ഏറെ ആരാധകരുള്ള ഒരു റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. സെലിബ്രിറ്റികൾ പോലും മുടങ്ങാതെ ഷോ കാണാറുണ്ട് മാത്രമല്ല തങ്ങളുടെ അഭിപ്രായം ഇവര്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. കഴിഞ്ഞദിവസം ബിഗ് ബോസ് വീട്ടില്‍ നടന്ന സംഭവങ്ങള്‍ ആരെയും ഞെട്ടിക്കുന്നതാണ്. ബിഗ് ബോസ് ചരിത്രത്തില്‍ ഇത് ആദ്യമായിട്ടാണ് ഇങ്ങനെയുള്ള സംഭവവികാസങ്ങള്‍ നടക്കുന്നത്.
ഗെയിം ഗെയിമായി പലരും കാണുന്നില്ല എന്നതിന്റെ തെളിവ് കൂടി ആയിരുന്നു കഴിഞ്ഞ ദിവസത്തെ എപ്പിസോഡ്. ചില ടാസ്‌കിനിടെ ഉണ്ടായ പ്രശ്‌നങ്ങള്‍ പിന്നീട് വലിയ വഴക്കിന് കാരണമാവുകയായിരുന്നു.റോബിനും റിയാസും തമ്മിലുണ്ടായ പ്രശ്‌നത്തിനിടെ റോബിന്‍ റിയാസിന്റെ മുഖത്തടിച്ചു.
ഇതിന് പിന്നാലെ ബിഗ് ബോസ് റോബിനെ സീക്രട്ട് റൂമില്‍ അടച്ചു. എന്നാല്‍ പിന്നീട് വന്ന പ്രമോ വീഡിയോയില്‍ റോബിനെ പുറത്താക്കുന്നതാണ് കാണുന്നത്. റോബിന്‍ ഇനി വീട്ടില്‍ തുടരാന്‍ യോഗ്യനല്ലെന്ന് ബിഗ് ബോസ് പറയുന്നതും കാണാം. ബിഗ് ബോസിന്റെ ഈ നടപടിക്ക് നേരെ നിരവധി വിമര്‍ശനമാണ് ഉയരുന്നത് .
വാനമ്പാടി എന്ന സീരിയലിലൂടെ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ ഉമ നായരും റോബിനെ പുറത്താക്കുന്ന ബിഗ്ഗ് ബോസ് നടപടിയോട് പ്രതികരിച്ചു. ആദ്യം തെറ്റ് ചെയ്തവരെ പുറത്താക്കിയിട്ട് വേണം ഇപ്പോള്‍ ഉണ്ടായ സംഭവത്തില്‍ നടപടി എടുക്കാന്‍ എന്നാണ് ഉമ നായര്‍ പറയുന്നത്.ഇത് ജനങ്ങളും ഇഷ്ടപെടുന്ന ഷോ ആണ് കുറച്ചു പേര് എന്ത് തെറ്റ് ചെയ്താലും സംരക്ഷിക്കുന്നതും ഒരാളെ ഒറ്റപ്പെടുത്തി വേട്ട ആടുന്നതും നല്ലതല്ല.
ബിഗ് ബോസ്സ് നീതിപൂര്‍വ്വം ഇടപെടും എന്ന് ആഗ്രഹിക്കുന്നു. ഒരാളിനെ അങ്ങോട്ട് ചെന്ന് കൈ വച്ചാല്‍ ആരായാലും തിരിച്ചും പ്രതികരിക്കും- ഉമ നായര്‍ പറഞ്ഞു.ഏഷ്യനെറ്റ് ചാനലിന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച പ്രമോ വീഡിയോയ്ക്ക് താഴെയാണ് ഉമ നായരുടെ പ്രതികരണം. നടിയുടെ അഭിപ്രായത്തെ വിമര്‍ശിച്ചും അനുകൂലിച്ചും നിരവധി പേരാണ് എത്തിയത്.