ബിഗ് ബോസ് മലയാളത്തില്‍ ലാലേട്ടനൊപ്പം ഉലകനായകന്റെ മാസ് എന്‍ട്രി; സംഗതി ഞങ്ങള്‍ കളറാക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ കമൽഹാസൻ പറഞ്ഞ മാസ് മറുപടി; സ്വപ്നതുല്യമായ ബിഗ് ബോസ് എപ്പിസോഡ്!

മലയാളത്തിലെ ഏറ്റവും മികച്ച ടെലിവിഷന്‍ റിയാലിറ്റി ഷോ ആയി മാറിയ ബിഗ് ബോസ് സീസണ്‍ 4-ന്റെ വേദിയിലേക്ക് ഉലകനായകന്‍ കമല്‍ ഹാസന്‍ എത്തുന്നു. തന്റെ പ്രിയ മത്സരാര്‍ത്ഥികളെ കാണാനും ഒപ്പം പുതിയ ചിത്രം വിക്രത്തിന്റെ വിശേഷങ്ങള്‍ പങ്കുവെക്കാനുമാണ് കമല്‍ ഹാസന്‍ ബിഗ് ബോസ് സീസണ്‍ 4-ന്റെ വേദിയിലേക്ക് എത്തുന്നത്.

കമൽഹാസൻ , വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവർ അഭിനയിച്ച തമിഴ് ചിത്രമായ വിക്രം ത്തിന്റെ വിശേഷങ്ങൾ ബിഗ് ബോസ് ഹൗസിലുള്ള മത്സരാർത്ഥികളുമായി പങ്കുവെക്കുകയും അവരോട് സംവദിക്കുകയും ചെയ്യുന്ന എപ്പിസോഡ് ആണ് ഇന്ന് നടക്കാൻ പോകുന്നത്.

തമിഴ് ബിഗ് ബോസിന്റെ അവതാരകനായി തിളങ്ങിയ കമല്‍ ഹാസന്‍ മലയാളം ബിഗ് ബോസിന്റെ വേദിയില്‍ ഇതാദ്യമായാണ് എത്തുന്നത്. ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങള്‍ ഒരേസമയം വേദിയിലെത്തുന്നു എന്ന അപൂര്‍വ്വതയും ഈ നിമിഷത്തെ ഏറെ ധന്യമാക്കുന്നു.

എന്റെ പ്രിയപ്പെട്ട ഏഷ്യാനെറ്റ് പ്രേക്ഷകര്‍ക്ക് നമസ്‌കാരം. ബിഗ് ബോസ് വീട്ടിലേക്ക് എന്നെക്കൂടി ചേര്‍ത്തതിന് വളരെ നന്ദി. എങ്ങനെ പോകുന്നു, കിളികളെ ഇറക്കിവിട്ടോ എന്ന കമല്‍ഹാസന്റെ ചോദ്യത്തിന് ബിഗ് ബോസ് വളരെ നന്നായി മുന്നോട്ടു പോകുന്നുവെന്നും കുറച്ച് കിളികളെ ഇറക്കിവിട്ടെന്നും ഇനിയും കിളികളെ ഇറക്കിവിടാനുണ്ടെന്നും തമാശരൂപേണ ലാലേട്ടന്‍ മറുപടി പറയുന്നു.

ഗ്രാന്‍ഡ് ഫിനാലെ അടുക്കാറായെന്നും അതിനുള്ള എല്ലാ തയ്യാറെടുപ്പുകളും നടക്കുകയാണെന്നും ലാലേട്ടന്‍ കൂട്ടിച്ചേര്‍ത്തു. ഇത്തവണ എന്തായാലും സംഗതി ഞങ്ങള്‍ കളറാക്കും എന്ന് മോഹന്‍ലാല്‍ പറഞ്ഞപ്പോള്‍ കളറാണ് എന്നായിരുന്നു കമല്‍ഹാസന്റെ മാസ് മറുപടി.

പിന്നീട് മത്സരാര്‍ത്ഥികള്‍ക്കൊപ്പം കമല്‍ഹാസനും ചേരുന്നു. ഉലകനായകന്റെ വരവിനെ ആകാംക്ഷയോടെ കാത്തിരുന്ന മത്സാര്‍ത്ഥികള്‍ക്ക് ആവേശം പകരുന്നതായിരുന്നു അദ്ദേഹത്തിന്റെ വരവ്. അദ്ദേഹത്തിനുള്ള ട്രീറ്റ് ആയി എല്ലാവരും ഒത്തുചേര്‍ന്നുള്ള നൃത്തവും പാട്ടും ഒക്കെയുണ്ടായിരുന്നു.

കമല്‍ഹാസന്‍ വരുന്നത് പ്രമാണിച്ച് ഈ വാരം എവിക്ഷന്‍ ഇല്ലെന്നായിരുന്നു മത്സരാര്‍ത്ഥികളില്‍ പലരും വിചാരിച്ചിരുന്നത്. എന്നാല്‍ ഈ ആഴ്ചത്തെ നോമിനേഷന്‍ ലിസ്റ്റില്‍ നിന്നും ഒരാള്‍ നിശ്ചയമായും പുറത്തുപോകും. ഈ ആഴ്ചത്തെ ക്യാപ്റ്റനായി തിരഞ്ഞെടുക്കപ്പെട്ട സുചിത്രയായിരിക്കും പുറത്തു പോവുക എന്ന് തന്നെ ഉറപ്പിച്ചിരിക്കുകയാണ് പ്രേക്ഷകര്‍. അതിനുള്ള സൂചനകളും കിട്ടിക്കഴിഞ്ഞു.

about biggboss

Safana Safu :