ഇടുക്കിയിലേക്ക് ഒരു യാത്രപോകാം, ഒപ്പം ശ്രീനാഥ് ഭാസിയും ഉണ്ട്; ശ്രീനാഥ് ഭാസിയ്ക്ക് ചട്ടമ്പി ടീമിന്റെ സമ്മാനം; മച്ചാൻ മിന്നിക്കും!

മലയാളി യൂത്തിനെ മാറിച്ചിന്തിപ്പിക്കാൻ പ്രേരിപ്പിച്ച നടനാണ് ശ്രീനാഥ് ഭാസി. കഴിഞ്ഞ ദിവസമായിരുന്നു നടന്റെ പിറന്നാൾ.ശ്രീനാഥ് ഭാസിയുടെ പിന്നാള്‍ ദിവസം പുതിയ സിനിമയുടെ ടീസര്‍ പുറത്ത് വിടുകയുണ്ടായി. ശ്രീനാഥ്‌ ഭാസി പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രമാണ് ചട്ടമ്പി. ഇതിന്റെ പോസ്റ്റർ ആണ് ഇപ്പോൾ പ്രേക്ഷകരും ഏറ്റെടുത്തിരിക്കുന്നത്.

വേറിട്ട ലുക്കില്‍ ഒരു നാട്ടുമ്പുറത്തുകാരന്‍ ഇടുക്കികാരനായിട്ടാണ് ശ്രീനാഥ് ഭാസി ചിത്രത്തിലെത്തുന്നത്.മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. രാത്രിയില്‍ വീടിന്റെ ജനലോരത്ത് സിഗരറ്റും വലിച്ച് സിനിമാ വര്‍ത്തമാനങ്ങളൊക്കെ പറഞ്ഞ് നില്‍ക്കുന്ന ശ്രീനാഥ് ഭാസിയെയാണ് വീഡിയോയില്‍ കാണുന്നത്. ശ്രീനാഥിന്റെ ഇടുക്കി സ്ലാങ്ങിലുള്ള സംസാരവും ശ്രദ്ധ നേടുന്നുണ്ട്.

ഇടുക്കിക്കുള്ളില്‍ നിന്നുള്ള യഥാര്‍ത്ഥ കഥ പറയുന്ന ചിത്രമാണ് ചട്ടമ്പി. ഇടുക്കിയില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ ചിത്രത്തില്‍ 1995 കാലഘട്ടമാണ് കാണിക്കുന്നത്. 22 ഫീമെയില്‍ കോട്ടയം, ഡാ തടിയാ, ഗ്യാങ്സ്റ്റര്‍ തുടങ്ങിയ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ അഭിലാഷ് എസ്.

കുമാര്‍ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് ചട്ടമ്പി. നേരത്തെ പുറത്ത് വന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും വൈറലായിരുന്നു. ചുണ്ടില്‍ ബീഡി കത്തിച്ച് പാഞ്ഞുവരുന്ന ശ്രീനാഥ് ഭാസിയുടെ ചിത്രമുള്ള മോഷന്‍ പോസ്റ്ററാണ് അണിയറ പ്രവര്‍ത്തകര്‍ പുറത്ത് വിട്ടത്.

അഭിലാഷ്.എസ് കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയൊരുക്കുന്നത് ഡോണ്‍ പാലാത്തറയാണ്. ചെമ്പന്‍ വിനോദ്, ഗ്രേസ് ആന്റണി, ബിനു പപ്പു, ഗുരു സോമസുന്ദര്‍, മൈഥിലി ബാലചന്ദ്രന്‍, ആസിഫ് യോഗി എന്നിവരാണ് ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് അലെക്സ് ജോസഫ് ആണ്. ആര്‍ട്ട് ബീറ്റ് സ്റ്റുഡിയോന്റെ ബാനറില്‍ ആസിഫ് യോഗിയാണ് ചിത്രം നിര്‍മിക്കുന്നത്.

സിറാജ്, സന്ദീപ്, ഷാനില്‍, ജെസ്ന ഹാഷിം എന്നിവര്‍ സഹ നിര്‍മാതാക്കളാണ്. ചിത്രത്തിന്റെ ചിത്രീകരണം തേക്കടിയില്‍ പൂര്‍ത്തിയായി. എഡിറ്റര്‍-ജോയല്‍ കവി, മ്യൂസിക്-ശേഖര്‍ മേനോന്‍, കോസ്റ്റ്യൂം-മഷര്‍ ഹംസ, ആര്‍ട്ട് ഡയറക്ഷന്‍ സെബിന്‍ തോസ്.

about sreenadh bhasi

Safana Safu :