ബിഗ് ബോസ് വീട്ടിലേക്ക് ആ സർപ്രൈസ്, വമ്പൻ ട്വിസ്റ്റ് ഒരുക്കി മോഹൻലാൽ അവർ കണ്ടം വഴി ഓടി

കാത്തിരുപ്പുകൾക്കും അഭ്യൂഹങ്ങൾക്കും വിരാമമിട്ട് കൊണ്ടായിരുന്നു ബിഗ് ബോസ് മലയാളം സീസൺ രണ്ടാം ഭാഗം തുടങ്ങിയത് . സ്റ്റാര്‍ സിംഗര്‍ സീസണ്‍ 8 വേദിയില്‍ വെച്ചാണ് ബിഗ് ബോസ് സീസണ്‍ 3യുടെ പ്രഖ്യാപനം നടന്നത്. നടന്‍ ടൊവിനോ തോമസാണ് സീസണ്‍ 3യുടെ ലോഗോ പുറത്തിറക്കിയത്. ഇതിന് പിന്നാലെ മോഹൻലാൽ ഉണ്ടാവുമോ എന്നാണ് ആദ്യം മുതലേ ആരാധകര്‍ ചോദിച്ചിരുന്നത്.

ഒടുവില്‍ ബിഗ് ബോസിനെ കുറിച്ച് തുറന്ന് സംസാരിച്ച് മോഹന്‍ലാലും എത്തിയിരിക്കുകയാണ്. ഏഷ്യാനെറ്റ് പുറത്ത് വിട്ട ഏറ്റവും പുതിയ വീഡിയോയിലാണ് ബിഗ് ബോസിനെ കുറിച്ചുള്ള ആകാംഷകള്‍ക്ക് വിരാമമായെന്ന് മോഹന്‍ലാല്‍ പറയുന്നത്. അധികം വൈകാതെ ഷോ ആരംഭിക്കുമെന്നും ഇത്തവണയും അവതാരകനാവാന്‍ ഞാനും ഉണ്ടാവുമെന്നും താരരാജാവ് പറയുന്നു.

നിങ്ങളുടെ ഏറെ നാളത്തെ കാത്തിരിപ്പിന് ഇനി വിരാമം. ലോകമൊട്ടാകെ വളരെയേറെ പ്രതിസന്ധിയിലൂടെ കടന്ന് പോകുന്ന ഈ അവസരത്തിലും നവവത്സര പിറവിയുടെ പുതു പ്രകാശത്തിലും ശുഭപ്രതീക്ഷയിലുമാണ് നമ്മളെല്ലാവരും. ഈ അവസരത്തില്‍ നിങ്ങളെല്ലാവരും കാത്ത് കാത്തിരുന്ന ആ മനോഹരദൃശ്യാനുഭവം ഇതാ നിങ്ങളിലേക്ക് വീണ്ടും. മലയാളികളുടെ ഏറ്റവും പ്രിയപ്പെട്ട ചാനലായ ഏഷ്യാനെറ്റിലൂടെ, ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഗെയിം ഷോ ആയ ബിഗ് ബോസിന്റെ മലയാളം പതിപ്പ്, ബിഗ് ബോസ് മലയാളം സീസണ്‍ 3 ഉടനെത്തുന്നു. നമ്മുടെ സ്വന്തം ഏഷ്യാനെറ്റില്‍. ഞാനും ഉണ്ടാവും’. വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളുമായി ആരാധകരും എത്തുകയാണ്. ബിഗ് ബോസ് 2 വിചാരിച്ചത് പോലെ ക്ലിക്ക് ആയില്ല. ഒന്നാമത്തെ സീസണ്‍ അടിപൊളിയായിരുന്നു. പുതിയ പതിപ്പില്‍ നല്ല മത്സരാര്‍ഥികളെ കൊണ്ട് വരണമെന്നാണ് കൂടുതല്‍ പേര്‍ക്കും പറയാനുള്ളത്. എത്ര സീസണ്‍ വന്നാലും ഒന്നാമത്തെ പതിപ്പിനെ വെല്ലാന്‍ സാധിക്കില്ല തുടങ്ങി ഒരുപാട് പ്രതികരണമാണ് ബിഗ് ബോസിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.

മൂന്നാം സീസണ്‍ പ്രഖ്യാപിച്ചതോടെ ആരാധകരും വന്‍ ആവേശത്തിലാണ്. ഇതോടെ ആരൊക്കെയായിരിക്കും പുതിയ സീസണിലെ മത്സരാര്‍ഥികള്‍ എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയിലൂടെയും അല്ലാതെയുമായി വാര്‍ത്തകളില്‍ നിറഞ്ഞ പലരുടെയും പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്ന് കേള്‍ക്കുന്നത്.

രശ്മി നായര്‍, ടാന്‍സ്ജെന്‍ഡര്‍ സീമ വിനീത്, അര്‍ച്ചന കവി, ഗോവിന്ദ് പദ്മസൂര്യ, കനി കുസൃതി, അനാര്‍ക്കലി മരക്കാര്‍, ബോബി ചെമ്മണ്ണൂര്‍ തുടങ്ങിയവരുടെ പേരുകളാണ് പ്രധാനമായും ഉയര്‍ന്ന് കേള്‍ക്കുന്നത്. അതേ സമയം ഇക്കാര്യത്തില്‍ വ്യക്തത ഇനിയും വന്നിട്ടില്ല. വരും ദിവസങ്ങളില്‍ അറിയാന്‍ സാധിക്കുമെന്നാണ് കരുതുന്നത്. സോഷ്യല്‍ മീഡിയയിലൂടെ വാര്‍ത്തകളില്‍ നിറഞ്ഞ പല താരങ്ങളുമാണ് കഴിഞ്ഞ സീസണില്‍ വന്നിരുന്നത്. വലിയ ജനപ്രീതി നേടാന്‍ ഓരോരുത്തര്‍ക്കും സാധിക്കുകയും ചെയ്തിരുന്നു.

Noora T Noora T :