ആദ്യ റൗണ്ടില്‍ ധബാരിക്കുരുവി ഉണ്ടായിരുന്നു, തന്റെ സിനിമ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി പൂഴ്ത്തി; ഗുരുതര ആരോപണവുമായി സംവിധായകന്‍ പ്രിയനന്ദനന്‍

തന്റെ സിനിമ ചലച്ചിത്ര അവാര്‍ഡ് നിര്‍ണയ സമിതി പൂഴ്ത്തിയെന്ന് സംവിധായകന്‍ പ്രിയനന്ദനന്‍. ആദ്യ റൗണ്ടില്‍ ധബാരിക്കുരുവി ഉണ്ടായിരുന്നുവെന്ന് ഒരു ജൂറി അംഗം തന്നെ പറഞ്ഞു. അത് അന്തിമ റൗണ്ടിലെത്തില്ല, ഇതിനിടയില്‍ ഇടപെടലുണ്ടായിയെന്നും സംവിധായകന്‍ ആരോപിക്കുന്നു.

അട്ടപ്പാടിയിലെ ആദിവാസി ഗോത്രഭാഷയായ ഇരുളിയില്‍ ആണ് സിനിമ ഒരുങ്ങിയിരിക്കുന്നത്. അട്ടപ്പാടിയിലെ ആദിവാസി ഗോത്രങ്ങളില്‍ നിന്നുള്ളവരാണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്.

ഗോത്രവിഭാഗങ്ങളിലെ പെണ്‍കുട്ടികളുടെ വിദ്യാഭ്യാസ സാമൂഹിക വിഷയങ്ങളാണ് സിനിമയുടെ പ്രമേയം. ഗോത്രവര്‍ഗ ആചാരങ്ങളുടെയും സംസ്‌കൃതികളുടെയും പശ്ചാത്തലത്തിലാണ് സിനിമ ഒരുക്കുന്നത്. അശ്വഗോഷനാണ് ഛായഗ്രഹണം. ധബാരിക്കുരുവി എന്നാല്‍ ആദിവാസി ഗോത്രത്തില്‍ പ്രചരിക്കുന്ന ഒരു മിത്തിലെ അച്ഛനാരെന്നറിയാത്ത പക്ഷിയാണ്.

അയ്യപ്പനും കോശിയും എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നഞ്ചിയമ്മയെക്കൂടാതെ അട്ടപ്പാടിയില്‍ നിന്നുള്ള മീനാക്ഷി, ശ്യാമി, അനു എന്നിവരും ചിത്രത്തില്‍ പ്രധാകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

Vijayasree Vijayasree :