സംഭവ ബഹുലമായ എപ്പിസോഡുകളാണ് ബിഗ് ബോസിൽ നടക്കുന്നത്. ടാസ്കിനിടെ റോബിന് റിയാസിനെ കയ്യേറ്റം ചെയ്തതോടെ ബിഗ് ബോസ് വീടാകെ സംഘര്‍ഷഭരിതമായി മാറുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. റോബിന് നിയമലംഘനം നടത്തിയെന്നും അതിനാല്‍ താരം ഇവിടെ തുടരാന്‍ യോഗ്യനല്ലെന്നും ബിഗ് ബോസ് അറിയിച്ചു. പിന്നാലെ താരത്തോട് ബാഗുകള്‍ പാക്ക് ചെയ്ത ശേഷം കണ്‍ഫെഷന്‍ റൂമിലേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു ബിഗ് ബോസ് ചെയ്തത്. താരത്തെ പുറത്താക്കുമോ ഇല്ലയോ എന്ന തീരുമാനം അറിയണമെങ്കില്‍ കാത്തിരിക്കേണ്ടി വരും.
ഇപ്പോഴിതാ റോബിനെതിരെയുള്ള നടപടിയെക്കുറിച്ച് പ്രതികരണവുമായി എത്തിയിരിക്കുകയാണ് നടി അശ്വതി. ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതമാണ് അശ്വതിയുടെ കുറിപ്പുകള്‍.
താരത്തിന്റെ കുറിപ്പ് ഇങ്ങനെയാണ്
വെന്റിലേഷന് ഇല്ലാത്ത മുറിയിലേക്ക് ഹിറ്റ് അടിച്ചു കൊടുത്ത ആള്‍ക്ക് വാണിംഗ്(സ്പ്രേ ചെയ്യുമ്പോള്‍ നോക്കികൊണ്ടിരുന്ന രണ്ടെണ്ണവും ഉണ്ട്),കാലുകുത്തിയ അന്ന് മുതല്‍ ചീത്ത വാക്ക് ഉപയോഗിച്ച് നടക്കുന്നവന് വാണിംഗ്. ദേഹത്ത് തൊട്ടതിന് പിടിച്ചൊന്ന് തള്ളിയപ്പോള്‍ നിയമലംഘനം, പുറത്താക്കല്‍… ഇപ്പേങ്ങനിരിക്കണ്?
ഡോക്ടർ റോബിന്, ധന്യ പറഞ്ഞത് പോലെ നിങ്ങള്‍ ഇങ്ങനെ ഇറങ്ങി പോകേണ്ട ആള് അല്ലായിരുന്നു. ആ ഗപ്പ് കൊണ്ടു പോകണം എന്ന മോഹം ഉണ്ടായിരുന്നെങ്കില്‍, നാവിനു അല്‍പ്പം കടിഞ്ഞാണ്‍ ഇടാമായിരുന്നു. നിങ്ങള്‍ റിയാസിനെ പിടിച്ചു തള്ളിയതില്‍ അല്ല പക്ഷേ ആ പെണ്‍കുട്ടിയോട് ദേഷ്യത്തില്‍ ഒരു കാര്യം വിളിച്ചു പറഞ്ഞത് ഒരു പ്രേക്ഷക എന്ന നിലയില്‍ അങ്ങോട്ട് ദഹിക്കുന്നില്ല. എന്തായാലും വീക്കെന്‍ഡില്‍ നല്ലത് നടക്കട്ടെ… പിന്നേ ആ റിയാസ്, ങ്ഹാ നോമിനേഷനില്‍ ഉണ്ടല്ലോ വരുന്ന വീക്കെന്‍ഡ്ല്‍ നിന്റെ വിധിയും അറിയാമെന്ന ശുഭ പ്രതീക്ഷയോടെ എന്നു പറഞ്ഞാണ് അശ്വതി കുറിപ്പ് നിര്‍ത്തുന്നത്.
ബിഗ് ബോസ് ആരാധകര്‍ക്ക് സുപരിചിതയാണ് അശ്വതി. ബിഗ് ബോസ് എപ്പിസോഡുകള്‍ കഴിഞ്ഞാല്‍ അശ്വതിയുടെ കുറിപ്പുകള്‍ക്കായി ആരാധകര്‍ കാത്തിരിക്കുമായിരുന്നു. എന്നാല്‍ ഈ സീസണില്‍ തിരക്കുകള്‍ കാരണം തനിക്ക് മുമ്പത്തേത് പോലെ റിവ്യു എഴുതാന്‍ സാധിക്കില്ലെന്ന് താരം നേരത്തെ തന്നെ അറിയിച്ചു. എങ്കിലും താരം പങ്കുവെക്കുന്ന അഭിപ്രായങ്ങള്‍ ചര്‍ച്ചയായി മാറാറുണ്ട്.