നാളെ ബിഗ് ബോസിൽ നിന്നും പുറത്തുപോകുന്നത് സുചിത്ര?; ഇടയിൽ ആ ട്വിസ്റ്റ് സംഭവിക്കുന്നു; സുചിത്രയെ രക്ഷിക്കാൻ സാക്ഷാൽ കമൽഹാസൻ തന്നെ എത്തുന്നു; സംഗതി ഇങ്ങനെ!

ബിഗ് ബോസ് വീട്ടിലുള്ളവരും പ്രേക്ഷകരും ഉറ്റുനോക്കുന്ന ഒന്നാണ് എവിക്ഷന്‍. കഴിഞ്ഞു പോയ ആഴ്ചയിൽ ബിഗ് ബോസ് വീട്ടില്‍ നിന്നും യാത്രയായത് അപര്‍ണയായിരുന്നു. വളരെ വൈകാരമായ യാത്ര പറച്ചിലായിരുന്നു അപര്‍ണയുടേത്. വിനയ്, ബ്ലെസ്ലി, ജാസ്മിന്‍ തുടങ്ങിയവരൊക്കെ അപര്‍ണയുടെ പുറത്താകലില്‍ നിയന്ത്രണം നഷ്ടമായി പൊട്ടിക്കരയുന്നത് കണ്ടു. ബിഗ് ബോസ് വീടിന് അകത്തും പുറത്തും ജനപ്രീയയായിരുന്നു അപര്‍ണ. പോകും നേരം മോഹന്‍ലാല്‍ പോലും ഇത് എടുത്ത് പറയുകയുണ്ടായി.

അപര്‍ണയ്ക്ക് ശേഷം ആരാകും ബിഗ് ബോസ് വീട്ടില്‍ നിന്നും പുറത്താവുക എന്നറിയാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. രസകരമായൊരു നോമിനേഷന്‍ പട്ടികയാണ് ഇത്തവണ ബിഗ് ബോസ് പ്രേക്ഷകര്‍ക്ക് മുന്നിലേക്ക് വച്ചിരിക്കുന്നത്. ഇതുവരെ സേഫ് ആയി കളിച്ചിരുന്ന സൂരജ്, സുചിത്ര എന്നിവരും പിന്നാലെ വിനയ്, ദില്‍ഷ, റോബിന്‍ എന്നിവരുമാണ് നോമിനേഷനിലുള്ളത്. നിലവിലെ സാഹചര്യം കണക്കിലെടുക്കുമ്പോള്‍ സുചിത്രയോ സൂരജോ പുറത്താകുമെന്നാണ് കണക്ക് കൂട്ടലുകള്‍.

സുചിത്ര ഇതാദ്യമായിട്ടാണ് നോമിനേഷനില്‍ വരുന്നത്. സുചിത്ര പുറത്താകാനുള്ള സാധ്യതയുണ്ടെന്നായിരുന്നു. എന്നാല്‍ ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍ ഒരു ട്വിസ്റ്റ് പ്രതീക്ഷിക്കാം എന്നാണ് പറയുന്നത്. സുചിത്രയെ ഇത്തവണ പുറത്തേക്ക് വിടില്ലെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. അതിന് കാരണം സാക്ഷാല്‍ കമല്‍ഹാസന്‍ ആണെന്നും പറയുന്നുണ്ട്.

ബിഗ് ബോസ് ടീമിന്റെ ഭാഗമാണ് കമല്‍ഹാസനും. ബിഗ് ബോസ് തമിഴിന്റെ അവതാരകന്‍ ആണ് ഉലകനായകന്‍. തന്റെ പുതിയ സിനിമയായ വിക്രമിന്റെ പ്രൊമോഷന് വേണ്ടി കമല്‍ഹാസന്‍ ബിഗ് ബോസ് വീട്ടിലെത്തുകയാണ്. മോഹന്‍ലാലിനൊപ്പം വീക്കെന്‍ഡ് എപ്പിസോഡിലായിരിക്കും കമല്‍ഹാസന്‍ എത്തുക. ഇന്ത്യന്‍ സിനിമയിലെ രണ്ട് ഇതിഹാസങ്ങളെ ഒരേ സമയം ബിഗ് ബോസ് വീട്ടില്‍ എത്തിക്കുകയാണ്. കമല്‍ഹാസന്‍ വരുന്ന വിവരം മത്സരാര്‍ത്ഥികളെ അറിയിക്കുകയും ചെയ്തിട്ടുണ്ട് ബിഗ് ബോസ്.

ബിഗ് ബോസ് വീട്ടിലെ ആസ്ഥാന ഗായകനായ ബ്ലെസ്ലിയോട് റിയാസിനേയും കൂട്ടി പാട്ട് ഒരുക്കാനും ദില്‍ഷയോട് താരങ്ങളെ ചേര്‍ത്തുനിര്‍ത്തി നൃത്തം ഒരുക്കാനും ബിഗ് ബോസ് അറിയിച്ചിട്ടുണ്ട്. കമല്‍ഹാസന്‍ എത്തുമ്പോള്‍ അദ്ദേഹത്തെ സ്വീകരിക്കാനായാണ് താരങ്ങളെ കൊണ്ട് പരിപാടികള്‍ ഒരുക്കുന്നത്. ഇങ്ങനെ സന്തോഷത്തോടെ കമല്‍ഹാസന്‍ കടന്നു വരുമ്പോള്‍ ഇത്തവണ എവിക്ഷന്‍ മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. അങ്ങനെയെങ്കില്‍ സുചിത്ര രക്ഷപ്പെടുമെന്നും സോഷ്യല്‍ മീഡിയ വിലയിരുത്തുന്നുണ്ട്.

about biggboss

Safana Safu :