സരയു ഇനി അനുഭവിക്കും; കിരണും കല്യാണിയും ആദ്യ വിജയം നേടി; എല്ലാം ഇവരുടെ പ്ലാൻ; മൗനരാഗം സീരിയൽ ചെമ്പരത്തിയുടെ കോപ്പിയടിയോ?; ധനികനായ നായകൻ വേലക്കാരിയെ കല്യാണം കഴിക്കുന്നു; അവസാനം നായകൻ ദാരിദ്ര്യത്തിലേക്ക്…; എല്ലാ സീരിയലും ഇതുതന്നെ?!

മൗനരാഗം ഇന്നിപ്പോൾ പല പ്രേക്ഷകർക്കും പല അഭിപ്രായങ്ങൾ കാണാം.. കിരണിനെയും കല്യാണിയേയും വീട്ടിൽ നിന്നും പടിയിറക്കി വിട്ടത് തീരെ ശരിയായില്ല എന്ന് അഭിപ്രായപ്പെടുന്നവരും ഉണ്ട്. അതുപോലെ കല്യാണി ആ വീട്ടിൽ നിൽക്കാത്തതാണ് നല്ലത് എന്ന് അഭിപ്രായപെടുന്നവരും ഉണ്ട്.

ഈ സംഘർഷത്തിനിടയിലും മൗനരാഗത്തിന്റെ കഥ സീ കേരളം ചാനലിൽ സംപ്രേക്ഷണം ചെയ്ത ചെമ്പരത്തി എന്ന സീരിയലിന്റെ കോപ്പി അടിയാണ് എന്ന് അവകാശപ്പെടുന്നവരും ഉണ്ട്. പൊതുവെ ഇപ്പോൾ തമിഴ് ഹിന്ദി സീരിയലുകളുടെ റീമേക്ക് ആണ് മലയാളം സീരിയൽ. ഈ സീരിയലിനൊക്കെ പതിവായ സ്പ്രത്യേകതകൾ ധാരാളം ഉണ്ട്.

അതിൽ ഒന്നു നായകൻ പണക്കാരനും നായിക നായകന്റെ വീട്ടിലെയോ ഓഫീസിലെയോ വേലക്കാരിയായിരിക്കും. ഈ ഒരു സാധാരണക്കാരിയുടെ ജീവിത പ്രാരാബ്ധം കാണുകയും അത് കണ്ടു സഹതാപവും പ്രണയവും തോന്നി നായകൻ നായികയെ സഹായിക്കുന്നതും.. പതിയെ അത് പ്രണയമായി മാറുന്നു…

റിച്ച് ആയ നായകന്റെ വീട്ടുകാർക്ക് നായികയെ ഉൾക്കൊള്ളാൻ സാധിക്കാതെ വരുന്നു. ഏതെങ്കിലും വിധേനെ നായകൻ നായികയെ കല്യാണം കഴിക്കുന്നു. വിവാഹം നടന്നുകഴിയുന്നതോടെ നായകന് കഷ്ടകാലം തുടങ്ങുന്നു.. പണക്കാരൻ ആയി ജീവിച്ച നായകൻ ദാരിദ്ര്യത്തിൽ ജീവിക്കുന്നു… അവർ ഒന്നിച്ചു കഞ്ഞി വച്ച് കുടിക്കുന്നതും എല്ലാം വലിയ കഥയായി കാണിക്കുന്നു… അവസാനം അവരുടെ [പ്രണയം എല്ലാ പ്രശ്ങ്ങളെയും അതിജീവിച്ചു വിജയിക്കുന്നു.

അച്ഛനും അമ്മയുടെയും കൂട്ടില്ലാതെ പലവിധ കഷ്ടപ്പാടുകൾ താണ്ടി മുന്നേറുമ്പോൾ നായകന് വലിയ ഒരു ആപത്ത് സംഭവിക്കുന്നു. ചെമ്പരത്തി സീരിയൽ കണ്ണ് നഷ്ട്ടപ്പെടുന്ന ആനന്ദ്. അവിടെയും കല്യാണി തന്നെയാണ് നായികാ. പക്ഷെ കണ്ണിനു കാഴ്‌ച ഇല്ലങ്കിലും ആനന്ദ് വണ്ടിയൊക്കെ ഓടിക്കും… ഇവിടെ കിരണിനു എന്താ സംഭവിക്കുക എന്നറിയില്ല….

ഏതായാലും ഈ ഒരു ട്രാക്കിൽ മൗനരാഗം പോകരുത്… കാരണം ചെമ്പരത്തി അവസാനം കുളമാക്കിയാണ് അവസാനിച്ചത്. പക്ഷെ മൗനരാഗം ഇന്നും ചമ്പരത്തിയുമായി താരതമ്യപ്പെടുത്താറായിട്ടില്ല… ഇവിടെ സരയുവിനു പുതിയ നായകൻ വരുകയാണ്… ഈ നായകൻ നിസാരക്കാരല്ല…

about mounaragam

Safana Safu :