അത് അവരുടെ മനസ്സുകളെ മായാജാല വിദ്യ പോലെ മാറ്റാനും പോകുന്നില്ല; ആ പാഠം ഞാൻ പതിയെ പഠിക്കുകയാണ്; ഗോപിസുന്ദറിന്റെ ആദ്യ ഭാര്യ പ്രിയ ഗോപിസുന്ദറുടെ വൈറലാകുന്ന പ്രതികരണം!

സംഗീത സംവിധായകനും ഗായകനുമായ ഗോപി സുന്ദറും നടൻ ബാലയുടെ മുൻ ഭാര്യയും ഗായികയുമായ അമൃതാ സുരേഷും ജീവിതത്തിൽ ഒരുമിച്ച വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. ഇതിനിടയിൽ കഴിഞ്ഞ ദിവസം ഇരുവരും ഒരുമിച്ച് നിൽക്കുന്ന ഒരു സെൽഫി പങ്ക്‌വച്ചിരുന്നു. ഈ ചിത്രം സമൂഹമാധ്യമങ്ങൾ ഏറ്റെടുത്ത ഒന്നായിരുന്നു. തുടർന്ന് ഇരുവരുടെയും ഭൂതകാലത്തെ കുറിച്ച് സമൂഹമാധ്യമങ്ങളിൽ ആരാധകർ ചികയാൻ തുടങ്ങി.

ആദ്യം ആർക്കും വിശ്വസിക്കാൻ സാധിച്ചിരുന്നില്ല. അതുകൊണ്ടുതന്നെ വിശേഷം അറിഞ്ഞപാടെ ആദ്യം ആരാധകർ എത്തിയത് ബാലയുടെ ഇൻസ്റ്റാഗ്രാം, ഫേസ്ബുക്ക് പേജുകളിലാണ്. സംഭവത്തെപ്പറ്റി പ്രതികരിക്കാൻ പലരും ബാലയോട് ആവശ്യപ്പെടുകയും ചെയ്തു. ഒടുവിൽ പ്രതികരണവുമായി ബാല എത്തുകയും ചെയ്തു.

“അത് തന്റെ ലൈഫ് അല്ല” എന്നാണ് ബാല ഇതിനോട് പ്രതികരിച്ചത്. തുടർന്ന് ഗോപി സുന്ദറുമായി ലിവിങ് ടുഗെതർ റിലേഷനിൽ ആയിരുന്ന അഭിയ ഹിരൺമയ് വാർത്തകളിൽ ഇടം നേടി.

ഇപ്പോഴിതാ ഗോപി സുന്ദറിന്റെ ആദ്യ ഭാര്യ പ്രിയയാണ് ഇപ്പോൾ ഈ വിഷയത്തിൽ ചർച്ചയാവുന്നത്. പ്രിയുമായുള്ള വിവാഹ ബന്ധം വേർപെടുത്താതെ തന്നെ അഭയ ഹിരൺമയ് യുമായി ലിവിങ് ടുഗെതർ റിലേഷനിൽ ആയിരുന്നു ഗോപി സുന്ദർ.

ആ ബന്ധവും അവസാനിപ്പിച്ചിട്ടാണ് ഇപ്പോൾ അമൃതയ്‌ക്കൊപ്പം പ്രണയ ബന്ധം തുടങ്ങിയത്. പ്രിയയുടെ ഗോപിസുന്ദർ പിരിഞ്ഞുവെങ്കിലും ഇപ്പോഴും തന്റെ സോഷ്യൽ മീഡിയ പേജുകളിൽ നിന്നും ഗോപി സുന്ദറിനൊപ്പമുള്ള ചിത്രങ്ങൾ പ്രിയ പിൻവലിച്ചിട്ടില്ല. ഈ വിഷയം ചർച്ചയായപ്പോൾ പ്രിയ തന്നെ പ്രതികരണവുമായി എത്തിയിരിക്കുകയാണ്.

ഇൻസ്റ്റാഗ്രാമിലൂടെയാണ് ഗോപി സുന്ദറിൻ്റെ ആദ്യ ഭാര്യയുടെ പ്രതികരണം ഉണ്ടായത് . പ്രിയ പറഞ്ഞ വാക്കുകൾ വായിക്കാം…

“.ഞാൻ പ്രതികരിച്ചാലും ഇവിടെ അത് ഒരു മാറ്റവും വരുത്തില്ല എന്ന കാര്യം ഞാൻ പതിയെ പഠിക്കുകയാണ്. അതുകൊണ്ടൊന്നും ആളുകൾ എന്നെ പെട്ടെന്ന് സ്നേഹിക്കാനോ ബഹുമാനിക്കാനോ പോകുന്നില്ല, അത് അവരുടെ മനസ്സുകളെ മായാജാല വിദ്യ പോലെ മാറ്റാനും പോകുന്നില്ല.

ചിലപ്പോഴൊക്ക ചില കാര്യങ്ങൾ വെറുതെ വിടുന്നതാണ് നല്ലത്. ആളുകൾ അങ്ങനെ പോകട്ടെ, അടച്ചുപൂട്ടിയിടാനായി ശ്രമിക്കാനോ വിശദീകരണങ്ങൾ ചോദിക്കാനോ ഉത്തരങ്ങൾക്കായി പിറകേ നടക്കുകയോ നമ്മളുടെ അവസ്ഥ അവർ മനസിലാക്കുമെന്ന് ശാഠ്യം പിടിക്കുകയോ ചെയ്യേണ്ടതില്ല.

നിങ്ങൾക്ക് ചുറ്റും നടക്കുന്ന കാര്യങ്ങളിൽ ശ്രദ്ധ കൊടുക്കാത പകരം നിങ്ങളുടെ ഉള്ളിൽ സംഭവിക്കുന്ന കാര്യങ്ങൾക്കായി ശ്രദ്ധിക്കുമ്പോഴാണ് ജീവിതം നന്നായി ജീവിക്കാൻ കഴിയുക എന്ന വസ്തുത ഞാൻ പതിയെ പഠിക്കുകയാണ്. നിങ്ങളും നിങ്ങളുടെ ആന്തരിക സമാധാനത്തിനായി വേണം ഓരോ കാര്യങ്ങൾ ചെയ്യാൻ.”

ഫേസ്ബുക്കിൽ സജീവമായിരുന്ന പ്രിയ ഇപ്പോഴും പ്രൊഫൈൽ നെയിമിൽ പ്രിയ ഗോപി സുന്ദർ എന്ന് തന്നെയാണ് കൊടുത്തിട്ടുള്ളത്. ഗോപി സുന്ദറിനൊപ്പം ഉള്ള ഫോട്ടോകൾ ഫേസ്ബുക്കിൽ നിന്ന് ഡിലീറ്റ് ചെയ്തിട്ടുമില്ല. കല്യാണം കഴിഞ്ഞപ്പോൾ ഉള്ള ഫോട്ടോകൾ മുതൽ എല്ലാം ഇപ്പോഴും ഫേസ്ബുക്കിലുണ്ട്.

2001 ൽ ആണ് പ്രിയയും ഗോപി സുന്ദറും തമ്മിലുള്ള വിവാഹം നടന്നത്. രണ്ട് ആൺ മക്കളും ഈ ബന്ധത്തിലുണ്ട്. ഇവരുമൊത്തുള്ള ചിത്രങ്ങളും വൈറലാണ്. പ്രിയയുമായുള്ള ദാമ്പത്യ ജീവിതത്തിന് ഇടയിലാണ് അഭയ ഹിരൺമയിയുമായി ഗോപി സുന്ദർ പ്രണയത്തിലാവുന്നത്. തുടർന്ന് ലിവിങ് റിലേഷനും തുടങ്ങി.

കഴിഞ്ഞ ദിവസമാണ് അമൃത സുരേഷുമായി പ്രണയത്തിലാണ് എന്ന സൂചന നല്‍കി ഗോപി സുന്ദര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ഇട്ടത്. അമൃതയുമായി നിൽക്കുന്ന സെൽഫിയാണ് അദ്ദേഹം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ചത്. അമൃതയും ഇതേ ചിത്രം പങ്കുവച്ചിരുന്നു. ബാലയുമായുള്ള വിവാഹ മോചനത്തിന് ശേഷം മറ്റൊരു ദാമ്പത്യം വേണ്ട എന്ന നിലപാടില്‍ ഉറച്ചു നില്‍ക്കുകയായിരുന്നു അമൃത. എന്നാല്‍ പ്രണയത്തിലാണ് എന്ന് ഇതുവരെ ഇരുവരും ഔദ്യോഗികമായി പറഞ്ഞിട്ടില്ല.

about gopi sunder

Safana Safu :