“നമ്മള്‍ക്ക് ഒരാളെ ഇഷ്ടമുണ്ടെന്ന് കരുതി അവര്‍ ചെയ്യുന്നതെന്തും ശരിയാകണമെന്നില്ല, നമ്മള്‍ക്ക് ഇഷ്ടമില്ലെന്ന് കരുതി ചിലര്‍ ചെയ്യുന്നത് എല്ലാം തെറ്റാവുകയുമില്ല”; അമൃതയുടെ അനിയത്തി അഭിരാമിയുടെ വാക്കുകൾ !

മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളാണ് അഭിരാമിയും അമൃതയും. ചേച്ചിയായ അമൃത സുരേഷിനെയാണ് മലയാളികൾ ആദ്യം പരിചയപ്പെട്ടത്. എന്നാലും, ബാലതാരമായി മലയാളികളുടെ ഇടയിൽ വളർന്ന താരമാണ് അനിയത്തി അഭിരാമി.

ഇന്ന് അഭിനേത്രിയായും അവതാരകയായും ഗായികയായുമെല്ലാം അഭിരാമി കയ്യടി നേടുകയാണ്. ബിഗ് ബോസ് മലയാളം സീസണ്‍ ടുവിലും സഹോദരിമാര്‍ ഒരുമിച്ചെത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ ആരാധകരെ നേടിയെടുത്തിട്ടുണ്ട് അഭിരാമി.

ഇപ്പോഴിതാ സോഷ്യല്‍ മീഡിയയിലൂടെ തന്റെ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയാണ് അഭിരാമി. രസകരമായ ഒരുപാട് ചോദ്യങ്ങള്‍ക്ക് അഭിരാമി മറുപടി നല്‍കുന്നുണ്ട്. താരത്തോടുള്ള ചോദ്യവും താരത്തിന്റെ മറുപടിയുമെല്ലാം ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി മാറുന്നുണ്ട്.

ജീവിതത്തില്‍ ഏറ്റവും സന്തോഷം തോന്നിയ നിമിഷം ഏതാണെന്നായിരുന്നു ഒരാള്‍ അഭിരാമിയോട് ചോദിച്ചത്. ഇതിന് താരം നല്‍കിയ മറുപടി സഹോദരി അമൃതയുടെ മകളെ ആദ്യമായി കണ്ട നിമിഷമായിരുന്നു.

”ഒരുപാട് നിമിഷങ്ങളുണ്ട്. കുടുംബവും സുഹൃത്തുക്കളുമായി ദൈവം ഒരുപാട് നല്ല ഹൃദയമുള്ളവരെ എനിക്ക് നല്‍കിയിട്ടുണ്ട്. എന്നെ ചിരിപ്പിക്കുന്നവരാണ് അവരെല്ലാം. ഒരുപാട് ഒരുപാട്. ഒന്നുമാത്രം ഓര്‍ക്കാനറിയില്ല. എന്നാലും, പാപ്പുമോളെ ആദ്യമായി കണ്ടപ്പോള്‍ ജീവിതത്തില്‍ അതിന് മുമ്പൊ ശേഷമോ തോന്നാത്തൊരു വികാരം അനുഭവപ്പെട്ടു. ഇതാണ് പെട്ടെന്ന് ഓര്‍മ്മ വന്നത്” അഭിരാമി പറയുന്നു.

ബിഗ് ബോസിലെ ഇഷ്ടപ്പെട്ട മത്സരാര്‍ത്ഥി ആരെന്നായിരുന്നു ഒരാള്‍ ചോദിച്ചത്. ഇതിന് അഭിരാമി നല്‍കിയ മറുപടി ഇങ്ങനെയായിരുന്നു.

”സത്യത്തില്‍ ഈ സീസണ്‍ സ്ഥിരമായി ഫോളോ ചെയ്യാന്‍ പറ്റിയിട്ടില്ല. കുറച്ചു പ്രധാനപ്പെട്ട തിരക്കുകളുണ്ടായിരുന്നു. പക്ഷെ അപ്പ്‌ഡേറ്റുകള്‍ ഫോളോ ചെയ്യാറുണ്ട്. ചിലര്‍ക്ക് അനാവശ്യമായ ഹേറ്റും ചിലര്‍ക്ക് ഒരുപാട് അനാവശ്യമായ പിന്തുണയും ഉണ്ടെന്ന് വ്യക്തിപരമായി തോന്നി. ശ്രദ്ധിച്ച ആര്‍ട്ടിക്കുളില്‍ നിന്നും മറ്റും മനസിലായതാണ്” എന്നായിരുന്നു താരത്തിന്റെ മറുപടി.

നമ്മള്‍ക്ക് ഒരാളെ ഇഷ്ടമുണ്ടെന്ന് കരുതി അവര്‍ ചെയ്യുന്നതെന്തും ശരിയാകണമെന്നില്ല. നമ്മള്‍ക്ക് ഇഷ്ടമില്ലെന്ന് കരുതി ചിലര്‍ ചെയ്യുന്നത് എല്ലാം തെറ്റാവുകയുമില്ല. ഈ ഒരു ആശയത്തിന് ഈ സീസണില്‍ ഒരിടം വേണമെന്ന് തോന്നിയെന്നും അഭിരാമി ചൂണ്ടിക്കാണിക്കുന്നുണ്ട്.

നേരത്തെ സംഗീത സംവിധായകന്‍ ഗോപി സുന്ദറിന് ജന്മദിനാശംസകള്‍ നേര്‍ന്നു കൊണ്ടുള്ള അഭിരാമിയുടെ കുറിപ്പും ശ്രദ്ധ നേടിയിരുന്നു. നമ്മളെല്ലാം സാധാരണ മനുഷ്യര്‍… ജീവിക്കുന്നു, സ്‌നേഹിക്കുന്നു, പോരാടുന്നു, അതിജീവിക്കുന്നു, വിജയിക്കുന്നു തുടങ്ങിയവ. ഒന്നും ശാശ്വതമല്ലാത്ത ഒന്നും പ്രവചിക്കാനാകാത്ത ഈ റോളര്‍കോസ്റ്റര്‍ ജീവിത യാത്രയില്‍ ഞാന്‍ ഒരു സഹോദരനെ കണ്ടെത്തി. മാന്ത്രിക സംഗീതം നല്‍കുന്നവന്‍. എന്റെ സഹോദരിയില്‍ പുഞ്ചിരി വിടര്‍ത്തുന്നവന്‍. എന്നെ അദ്ദേഹം മൂത്തമകള്‍ എന്നാണ് വിളിക്കുന്നത്. തന്റെ ജീവിതത്തിലെ മനുഷ്യരെക്കുറിച്ച് വളരെയധികം സംസാരിക്കുന്ന വ്യക്തി. എന്നായിരുന്നു ഗോപി സുന്ദറിനെക്കുറിച്ച് അഭിരാമി കുറിച്ചത്.

അദ്ദേഹത്തോട് എന്നും സ്‌നേഹവും ബഹുമാനവും. ജന്മദിനാശംസകള്‍ സഹോദരാ… നിങ്ങളുടെ മനോഹരമായ കലയും ഹൃദയവും കൊണ്ട് നിങ്ങള്‍ അത്ഭുതങ്ങള്‍ സൃഷ്ടിക്കട്ടെ. നിങ്ങള്‍ക്കായി പ്രാര്‍ത്ഥിക്കുന്നു. നമ്മുടെ വിധി എന്താണെന്ന് ആര്‍ക്കെങ്കിലും അറിയാമോ…? ഇല്ല… അതുകൊണ്ട് നമുക്ക് ആളുകളെ ശ്വസിക്കാന്‍ അനുവദിക്കാം.. സ്‌നേഹിക്കാം.. പോസിറ്റിവിറ്റി പ്രചരിപ്പിക്കാം എന്നും താരം പറയുന്നുണ്ട്. നമുക്ക് വ്യക്തിപരമായി പരിചയമില്ലാത്ത ആളുകളുടെ കഥകള്‍ സോഷ്യല്‍ മീഡിയയില്‍ കാണുന്ന കാര്യങ്ങള്‍ എന്നിവ അന്വേഷിക്കരുതെന്നും അഭിരാമി കുറിക്കുന്നുണ്ട്.

about abhirami

Safana Safu :