നഗ്ന ചിത്രം ആവിശ്യപ്പെട്ട് മെസ്സേജുകൾ; മുട്ടൻ പണി കൊടുത്ത് രഞ്ജിനി ജോസ്

സോഷ്യല്‍ മീഡിയയിൽ സജീവമായ ഗായിക രഞ്ജിനി ജോസ് തനിക്കുണ്ടായ ഒരു മോശം അനുഭവം പങ്കുവെച്ച് രംഗത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. തന്റെ ഇന്‍ബോക്‌സില്‍ മോശം സന്ദേശമയച്ച വ്യക്തിയെയാണ് താരം തുറന്ന് കാട്ടിയിരിക്കുന്നത്. രഞ്ജിനിയുടെ നഗ്ന ചിത്രം വേണമെന്നായിരുന്നു ഇയാളുടെ ആവശ്യം. ഈ സന്ദേശത്തിന്റെ സ്‌ക്രീന്‍ ഷോട്ട് പങ്കുവെയ്ക്കുകയും അതോടൊപ്പം ചുട്ട മറുപടിയും നൽകി. വളരെ നാണം കെട്ട ഒരു പെരുമാറ്റമാണ് ഇതെന്നായിരുന്നു രഞ്ജിനിയുടെ മറുപടി.

നിരവധി ചിത്രങ്ങളില്‍ പിന്നണി ഗായികായയി താരം തിളങ്ങിയ ഗായിക കൂടിയാണ് രഞ്ജിനി ജോസ്. മേലേവാര്യത്തെ മാലാഖ കുട്ടികള്‍ എന്ന ചിത്രത്തിലെ ഗാനം ആലപിച്ചുകൊണ്ടാണ് രഞ്ജിനി പിന്നണി ഗാന മേഖലയിലേക്ക് ചുവട് വയ്ക്കുന്നത്. ഗായകിയായി മാത്രമല്ല അഭിനേത്രിയായും, അവതാരകയായും നടി നടി പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. മോഹന്‍ലാല്‍ നായകനായി എത്തിയ റെഡ് ചില്ലീസ് എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം താരം അവതരിപ്പിച്ചു. സംഗീത മഹായുദ്ധം എന്ന ടിവി പരിപാടിയില്‍ അവതാരകയായിരുന്നു രഞ്ജിനി. ഇതു കൂടാതെ സൂപ്പര്‍സ്റ്റാര്‍ അല്‍ടിമ, ഇന്ത്യന്‍ വോയ്‌സ് 2 എന്നീ ടിവി പരിപാടികളിലും അവതാരികയായി തിളങ്ങിയിരുന്നു .

Noora T Noora T :