സാന്ത്വനം അങ്ങനെ ശിവാഞ്ജലി പ്രണയകഥയായി; അടുത്ത ആഴ്ച്ച ചുരിദാർ ഒക്കെ ഇട്ട് അഞ്ജലി ; പ്രണയലോകത്ത് മതിമറന്ന് ശിവേട്ടനും; പുതിയ കഥാസന്ദര്‍ഭങ്ങളുമായി സാന്ത്വനം മുന്നേറുന്നു!

കുടുംബപ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് ഏഷ്യാനെറ്റിലെ സാന്ത്വനം. ലളിതമായ കൂട്ടുകുടുംബ കഥയാണ് സീരിയലിൽ. കുടുംബത്തിലെ ഇണക്കങ്ങളും പിണക്കങ്ങളും വിഷയമാക്കുന്ന സാന്ത്വനത്തിലെ കഥാപാത്രങ്ങളും ഏവര്‍ക്കും പ്രിയപ്പെട്ടവര്‍ തന്നെ.

സാന്ത്വനത്തില്‍ ഇപ്പോള്‍ ശിവാഞ്ജലിമാരുടെ പ്രണയനിമിഷങ്ങളാണ് നടക്കുന്നത് . ഇരുവരും ഒന്നിച്ച് അടിമാലിയിലേക്ക് ട്രിപ്പ് പോകുന്നതിന്റ ആഹ്ലാദത്തിലാണ് ശിവാഞ്ജലി ഫാന്‍സുകാരെല്ലാം. അവര്‍ അടിമാലിയില്‍ സുഹൃത്തിന്റെ വീട്ടില്‍ പോകുന്നതും അവിടെ കുറച്ച് ദിവസങ്ങള്‍ ചിലവഴിക്കുന്നതിന്റെയും ദൃശ്യങ്ങളാണ് പുതിയ പ്രമോയില്‍ കാണിച്ചിരിക്കുന്നത്.

മുഴുവന്‍ സമയവും സാരി ഉടുത്ത് ശീലിച്ച അഞ്ജു പുതിയ സ്ഥലത്ത് വന്നപ്പോള്‍ ചുരിദാറില്‍ സുന്ദരിയായി കണ്ട് അന്തം വിട്ടിരിക്കുകയാണ് ശിവന്‍. ഇരുവരുമൊന്നിച്ചുള്ള പ്രണയനിമിഷങ്ങളായിരിക്കും ഇനിയുള്ള സാന്ത്വനം എപ്പിസോഡുകളുടെ ഹൈലൈറ്റ്.

അതേസമയം തറവാട്ടു വീട്ടിലെത്തിയ ബാലനും മറ്റ് കുടുംബാംഗങ്ങളും പുതിയ പ്രതിസന്ധിയിലാണ്. കേസില്‍ കിടക്കുന്ന വീടിന്റെ പേരിലുള്ള പ്രശ്‌നങ്ങള്‍ ഒന്നൊന്നായി തല പൊക്കി തുടങ്ങിയിട്ടുണ്ട്. അതിനിടെ പൊലീസ് സ്റ്റേഷനിലും പോകേണ്ടി വരികയാണ്. ഹരി ചിലരെയൊക്കെ അടിയ്ക്കാന്‍ ചെല്ലുന്നതിന്റെ ദൃശ്യങ്ങളും പ്രമോയിലുണ്ട്. മാത്രമല്ല, അപ്പുവിനെയും ചിലര്‍ വഴക്കിന്റെ പേരില്‍ ഉപദ്രവിക്കുന്നുണ്ട്.

പ്രശ്‌നങ്ങള്‍ക്കിടയില്‍ക്കിടയില്‍ കിടന്ന് നട്ടം തിരിയുന്നതിനിടെ തറവാട്ടിലേക്ക് പുതിയ മുഖങ്ങളും വന്നെത്തുകയാണ്. മുന്‍പ് പരമ്പരയില്‍ പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത കഥാപാത്രങ്ങളെയാണ് പ്രമോയില്‍ കാണിച്ചിരിക്കുന്നത്. വരും ദിവസങ്ങളില്‍ കഥാഗതിയുടെ ചുരുളഴിയും എന്ന വിശ്വാസത്തില്‍ ഇനിയുള്ള എപ്പിസോഡുകള്‍ക്കായി കാത്തിരിക്കുകയാണ് സാന്ത്വനം പ്രേക്ഷകര്‍.

തമിഴ് പരമ്പരമായ പാണ്ഡ്യന്‍ സ്‌റ്റോറീസിന്റെ മലയാളം പതിപ്പാണ് സാന്ത്വനം. മലയാളവും തമിഴും കൂടാതെ ഹിന്ദി, കന്നട, തെലുങ്ക്, ബംഗാളി, മറാത്തി ഭാഷകളിലും സീരിയല്‍ സംപ്രേക്ഷണം ചെയ്യുന്നുണ്ട്. നടി ചിപ്പി നിര്‍മ്മിക്കുന്ന പരമ്പര സംവിധാനം ചെയ്തിരിക്കുന്നത് ആദിത്യയാണ്. ഏഷ്യാനെറ്റില്‍ ഏറ്റവും കൂടുതല്‍ റേറ്റിങ്ങുള്ള സീരിയലാണ് സാന്ത്വനം.

about santhwanam

Safana Safu :