മലയാളിയുടെ ഗന്ധർവ്വൻ കെ ജെ യേശുദാസിന് ഇന്ന് 81-ാം പിറന്നാള്‍

മലയാളിയുടെ ഗന്ധർവ്വൻ കെ ജെ യേശുദാസിന് ഇന്ന് 81-ാം പിറന്നാള്‍ . കഴിഞ്ഞ 48 വര്‍ഷങ്ങളായി മൂകാംബിക ക്ഷേത്ര സന്നിധിയിലാണ് ഗാന ഗന്ധര്‍വ്വന്റെ പിറന്നാള്‍ ആഘോഷം. ലോകത്തിന്റെ ഏതു കോണിലായാലും ജനുവരി 10ന് തന്റെ പിറന്നാള്‍ ദിനത്തില്‍ ഗാനഗന്ധര്‍വന്‍ കെ ജെ യേശുദാസ് കുടുംബസമേതം കൊല്ലൂര്‍ മൂകാംബിക ക്ഷേത്രസന്നിധിയില്‍ എത്തും. 48 വര്‍ഷമായി തുടരുന്ന പതിവിനാണ് ഇത്തവണ മുടക്കം വന്നിരിക്കുന്നത്. അമേരിക്കയിലെ ഡല്ലാസിലാണ് അദ്ദേഹം ഇപ്പോഴുള്ളത്. കൊവിഡ് നിയന്ത്രണങ്ങൾ കാരണം അദ്ദേഹത്തിന് യാത്ര ചെയ്യാൻ ബുദ്ധിമുട്ടാണ് ഇത്തവണ.

ഫെബ്രുവരി പകുതിയോടെ യേശുദാസ് അമേരിക്കയിലെ ഡല്ലാസിലേക്കാണ് പോയത്. എല്ലാ വര്‍ഷവും മാര്‍ച്ച് മാസം അവസാനം പിതാവ് അഗസ്റ്റിന്‍ ജോസഫിന്റെ ഓര്‍മ ദിനത്തില്‍ ഫോര്‍ട്ടുകൊച്ചി അധികാരി വളപ്പില്‍ നടക്കുന്ന സംഗീത കച്ചേരിക്ക് എത്താമെന്നായിരുന്നു ഉദ്ദേശിച്ചിരുന്നത്. അതിനിടെയാണ് ലോകത്തെ നടുക്കിയ മഹാമാരി പടര്‍ന്നുപിടിച്ചത്. ഇതോടെ യാത്ര അനിശ്ചിതത്വത്തിലായി.

കഴിഞ്ഞവര്‍ഷം എണ്‍പതാം പിറന്നാള്‍ ആഘോഷത്തിനായി ഭാര്യ പ്രഭയ്ക്കും മക്കളായ വിനോദ്, വിജയ്, വിശാല്‍ എന്നിവര്‍ക്കും ഒപ്പമാണ് യേശുദാസ് മൂകാംബിക ദേവിയുടെ സന്നിധിയില്‍ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി പേരാണ് അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയില്‍ എത്തിയത്. സംഗീത സാഹിത്യ രംഗങ്ങളിലെ പ്രഗല്‍ഭരായ നിരവധി പേരാണ് അന്ന് പിറന്നാള്‍ ആശംസകള്‍ നേരാനായി ക്ഷേത്രനഗരിയില്‍ എത്തിയത്.

അതെ സമയം ക്ഷേത്രനടയിൽ ഇത്തവണയും അദ്ദേഹത്തിന്‍റെ ശബ്ദം പാടും. വെബ് കാസ്റ്റ് വഴി അദ്ദേഹത്തിന്‍റെ സംഗീതാർച്ചന നടത്താനാണ് തീരുമാനം. ക്ഷേത്രത്തിലെ സരസ്വതീമണ്ഡപത്തിൽ ഇതിനായി പ്രത്യേക സ്ക്രീൻ സൗകര്യമൊരുക്കും. കൊല്ലൂര്‍ മൂകാബിക സന്നിധിയിലെ പതിവ് പിറന്നാള്‍ ദര്‍ശനത്തിന് അദ്ദേഹം എത്തില്ലെങ്കിലും പ്രിയപ്പെട്ട ദാസേട്ടന് വേണ്ടി കാഞ്ഞങ്ങാട് രാമചന്ദ്രന്‍ രണ്ട് പതിറ്റാണ്ടായി തുടരുന്ന സംഗീതാര്‍ച്ചന മുടങ്ങില്ല.കൊവിഡ് കാരണമാണ് ഇത്തവണ മൂകാംബികയിലെ പിറന്നാള്‍ ആഘോഷം യേശുദാസ് മാറ്റിവച്ചത്. എന്നാല്‍ ദാസേട്ടന് വേണ്ടി ഇരുപത് വര്‍ഷമായി തുടരുന്ന സംഗീതാര്‍ച്ചന മുടക്കാന്‍ കാഞ്ഞങ്ങാട് രാമചന്ദ്രന്‍ തയ്യാറല്ല. കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ഇന്ന് രാവിലെ ആറു മുതല്‍ വൈകിട്ട് ആറ് വരെ കൊല്ലൂരില്‍ രാമചന്ദ്രന്റെ നേതൃത്വത്തില്‍ സംഗീതാര്‍ച്ചന നടക്കും.

Noora T Noora T :