‘ വളരെ ചെറിയ തെറ്റിദ്ധാരണകള്‍ ഇവിടെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും ;.മഹാഭാരതത്തില്‍ ആ കഥപോലെയാണ് ഇവിടെ നടക്കുന്നത് ; വൈറലായി ബ്ലെസ്ലിയുടെ വാക്കുകൾ !

ബിഗ് ബോസ് ഷോയിലേക്ക് കടന്നു വരുമ്പോള്‍ മലയാളികള്‍ക്കിടയില് അത്ര സുപരിചിതനായിരുന്നില്ല ബ്ലെസ്ലി. എന്നാല്‍ തന്റെ ഗെയിമിലൂടെ ബ്ലെസ്ലി ബിഗ് ബോസ് മലയാളം സീസണ്‍ 4 ലെ ഏറ്റവും ശക്തരില്‍ ഒരാളായി മാറുകയായിരുന്നു. പലപ്പോഴും മണ്ടത്തരമെന്ന് കരുതി ബ്ലെസ്ലിയുടെ വാക്കുകള്‍ ബിഗ ്‌ബോസ് വീട്ടിലുള്ളവര്‍ തള്ളിക്കളയാറുണ്ടായിരുന്നു. എന്നാല്‍ ഇന്ന് ബ്ലെസ്ലിയെ ഗെയിമറെ എല്ലാവരും തിരിച്ചറിഞ്ഞിരിക്കുകയാണ്.

ഇതിനിടെ ഇന്നലെ ക്യാമറയുടെ മുന്നില്‍ വച്ച് പ്രേക്ഷകരോടായി ബ്ലെസ്ലി പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ ചര്‍ച്ചയായി മാറിയിരിക്കുകയാണ്. തന്നെ ബാറ്റ്മാന്‍ സിനിമയിലെ ജോക്കറിനോടാണ് ബ്ലെസ്ലി താരതമ്യം ചെയ്യുന്നത്. താരത്തിന്റൈ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുമ്പോള്‍ ഒരു ആരാധകന്റെ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ബിഗ് ബോസ് ആരാധകരുടെ ഫെയ്‌സ്ബുക്ക് ഗ്രൂപ്പില്‍ പങ്കുവച്ച കുറിപ്പാണ് ചര്‍ച്ചയാകുന്നത്.ബ്ലെസ്സ്‌ലീ എന്ന അതിബുദ്ധിമാനായ മൈന്‍ഡ് ഗെയിമെര്‍. ഇന്ന് ബ്ലെസ്സ്‌ലീ ലൈവില്‍ പറഞ്ഞ രണ്ടു കാര്യങ്ങള്‍.

‘ വളരെ ചെറിയ തെറ്റിദ്ധാരണകള്‍ ഇവിടെ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും എന്നെനിക്കു മനസ്സിലായി ..മഹാഭാരതത്തില്‍ അശ്വത്ഥാമാവ് മരിച്ചേ എന്ന് പറയുന്ന ഒരു ഭാഗം ഉണ്ട് … അശ്വത്ഥാമാവ് എന്ന ആനയാണ് മരിച്ചത് എന്ന് പറഞ്ഞപ്പോള്‍ ആന എന്ന ഭാഗം പതുക്കെ പറഞ്ഞാല്‍ ഈ മൈക്കില്‍ അത് കിട്ടുകയും എന്നാല്‍ ഈ വീടുമുഴുവന്‍ പ്രശ്‌നങ്ങള്‍ ആവുകയും ചെയ്യും ..
ഗുഡ്… നൈസ് ..ഇനി അങ്ങോട്ട് കളി നൈസ് ആയിരിക്കും ..’

‘ എന്റെ വാഴ എന്നൊരു സോങ് ഉണ്ട് … അതില്‍ ജോക്കര്‍ എന്ന കഥാപാത്രത്തെയാണ് ഞാന്‍ ചെയ്തത് .. ബാറ്റ്മാന്‍ എന്ന സിനിമയിലെ കഥാപാത്രം ആണ് ജോക്കര്‍ .. ആ ജോക്കര്‍ എങ്ങനെ അങ്ങനെ ആയി എന്നത് ജോക്കര്‍ എന്ന് പേരുള്ള വേറെ ഒരു സിനിമയില്‍ പറയുന്നുണ്ട് .. എനിക്ക് ആ ഒരു ഫീല്‍ ആണ് ഇപ്പോള്‍ കിട്ടിക്കൊണ്ടിരിക്കുന്നത് ..

എന്തായാലും ബിഗ് ബോസ്സിന്റെ പ്രേക്ഷകര്‍ എല്ലാം എന്റര്‍ടൈന്‍ഡ് ആയി എന്ന് വിശ്വസിക്കുന്നു .. ഇനി അങ്ങോട്ട് കുറച്ചു കൂടി എന്റര്‍ടൈനിംഗ് ആയിരിക്കും. ജോക്കറിന്റെ ഒരു ഫേമസ് ഡയലോഗ് ഉണ്ട് .. ഐ വില്‍ ഇന്‍ട്രൊഡ്യൂസ് എ ലിറ്റില്‍ കെയോസ് .. പീപ്പിള്‍ വില്‍ ഗോ ക്രേസി ..

അവന്‍ ഈ ഓണവില്ല് പോലിരുന്ന വീട്ടില്‍ അല്പം കെയോസ് , അനാര്‍ക്കി അരാജകത്വം മിക്‌സ് ചെയ്യാന്‍ പോകുകുയാണ് … അവിടെ ഉള്ളവര്‍ക്ക് ഓട് പൊളിച്ച് ഇറങ്ങി ഓടാന്‍ തോന്നുന്ന രീതിയില്‍ ഉള്ള അനാര്‍ക്കി അഥവാ അസ്ഥിരത … ഒരുപക്ഷെ ബിഗ് ബോസ് ചരിത്രത്തില്‍ ആരും പരീക്ഷിച്ചിട്ടില്ലാത്ത ഒരു ഗെയിം .. ഒരു ജോക്കര്‍ മോഡല്‍ അനാര്‍ക്കി ക്ക് നമുക്ക് വരും ദിവസങ്ങളില്‍ സാക്ഷിയാവാം … മാസ്റ്റര്‍ ഓഫ് കെയോസ് .. അരാജകത്വത്തിന്റെ രാജാവ് എന്നു പറഞ്ഞാണ് കുറിപ്പ് അവസാനിക്കുന്നത്

‘അതേസമയം ഇന്ന് ബിഗ് ബോസ് വീട്ടിലേക്ക് അതിഥിയായി സാക്ഷാല്‍ കമല്‍ഹാസന്‍ തന്നെ എത്തുകയാണ്. തന്റെ പുതിയ സിനിമയായ വിക്രമിന്റെ പ്രൊമോഷന്റെ ഭാഗമായിട്ടാണ് കമലിന്റെ വരവ്. ബിഗ് ബോസിന്റെ തമിഴ് പതിപ്പിലെ അവതാരകനുമാണ് കമല്‍ഹാസന്‍. ജനപ്രീയ അവതാരകന്‍ ആണ് അദ്ദേഹം. കമലും മോഹന്‍ലാലും ഒരുമിച്ചൊരു വേദിയില്‍ എത്തുന്നതിന്റെ സന്തോഷത്തിലും ആകാംഷയിലുമാണ് ആരാധകര്‍.

AJILI ANNAJOHN :