‘ഹോം സിനിമ ഞാന്‍ കണ്ടിട്ടില്ല, എന്റെ വീട്ടിലുള്ളവര്‍ കണ്ടു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷെ അവരല്ല ജൂറിയിലുള്ളത്’; പ്രതികരണവുമായി സുരേഷ് ഗോപി

കഴിഞ്ഞ ദിവസമായിരുന്നു സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെ നിരവധി വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഈ വിഷത്തില്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് സുരേഷ് ഗോപി.

തൃക്കാക്കര ബിജെപി സ്ഥാനാര്‍ത്ഥി എ എന്‍ രാധാകൃഷ്ണന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയായിരുന്നു സുരേഷ് ഗോപിയുടെ പ്രതികരണം. ‘ഹോം സിനിമ ഞാന്‍ കണ്ടിട്ടില്ല, എന്റെ വീട്ടിലുള്ളവര്‍ കണ്ടു. വളരെ നല്ല അഭിപ്രായമാണ് പറഞ്ഞത്. പക്ഷെ അവരല്ല ജൂറിയിലുള്ളത്. ജൂറിയെ നിശ്ചയിച്ചു, അവര്‍ എല്ലാ ചിത്രങ്ങളും കണ്ടുവരുമ്‌ബോള്‍ ഒരു തുലനമുണ്ടാകും.

കേന്ദ്രത്തില്‍ 18 ഭാഷ പരിശോധിച്ചപ്പോള്‍ ഏറ്റവും നല്ല സംവിധായകന്‍ ജയരാജായിരുന്നു, കേരളത്തില്‍ ഒരു ഭാഷ പരിശോധിച്ചപ്പോള്‍ ജയരാജ് അല്ല. അപ്പോത്തിക്കിരി എന്ന ചിത്രത്തിന് ഞാനും വിഷമിച്ചു. ഇന്ദ്രന്‍സ് കഴിവുള്ള നടനാണ്’എന്നും അദ്ദേഹം പറഞ്ഞു.

റോജിന്‍ തോമസിന്റെ സംവിധാനത്തില്‍ വിജയ് ബാബു നിര്‍മ്മിച്ച ചിത്രമായിരുന്നു ‘ഹോം’. ചിത്രം മികച്ച പ്രേക്ഷക പ്രശംസ നേടിയിരുന്നു. എന്നാല്‍ ഇത്തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡിന് ഒരുവിഭാഗത്തില്‍ നിന്നു പോലും ഹോമിന് അവാര്‍ഡ് ലഭിച്ചില്ല. തുടര്‍ന്ന് നിര്‍മ്മാതാവായ വിജയ് ബാബുവിനെതിരായ പീഡന പരാതി കാരണം ചിത്രം ഒഴിവാക്കപ്പെട്ടതാണോ എന്ന ചോദ്യം ഉയര്‍ന്നിരുന്നു.

ഹോം സിനിമയ്ക്ക് അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നതായും ജൂറി സിനിമ കണ്ടുകാണില്ലെന്നുമാണ് ഇന്ദ്രന്‍സ് പ്രതികരിച്ചത്. ഹൃദയം സിനിമയും നല്ല സിനിമയാണ്. അതിനോടൊപ്പം ചേര്‍ത്തുവയ്ക്കേണ്ട സിനിമയാണ് ഹോം. അവാര്‍ഡ് നല്‍കാതിരിക്കാനുളള കാരണം നേരത്തെ കണ്ടിട്ടുണ്ടാകാമെന്നും വിജയ് ബാബുവിനെതിരായ കേസും കാരണമായേക്കാമെന്നും ഇന്ദ്രന്‍സ് പറഞ്ഞു.

Vijayasree Vijayasree :