‘ശോ, എനിക്ക് വയ്യ’…, ഗോപി സുന്ദറിന്റെ പിറന്നാള്‍ ദിനത്തില്‍ പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് അഭയ ഹിരണ്‍മയി

നിരവധി മനോഹര ഗാനങ്ങളിലൂടെ മലയാളികള്‍ക്കേറെ പ്രിയങ്കരിയായ ഗായികയാണ് അഭയ ഹിരണ്‍മയി. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അഭയയ്‌ക്കെതിരെ കടുത്ത സൈബര്‍ ആക്രമണമാണ് നടന്നിരുന്നത്. ഇപ്പോഴിതാ പുതിയ സന്തോഷ വാര്‍ത്ത പങ്കുവെച്ച് എത്തിയിരിക്കുകയാണ് ഗായിക.

ഇന്‍സ്റ്റാഗ്രാമില്‍ ഫോളോ ചെയ്യുന്നവരുടെ എണ്ണത്തില്‍ ഒരു ലക്ഷം കടന്നതിന്റെ സന്തോഷമാണ് അഭയ ഹിരണ്‍മയി ആരാധകരുമായി പങ്കിട്ടത്. ‘ശോ, എനിക്ക് വയ്യ’ എന്ന അടിക്കുറിപ്പോടെയാണ് അഭയ ചിത്രം പങ്കുവച്ചത്. അത് ഗോപിസുന്ദറിന്റെ പിറന്നാള്‍ ദിനത്തിലാണ് എന്നതും ആരാധകര്‍ കണ്ടെത്തി കമന്റുകള്‍ ഇടുന്നുണ്ട്.

അതിനിടെ ഇന്‍സ്റ്റാഗ്രാം അക്കൗണ്ടുകള്‍ ഫോളോ ചെയ്യുന്നത് ഗോപിസുന്ദറും അഭയ ഹിരണ്‍മയിയും പരസ്പരം നിര്‍ത്തിയെന്നും വിവരമുണ്ട്. ഗോപിസുന്ദര്‍ ഗായിക അമൃത സുരേഷുമായി അടുപ്പത്തിലാണെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് ഇത്. പിറന്നാള്‍ ദിനത്തില്‍ ഗോപി സുന്ദര്‍ അമൃതയ്ക്കും മകളോടുമൊപ്പം ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയിരുന്നു.

ആദ്യ ഭാര്യ പ്രിയുമായുള്ള വിവാഹ ബന്ധം വേര്‍പെടുത്താതെ തന്നെയാണ് അഭിയ ഹിരണ്‍മയിയുമായി ലിവിങ് ടുഗെതര്‍ റിലേഷനില്‍ ഏര്‍പ്പെട്ടതും ഇപ്പോള്‍ അമതൃയ്ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയത്. അതേ സമയം ഭാര്യ പ്രിയ ഇപ്പോഴും ഗോപി സുന്ദറിനൊപ്പമുള്ള ഫോട്ടോകള്‍ ഒന്നും തന്നെ ഡിലീറ്റ് ചെയ്തിട്ടില്ലെന്നും സോഷ്യല്‍ മീഡിയ കണ്ടെത്തിയിരുന്നു.

Vijayasree Vijayasree :