തെന്നിന്ത്യന്‍ പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന കമല്‍ഹാസന്‍ ചിത്രമാണ് ‘വിക്രം’. ഇപ്പോഴിതാ ചിത്രത്തിന് 13 സെന്‍സര്‍ കട്ടുകള്‍ ഉണ്ടെന്ന് ആണ് പുറത്ത് വരുന്ന പുതിയ റിപ്പോര്‍ട്ടുകള്‍. വയലന്‍സ് രംഗങ്ങള്‍ക്കാണ് കൂടുതലും കത്രിക വീണതെന്നും കഥാപാത്രങ്ങള്‍ മോശം പറയുന്നതും അശ്‌ളീല പദങ്ങള്‍ ഉപയോഗിക്കുന്നതും ആയ രംഗങ്ങള്‍ മ്യൂട്ട് ചെയ്തിട്ടുമുണ്ടെന്നാണ് വിവരം.
നിലവില്‍ യു/എ സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിനു ലഭിച്ചിരിക്കുന്നത്. കട്ടുകള്‍ക്ക് ശേഷം ശേഷം സിനിമയുടെ ദൈര്‍ഘ്യവും കുറഞ്ഞിട്ടുണ്ട്. കമലഹാസനും വിജയ് സേതുപതിയും ഫഹദും സൂര്യയും ഒന്നിച്ചെത്തുന്ന ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2022 ജൂണ്‍ 3 നാണ് ഈ സിനിമ തിയറ്ററുകളിലെത്തുന്നത്.
വന്‍ താരനിരതന്നെ അണിനിരക്കുന്ന വിക്രത്തിന്റെ ആദ്യ ഷോ തന്നെ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മറ്റ് ദിവസങ്ങളില്‍ പ്രദര്‍ശിപ്പിക്കുന്ന ഷോകളുമായി താരതമ്യം ചെയ്യുമ്പോള്‍ സിനിമ റിലീസ് ചെയ്യുന്ന ദിവസം തിയേറ്ററുകളിലെ അതിരാവിലെ ഷോകളുടെ ടിക്കറ്റ് നിരക്ക് താരതമ്യേന കൂടുതലാണ്.
സാധാരണ തിയേറ്ററുകളില്‍ 500രൂപ മുതല്‍ 900 രൂപ വരെയാണ് ടിക്കറ്റ് നിരക്ക്.കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിന്റെ ട്രെയ്ലറിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.