എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണ്, അതിജീവിതയ്ക്ക് നീതി കൊടുക്കാന്‍ ആയിരിക്കണം ഭരണകൂടം; രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്

നടിയെ ആക്രമിച്ച കേസില്‍ രൂക്ഷ വിമര്‍ശനവുമായി എഴുത്തുകാരി സാറാ ജോസഫ്. എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണെന്നും അതിജീവിതയ്ക്ക് നീതി കൊടുക്കാന്‍ ആയിരിക്കണം ഭരണകൂടമെന്നും സാറാ ജോസഫ് പറഞ്ഞു. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ ‘സാസ്‌കാരിക കേരളം അതിജീവിതയ്‌ക്കൊപ്പം’ എന്ന ഐക്യദാര്‍ഢ്യ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സാറാ ജോസഫ്.

അഞ്ച് വര്‍ഷമായി ഇവിടെ എന്താ നടക്കുന്നത്. ഭരണകൂടം പൊട്ടന്‍കളിക്കരുത്, എല്ലാവരും ഒത്തുകളിക്കുമ്പോള്‍ ഒരു പെണ്‍കുട്ടി ഒറ്റയ്ക്കാണ്. സുപ്രീംകോടതി വരെ മുഖ്യമന്ത്രി അതിജീവിതയുടെ കൂടെയുണ്ടാവണം, ഉണ്ടായേ പറ്റൂ,’ സാറാ ജോസഫ് പറഞ്ഞു. സുരക്ഷയില്ലാത്ത സംസ്ഥാനത്ത് ജീവിക്കുന്നത് ഗതികേടാണെന്നും സാറാ ജോസഫ് പറഞ്ഞു.

അതേസമയം, നടിയും ഡബ്ബിങ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മിയും രംഗത്തെത്തിയിരുന്നു. കോടതി വിധി നേരത്തെ തന്നെ എഴുതി തയ്യാറാക്കിയെന്നും ഇപ്പോള്‍ നടക്കുന്നത് നാടകമാണെന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്. നടിയെ ആക്രമിച്ച കേസിന്റെ വിധി തയ്യാറാണ്.

ഇനി അത് പ്രഖ്യാപിക്കേണ്ട ദിവസമേയുള്ളൂ. ബാക്കിയെല്ലാം കഴിഞ്ഞു. ഇപ്പോള്‍ നടക്കുന്നതൊക്കെ മറ്റുപല നാടകങ്ങളുമാണ്. കോടതിയില്‍ പ്രോസിക്യൂട്ടര്‍മാര്‍ അപമാനവും പരിഹാസവും നേരിടുകയാണ്. രണ്ട് പ്രോസിക്യൂട്ടര്‍മാര്‍ മാറിയിട്ടും ജുഡീഷ്യറി കാരണം ചോദിക്കുന്നില്ല. എന്താണ് പ്രശ്‌നമെന്ന് ഒരു സാധാരണക്കാരനോടും കോടതി ചോദിക്കുന്നില്ല.

Vijayasree Vijayasree :