കരുത്തുകാട്ടി ഋഷ്യ സീൻസ്; കിരണിനെ പടിയിറക്കിയത് കൂടെവിടേയ്‌ക്ക് ഗുണമായി ; കുടുംബവിളക്ക് തകർച്ചയിലേക്ക്; അമ്പാടിയുടെ തിരിച്ചുവരവോടെ അമ്മയറിയാതെ രണ്ടാം സ്ഥാനത്ത്!

പോയവാരം ഏഷ്യാനെറ്റ് ജനപ്രിയ പരമ്പരകൾ നേടിയ റേറ്റിങ്ങ്{Week 20 : May 14 to May 20} :ഈ ആഴ്ചത്തെ റേറ്റിംഗ് കണക്കുകൾ പ്രകാരം സാന്ത്വനം : 17.90 (17.60) അമ്മയറിയാതെ : 17.30(16.50) കുടുംബവിളക്ക് : 17.30(16.50) മൗനരാഗം : 14.30(14.20) കൂടെവിടെ : 12.60(11.40) സസ്നേഹം : 8.40(7.40) തൂവൽസ്പർശം : 4.20(4.40) പാടാത്ത_പൈങ്കിളി : 4.00(4.10) ദയ : 3.90(3.70) പളുങ്ക് : 3.40(3.20) മുമ്പത്തെ ആഴ്ചയിലെ റേറ്റിങ്ങ് ബ്രാക്കറ്റിൽ കൊടുത്തിരിക്കുന്നു.

സാന്ത്വനത്തിന്റെ ടി ആർ പി വർധിച്ച സാഹചര്യത്തിൽ ശിവന്റെയും അഞ്ജലിയുടെയും കൂടുതൽ റൊമാന്റിക് സീനുകൾ വരും ദിവസങ്ങളിൽ പരമ്പരയിൽ ഉണ്ടാകും എന്ന പ്രതീക്ഷയിലാണ് മിനി സ്ക്രീൻ ആരാധകർ.

തമിഴ് പരമ്പരയായ ‘പാണ്ഡ്യന്‍ സ്റ്റോഴ്‌സിന്റെ’ റീമേക്കാണ് ‘സാന്ത്വനം’. ഒരു പലചരക്ക് കട നടത്തുന്ന ജേഷ്ഠാനുജന്മാരുടെ കഥയാണ് പരമ്പര പറയുന്നത്.

വീട്ടിലെ ജേഷ്ഠനായ ‘ബാലചന്ദ്രനും’ ഭാര്യയും കുട്ടികള്‍ വേണ്ടെന്നുവച്ച് അനിയന്മാരെ സ്വന്തം മക്കളായി വളര്‍ത്തുകയാണ്. അവരുടെ മനോഹരമായ ബന്ധങ്ങളും, കൂട്ടുകുടുംബത്തിലെ സന്തോഷമായ നിമിഷങ്ങളും മറ്റും പരമ്പര മനോഹരമായാണ് സ്‌ക്രീനിലേക്ക് പകര്‍ത്തുന്നത്. വ്യത്യസ്തമായ പേരുകളില്‍ ഇന്ത്യയിലെ ഏഴോളം ഭാഷകളില്‍ പരമ്പര മികച്ച റേറ്റിംഗോടെ മുന്നോട്ട് പോകുന്നുണ്ട്.

about serial rating

Safana Safu :