കഥയും മുഹൂര്‍ത്തങ്ങളും ഉള്ള ഈ സീരിയല്‍ നിങ്ങള്‍ ഏറ്റെടുത്ത് വിജയിപ്പിക്കണം.. ഒപ്പം ‘ ത്രിവിക്രമന്‍’ എന്ന കഥാപാത്രത്തെ എനിക്ക് നല്കിയ സൂര്യ ടിവിയ്ക്കും ഗിരീഷേട്ടനും (Gireesh Kumar) നിര്‍മ്മാതാവ് ജിനുവിനും സംവിധായകന്‍ ജിതേഷിനും നന്ദി….
സര്‍വ്വോപരി എന്നും എന്‍്റെ കലായാത്രയില്‍ കൂടെയുള്ള നിങ്ങള്‍ ഓരോരുത്തരോടും നന്ദി.. എന്നും എപ്പോഴും എനിക്കും കുടുംബത്തിനു മേല്‍ അനുഗ്രഹവര്‍ഷം ചൊരിയുന്ന സര്‍വ്വേശ്വരന് മുന്നില്‍ നിറഞ്ഞ മനസ്സോടെ കൈകൂപ്പി നമസ്കരിച്ച്‌ കൊണ്ട് നിര്‍ത്തുന്നു.

Noora T Noora T :