റോബിന് തിരിച്ച് വരവ് അസാധ്യമാണെന്നും അതിനുള്ള വഴികൾ ദിൽഷയും ബ്ലെസ്ലിയും ചേർന്ന് നേരത്തെ തന്നെ അടച്ചു; വൈറലായിമാറിയ ആ കുറിപ്പ്; സത്യം ഇതാണോ??!

വലിയ വലിയ സംഘർഷങ്ങൾ ആണ് ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്. റോബിന് ബി​ഗ് ബോസ് വീട്ടിലേക്ക് തിരികെ വരണമെങ്കിൽ റിയാസിന്റെ കനിവ് കിട്ടണം. അതാണ് ഇന്നത്തെ അവസ്ഥ. കാരണം പരിക്കേറ്റത് റിയാസിനാണ്. റിയാസ് ക്ഷമിക്കാൻ തയ്യാറായാൽ മാത്രമെ റോബിന് തിരികെ ​ഗെയിമിലേക്ക് വരാൻ സാധിക്കൂ.ശരിക്കും റോബിന് തിരിച്ചു വരാനുള്ള എല്ലാ വഴിയും തുറക്കപ്പെട്ടു കഴിഞ്ഞു. റിയാസ് തന്നെ പറഞ്ഞു, റോബിൻ തന്നെ തല്ലിയിട്ടില്ല എന്ന്. എന്നാൽ വീക്കെൻഡ്ആയാൽ മാത്രമേ റോബിന് എന്ത് സംഭവിക്കും എന്ന് അറിയാൻ സാധിക്കുകയുള്ളു.

സീസൺ 2വിലെ മത്സരാർഥിയായിരുന്ന രജിത്ത് പുറത്തായതും റോബിനെപ്പോലെ സഹമത്സരാർഥിയെ ഉപദ്രവിച്ചതിനാലാണ്. ആ സീസണിലും ഏറ്റവും കൂടുതൽ ജനപിന്തുണ രജിത്തിനായിരുന്നു. നാലാം സീസണിലെ ജനപിന്തുണ കൂടുതലുള്ള മത്സരാർഥിയെ ബി​ഗ് ബോസ് തിരികെ കൊണ്ടുവരുമോ എന്നതും ചോദ്യമായി തുടരുകയാണ്.

അതേസമയം റോബിൻ ഇനി തിരിച്ച് വരില്ലെന്നും അതിന് ചില കാരണങ്ങളുണ്ടെന്നും ചൂണ്ടി കാണിച്ച് സോഷ്യൽമീഡിയയിൽ ഒരു കുറിപ്പ് വൈറലാവുകയാണ്.

“റോബിന് തിരിച്ച് വരവ് അസാധ്യമാണെന്നും അതിനുള്ള വഴികൾ ദിൽഷയും ബ്ലെസ്ലിയും ചേർന്ന് നേരത്തെ തന്നെ അടച്ചുവെന്നുമാണ് കുറിപ്പിൽ പറയുന്നത്. റോബിൻ തിരിച്ച് വരാതിരിക്കാനുള്ള എല്ലാ വഴികളും ദിൽഷയും ബ്ലെസ്ലിയും അടച്ചു. ശനിയാഴ്ച ലാലേട്ടൻ വന്ന് റിയാസിനോട് ചോദിക്കും റോബിനെ പുറത്താക്കണോ വേണ്ടയോയെന്ന്.’

‘ജാസ്മിൻ റിയാസിന്റെ മനസുമാറ്റി ഷോയിൽ റോബിനെ തിരിച്ചുകൊണ്ടുവരാൻ പറഞ്ഞാലോയെന്ന് ഭയന്ന് അവരെയും ആ വീട്ടിലുള്ള മറ്റുള്ളവരെയും മാക്സിമം ചൊറിഞ്ഞ് റോബിനോടുള്ള വെറുപ്പ് കൂട്ടി പുറത്താക്കാനുള്ള തീരുമാനത്തിൽ എത്തിക്കാനാണ് ബ്ലെസ്ലിയും ദിൽഷയും ലക്ഷ്മിപ്രിയയും ശ്രമിക്കുന്നത്.’

‘രജിത്ത് കുമാർ എങ്ങനെ പുറത്തായെന്ന് ഈ മൂന്നുപേർക്കും അറിയാം. അന്തിമ തീരുമാനം റിയാസിന്റേതാണ്. അതുകൊണ്ട് റിയാസിനെ മാക്സിമം ചൊറിഞ്ഞ് വാശി കേറ്റുക. ഒപ്പം റിയാസിന്റെ മനസുമാറ്റാൻ മറ്റുള്ളവരെ അനുവദിക്കാതിരിക്കുക.’

‘അതിന് ശനിയാഴ്ച വരെ റിയാസിനെയും മറ്റുള്ളവരെയും മാക്സിമം ചൊറിയുക. ഇതാണ് കഴിഞ്ഞ ദിവസം മുതൽ വീട്ടിൽ നടക്കുന്നത്. നല്ലരു സുഹൃത്തായിരുന്നു ദിൽഷയെങ്കിൽ ഈ അവസരത്തിൽ റിയാസിനെ പറഞ്ഞ് മനസിലാക്കി റോബിനെ തിരിച്ച് കൊണ്ടുവരാനാണ് ശ്രമിക്കേണ്ടത്.’

‘ഇനി റോബിനുവേണ്ടി ചലഞ്ചാണെങ്കിൽ അത് ലാലേട്ടന്റെ എപ്പിസോഡ് കഴിഞ്ഞ് റോബിൻ പുറത്തായതിന് ശേഷം മാത്രമെ ബുദ്ധിയുള്ള ആരും ചെയ്യുകയുള്ളൂ.’ ബുദ്ധിജീവിയെന്ന് പ്രേക്ഷകർ വിലയിരുത്തിയ ബ്ലെസ്ലി ഇങ്ങനെ ഒരു മണ്ടത്തരം ചെയ്യുമോ? ഈ മൂന്നുപേരുടെയും യഥാർഥ മുഖം മനസിലാകണമെങ്കിൽ തിങ്കളാഴ്ചയാകണം’ എന്നായിരുന്നു കുറിപ്പ്.

about bigg boss

Safana Safu :