പൊതുവേ വീക്കിലി ടാസ്ക്കുകൾ നടക്കുന്ന സമയത്താണ് ബിഗ് ബോസ് വീട്ടിൽ വലിയ വഴക്കുകൾ സംഭവിക്കുന്നത്. ഇത്തവണത്തെ വീക്കിലി ടാസ്ക്കിന് ഇടയിലും ബിഗ് ബോസ് വീട്ടിൽ ഒരു വലിയ സ്ഫോടനം തന്നെയാണ് ഉണ്ടായത്.
ബിഗ് ബോസ് വീടിനെ ഒരു സാമ്രാജ്യം ആകുകയും വീട്ടിൽ രാജാവ് രാജ്ഞി മന്ത്രിമാർ ഭടന്മാർ പ്രജകൾ എന്നിങ്ങനെ ഓരോ മത്സരാർത്ഥികൾക്കും ഓരോ റോളുകൾ നൽകുകയും ചെയ്യുന്നതായിരുന്നു ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്ക്.
പേര് സൂചിപ്പിക്കുന്നതുപോലെ ബിഗ് ബോസ് വീട് ഒരു പഴയ സാമ്രാജ്യമായി മാറുകയായിരുന്നു ഈ ടാസ്കിലൂടെ. രാജാവായി റിയാസിനെയും രാജ്ഞിമാരായി ദിൽഷ, ധന്യ എന്നിവരെയും ബിഗ് ബോസ് തീരുമാനിച്ചിരുന്നു. ബിഗ് ബോസിൻറെ നിർദേശമനുസരിച്ച് മറ്റ് സ്ഥാനങ്ങളിലേക്ക് സഹമത്സരാർഥികളെ റിയാസ് നിർദേശിച്ചു. ഇതുപ്രകാരം ജാസ്‍മിൻ മന്ത്രിയും റോൺസൺ ഭടനും സൂരജ് കൊട്ടാരം വിദൂഷകനുമായി.
ലക്ഷ്മിപ്രിയ, വിനയ് എന്നിവർക്കാണ് രാജാവിനായി ഭക്ഷണം പാകം ചെയ്യാനുള്ള ഉത്തരവാദിത്തം ലഭിച്ചത്. വേഷവിധാനങ്ങൾക്കൊപ്പം രാജാവിന് ബിഗ് ബോസ് ഒരു മാന്ത്രിക ലോക്കറ്റും നൽകിയിരുന്നു. അടുത്ത നോമിനേഷൻ സമയത്ത് ഈ മാന്ത്രിക ലോക്കറ്റ് ആരുടെ പക്കലാണോ ഉള്ളത് അയാൾ നോമിനേഷനിൽ നിന്ന് മുക്തി നേടുമെന്ന് ബിഗ് ബോസ് അറിയിച്ചിരുന്നു.
ഇത് എല്ലാവരും കാണുന്ന തരത്തിൽ ഒരു ലോക്കറ്റ് പോലെ ധരിക്കണമെന്നും റിയാസിനെ അറിയിച്ചിരുന്നു. എന്നാൽ ഗെയിമിനിടെ ഈ ലോക്കറ്റ് കൈക്കലാക്കി റോബിൻ കടന്നുകളഞ്ഞു.
പിന്നാലെ പോയ റിയാസ്, ജാസ്മിൻ തുടങ്ങിയവർ റോബിനെ ടോയ്ലെറ്റിൽ നിന്നും പുറത്തിറക്കാൻ ശ്രമിക്കുകയും ടാസ്ക്ക് കൈയ്യാങ്കളിയിലേക്ക് മാറുകയുമായിരുന്നു. അതേസമയം ലാസ്റ്റ് വാണിങ് കിട്ടിയിട്ടും ബിഗ് ബോസ് വീടിന് യോജിക്കാത്ത തരത്തിൽ പെരുമാറിയ റോബിനെ ബിഗ് ബോസ് വീട്ടിൽ നിന്നും മാറ്റിയിരിക്കുകയാണ്.
മോഹൻലാൽ വന്ന ശേഷം വീക്കെൻഡ് എപ്പിസോഡിൽ റോബിൻ പുറത്താകാനുള്ള സാധ്യതയും കൂടുതലാണ്. അതേസമയം സീക്രട്ട് റൂമിൽ നിന്നുള്ള റോബിന്റെ പുതിയ വീഡിയോയാണ് വൈറലാകുന്നത്. ദിൽഷയെ മിസ് ചെയ്യുന്നുണ്ടെന്നും ഒരു തവണയെങ്കിലും ദിൽഷയുടെ മുഖം മാത്രം കാണാനുള്ള അവസരം ഉണ്ടാക്കി തരണമെന്നുമാണ് റോബിൻ ബിഗ് ബോസിനോട് ആവശ്യപ്പെടുന്നത്.
about biggboss