റോബിനെ ദിൽഷ മിസ് ചെയ്യുന്നുണ്ടോ ? ;ഇനി മുതൽ റോബിന്റെ കപ്പിൽ ചായ തന്നാൽ മതി’, പൊരുതാനൊരുങ്ങി ദിൽഷ മുന്നിട്ടിറങ്ങുമ്പോൾ റോബിൻ തിരിച്ചു വരുമോ ഇല്ലയോ ?; പ്രേക്ഷക പിന്തുണ ദിൽഷയ്ക്ക് കൂടുന്നു; റോബിനെ തിരിച്ചു കൊണ്ടുവരുമോ?!

ബിഗ് ബോസിൽ മത്സരം പൊടിപൊടിക്കുകയാണ്. അറുപത്താറാമത്തെ എപ്പിസോ‍ഡിൽ നടന്ന ചില അപ്രതീക്ഷിത സംഭവങ്ങളാൽ വീട്ടിലെ ഏറ്റവും ശക്തനായ മത്സരാർഥി റോബിൻ രാധാകൃഷ്ണൻ പുറത്തായിരിക്കുകയാണ്.

ഇപ്പോൾ സീക്രട്ട് റൂമിൽ താമസിപ്പിച്ചിരിക്കുന്ന റോബിൻ വീക്കെൻഡ് എപ്പിസോഡിൽ പുറത്താകാനാണ് സാധ്യത. റോബിൻ പോയതോടെ ഉറ്റ സുഹൃത്തുക്കളായ ദിൽഷയും ബ്ലെസ്ലിയും റോബിന് വേണ്ടി ജാസ്മിനോടും റിയാസിനോടും പകരം ചോ​ദിക്കുന്നുണ്ട്.

റോബിൻ പോയപ്പോൾ ഉടമസ്ഥനില്ലാതെ കിടന്ന ചെങ്കോൽ ബ്ലെസ്ലി കൈക്കലാക്കി രാജാവായിരുന്നു. പിന്നാലെ ദിൽഷയും ധന്യയും രാജ്ഞിമാരുമായി. പക്ഷെ മറ്റുള്ളവർ അതൊന്നും അം​ഗീകരിക്കാൻ തയ്യാറായിരുന്നില്ല. അതേസമയം പ്രജയായ വിനയ് ചായയുമായി എത്തിയപ്പോൾ‌ ദിൽഷ പറഞ്ഞ മറുപടിയാണ് വൈറലാകുന്നത്. തനിക്ക് ഇനി മുതൽ റോബിന്റെ കപ്പിൽ ചായ തന്നാൽ മതിയെന്നാണ് ദിൽഷ വിനയിയോട് പറഞ്ഞത്. റോബിൻ പ്രണയം വെളിപ്പെടുത്തിയപ്പോഴൊന്നും ദിൽഷ മറുപടി നൽകിയിരുന്നില്ല.

തനിക്ക് സുഹൃത്തായി മാത്രമെ കാണാൻ സാധിക്കൂവെന്നാണ് പറഞ്ഞാണ്. പക്ഷെ അപ്രതീക്ഷിതമായി റോബിൻ പോയതോടെ ദിൽഷയ്ക്ക് മിസ്സിങ് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്. അക്കാര്യം ബ്ലെസ്ലിയോട് ദിൽഷ പറയുകയും ചെയ്തിരുന്നു. ​ഗെയിമിന്റെ തുടക്കത്തിൽ രാജാവായിരുന്ന റിയാസിന്റെ കഴുത്തിൽ കിടന്ന മാന്ത്രിക ലോക്കറ്റ് റോബിൻ മോഷ്ടിച്ചതാണ് പ്രശ്നങ്ങൾക്ക് കാരണമായത്.

അത് തിരികെ ചോദിക്കുന്നതിനിടയിലാണ് റിയാസിന് റോബിന്റെ തല്ല് കിട്ടിയത്. ഇതോടെയാണ് നിയമലംഘനത്തിന് റോബിൻ പുറത്തായത്. റോബിനെ പുറത്താക്കിയ ജാസ്മിനേയും റിയാസിനേയും അതേ രീതിയിൽ പുറത്താക്കുക എന്നതാണ് ബ്ലെസ്ലിയും ദിൽഷയും ലക്ഷ്യം വെക്കുന്നത്.

മോണിങ് ടാസ്ക്കിനിടെ ദിൽഷയേയും ധന്യയേയും മോശം വാക്കുകൾ പറഞ്ഞ് അപമാനിച്ചതിനും ബ്ലെസ്ലി ബി​ഗ് ബോസിനോട് പരാതിപ്പെട്ടിരുന്നു. വീട്ടിലെ മറ്റുള്ള മത്സരാർഥികൾ ചെയ്യുന്ന ഓരോ തെറ്റും കണ്ടുപിടിച്ച് അപ്പോൾ തന്നെ ദിൽഷയും ബ്ലെസ്ലിയും പരാതിപ്പെടുന്നുണ്ട്. തന്റെ യഥാർഥ സ്വഭാവം ഇനി മുതൽ വീട്ടിൽ കാണിക്കാൻ പോവുകയാണെന്നാണ് ബ്ലെസ്ലി പറഞ്ഞത്.

റോബിൻ പുറത്തായതോടെ ദിൽഷയ്ക്ക് ജനപിന്തുണ കൂടിയിട്ടുണ്ട്. വീക്കിലി ടാസ്ക്കിലെ സംഭവത്തിന് ശേഷം റോബിന് വേണ്ടി ഏറ്റവും കൂടുതൽ സംസാരിച്ചത് ദിൽഷയായിരുന്നു. ഫൈനൽ ഫൈവിൽ എത്താനും പിന്തുണ കൂടിയതോടെ ദിൽഷയ്ക്ക് സാധിച്ചേക്കും. റോബിന് ശേഷം വീട്ടിൽ ഏറ്റവും കൂടുതൽ ഫാൻസുള്ളത് ബ്ലെസ്ലിക്കാണ്. ഇരുവരും ഇത്തവണ നോമിനേഷനിൽ വന്നിട്ടുണ്ട്. പ​ക്ഷെ ഇപ്പോഴത്തെ സാഹചര്യത്തിൽ റിയാസ് ഈ ആഴ്ച പുറത്താകാനാണ് സാധ്യത.

ഇപ്രാവശ്യത്തെ വീക്കെൻഡ് എപ്പിസോഡിന് വേണ്ടിയാണ് പ്രേക്ഷകരെല്ലാം കാത്തിരിക്കുന്നത്. റോബിൻ വിഷയത്തിലെ അന്തിമ തീരുമാനവും ഈ ആഴ്ച പുറത്ത് പോകാൻ സാധ്യതയുള്ള മത്സരാർഥിയേയും വീക്കെൻഡ് എപ്പിസോഡിലാണ് അറിയാൻ കഴിയുക.

about biggboss

Safana Safu :