ബാറ്റ്മാന്റെ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ച് ‘ഡോക്ടര്‍ സ്ട്രെയിഞ്ച്’; മില്യണ്‍ കടന്ന് ബില്യണ്‍ ആകാന്‍ സാധ്യതയെന്ന് കണക്കുകൂട്ടല്‍

ഏറെ ജനശ്രദ്ധ നേടി മുന്നേറുന്ന ചിത്രമാണ് മാര്‍വലിന്റെ ‘ഡോക്ടര്‍ സ്ട്രെയിഞ്ച് ഇന്‍ ദി മള്‍ട്ടിവേഴിസ് ഓഫ് മാഡ്നെസ്’. ഇപ്പോഴിതാ പുതിയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ് ചിത്രം. 769 മില്യണ്‍ യുഎസ് ഡോളറായിരുന്ന ‘ദി ബാറ്റ്മാന്റെ’ കളക്ഷന്‍ റെക്കോര്‍ഡ് ഇതിനോടകം തന്നെ ‘ഡോക്ടര്‍ സ്ട്രെയിഞ്ച്’ ഭേദിച്ച് കഴിഞ്ഞു.

മാത്രമവുമല്ല, ഒരു മാസത്തിനുള്ളില്‍ 2022 ലെ ഏറ്റവും മികച്ച കളക്ഷനായ 800 മില്യന്‍ ഡോളറിലധികം സ്വന്തമാക്കുകയും ചെയ്തിരിക്കുകയാണ്. ഫോര്‍ബ് മാഗസിന്റെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം അമേരിക്കയില്‍ നിന്നും മാത്രം 350 മില്യണും മറ്റ് രാജ്യങ്ങളില്‍ നിന്നുമായി 465 മില്യണ്‍ യുഎസ് ഡോളറും ചിത്രം നേടി.

ഇത് ഉള്‍പ്പെടെ ആഗോളതലത്തില്‍ 815 മില്യണ്‍ കളക്ഷന്‍ പിന്നിട്ടു. നിലവിലെ കണക്ക് പ്രകാരം ചിത്രം മില്യണ്‍ കടന്ന് ബില്യണ്‍ ആകാനും സാധ്യയുണ്ടെന്നാണ് ചലച്ചിത്ര നിരീക്ഷകരുടെ നിഗമനം. വളരെ മികച്ച അഭിപ്രായങ്ങള്‍ നേടിയ ‘ദി.ബാറ്റ്മാന്‍’ എന്ന ചിത്രത്തിന്റെ കളക്ഷന്‍ ശരാശരി അഭിപ്രായം മാത്രം നേടിയ ഡോക്ടര്‍ സ്ട്രെയ്ഞ്ച് മറികടന്നതിന്റെ ആഘോഷത്തിലാണ് മാര്‍വല്‍ ആരാധകര്‍.

മെയ് ആറിന് റിലീസ് ചെയ്യുന്ന ചിത്രത്തിന് പ്രീബുക്കിങ്ങിലൂടെ ഇതുവരെ 10 കോടിയിലധികം രൂപ ലഭിച്ചുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. സാം റൈമി സംവിധാനം ചെയ്യുന്ന ഡോക്ടര്‍ സ്ട്രെയിഞ്ച് ആന്‍ഡ് ദി മള്‍ട്ടിവേഴ്സ് ഓഫ് മാഡ്‌നെസ്സിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ജേഡ് ഹാലി ബാര്‍ട്ട്ലെറ്റും മൈക്കല്‍ വാള്‍ഡ്രോണും ചേര്‍ന്നാണ്. മാര്‍വല്‍ സിനിമാറ്റിക്ക് യൂണിവേഴ്സിന്റെ 28-ാമത്തെ ചിത്രമാണിത്.

Vijayasree Vijayasree :