നൂറ് ദിവസത്തെ മത്സരം അവസാനത്തിലേക്ക് അടുക്കുകയാണ്. ബിഗ് ബോസ് വീട്ടിൽ ഇപ്പോൾ നടക്കുന്നതെല്ലാം വിജയത്തിനായുള്ള പോരാട്ടങ്ങളാണ്. ഫിസിക്കല്‍ അറ്റാക്കിന്റെ വക്കില്‍വരെ എത്തി നില്‍ക്കുകയാണ് ഇന്ന് ബിഗ് ബോസിലെ മത്സരങ്ങൾ.
നൂറ് ദിവസം ഹൗസില്‍ നില്‍ക്കമെന്നാണ് ഇപ്പോഴുളള 11 മത്സരാര്‍ത്ഥികളുടെ എല്ലാവരുടേയും ആഗ്രഹം. തങ്ങളുടെ നിലനില്‍പ്പിനായി എന്തും ചെയ്യും എന്ന സ്ഥിതിയിലേയ്ക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ പോകുന്നത്. വീട്ടില്‍ നിന്ന് ഒരാളെ ഒഴിവാക്കാനായി സകല വഴികളും പയറ്റുന്ന കാഴ്ചയാണ് ഇപ്പോള്‍ കാണുന്നത്.
പ്രശ്‌നങ്ങളോടെയാണ് 10ം ആഴ്ച തുടങ്ങിയിരിക്കുന്നത്. ഇക്കുറി ഓപ്പണ്‍ നോമിനേഷനായിരുന്നു. റോബിന്‍, റിയാസ്, ബ്ലെസ്ലി, ദില്‍ഷ, വിനയ്, അഖില്‍, റോണ്‍സണ്‍ എന്നിവരാണ് ഇത്തവണ നോമിനേഷനില്‍ ഇടംപിടിച്ചിരിക്കുന്നത്. ഇതുമായി ബന്ധപ്പെട്ടുളള പ്രശ്നങ്ങള്‍ അവസാനിക്കുന്നതിന് മുന്‍പ് തന്നെ ഹൗസിനുള്ളില്‍ പുതിയ ഫൈറ്റ് നടക്കുകയായിരുന്നു. റോബിനും റിയാസും തമ്മിലാണ് അടി നടന്നത്. വാക്ക് തര്‍ക്കമാണ് ഒടുവില്‍ അടിയില്‍ അവസാനിച്ചത്. റിയാസിനെ തല്ലിയതിന് തുടര്‍ന്ന് ഡോക്ടറെ വീട്ടില്‍ നിന്ന് മാറ്റിയിട്ടുണ്ട്. ഇപ്പോള്‍ റോബിൻ സീക്രട്ട് റൂമിലാണ്.
ഡോക്ടര്‍ ഇല്ലെങ്കിലും ബിഗ് ബോസ് ഹൗസില്‍ പ്രശ്‌നങ്ങള്‍ക്ക് ഒരു കുറവുമില്ല. ബ്ലെസ്ലി വീട്ടില്‍ ആക്ടീവായിരിക്കുകയാണ്. ക്യാപ്റ്റന്‍സിയ്ക്ക് ശേഷം അല്‍പം ഡൗണായിരുന്നു. ഡോക്ടര്‍ പോയതോടെ ഫുള്‍ ചാര്‍ജായിരിക്കുകയാണ്. ജാസ്മിനേയും റിയാസിനേയും തിരഞ്ഞ് പിടിച്ച് പ്രകോപിപ്പിക്കുകയാണ്. അതുപോലെ തന്നെ റിയാസിന്റെ പ്ലാനൊന്നും ബ്ലെസ്ലിയുടെ അടുത്ത് വര്‍ക്കൗട്ടാകുന്നുമില്ല.
പരസ്പരം മത്സരിക്കുകയാണെങ്കിലും ഡോക്ടറും ബ്ലെസ്ലിയും തമ്മില്‍ ഒരു ശക്തമായ ബോണ്ട് ഉണ്ട്. ഒറ്റയ്ക്ക് നിന്നാണ് കളിക്കുന്നതെങ്കിലും ഇവരുടെ സൗഹൃദവും അടുപ്പവും പല സന്ദര്‍ങ്ങളില്‍ പ്രകടമാണ്. ഡോക്ടറിന്റെ പുറത്ത് പോക്ക് ബ്ലെസ്ലിയെ ചൊടിപ്പിച്ചിട്ടുണ്ട്
ഹൗസില്‍ ഫൈറ്റ് നടക്കാനുള്ള മൂല കാരണം ജാസ്മിനാണ്. ഇപ്പോഴിത ജാസ്മിന് കണക്കിന് കൊടുക്കുകയാണ് ബ്ലെസ്ലി. ഡാന്‍സിന്‌റെ പേര് പറഞ്ഞാണ് ബ്ലെസ്ലി തളര്‍ത്തിയത്. ചെയ്യാന്‍ പറ്റാത്തതായിട്ട് ഒന്നുമില്ലെന്നും ഡാന്‍സ് ചെയ്യണമെന്നും ജാസ്മിനോട് ബ്ലെസ്ലി പറയുകയാണ്.
എന്നാല്‍ ഡാന്‍സ് ചെയ്യാന്‍ പറ്റില്ലെന്നാണ് ജാസ്മിന്റെ മറുപടി. പൊങ്ങച്ചത്തിന് വേണ്ടി ഓരോന്ന് പറയരുതെന്നും ചെയ്യാന്‍ പറ്റുന്ന കാര്യങ്ങള്‍ ചെയ്തു കാണിക്കണമെന്നും ബ്ലെസ്ലി ജാസ്മിന്റെ വായടപ്പിക്കാന്‍ വേണ്ടി പറഞ്ഞു.
എന്നാല്‍ വിട്ടുകൊടുക്കാന്‍ ജസ്മിനും തയ്യാറായില്ല. നൃത്തം ചെയ്യാണോ ചെയ്യണോ എന്ന് വീണ്ടും വീണ്ടും ആരാഞ്ഞു. കണക്ക് കണക്കൂട്ടല്‍ തെറ്റിച്ച് കൊണ്ട് വേണമെന്നുള്ള നിലപാടില്‍ ബ്ലെസ്ലി ഉറച്ചു നിന്നു. ചെയ്യാന്‍ മനസില്ലെന്ന് പറഞ്ഞ് ഒഴിയാന്‍ ശ്രമിച്ച ജാസ്മിനെ ട്രോളി വിടുകയായരുന്നു.
ജാസ്മിനെ പറഞ്ഞപ്പോള്‍ ഏറ്റപിടിച്ച റിയാസിനും കണക്കന് കൊടുത്തു. ഡോക്ടര്‍ പോയതോടെ രണ്ട് കല്‍പിച്ചു ഇറങ്ങിയിരിക്കുകയാണ് ബ്ലെസ്ലി. ഇനി ഗെയിം മറ്റൊരു ലെവലിലേയ്ക്ക് പോകാനാണ് സാധ്യത.
about biggboss