ഐഡിയ സ്റ്റാര്‍ സിംഗര്‍ എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതയായ ഗായികയാണ് അമൃത സുരേഷ്. നടന്‍ ബാലയെ വിവാഹം കഴിച്ചതോടെ ഇരുവരും പ്രേക്ഷകരുടെ ഇഷ്ട താര ജോഡികളായി മാറുകയായിരുന്നു. റിയാലിറ്റി ഷോയിലൂടെ പരിചയപ്പെടുന്ന ഇരുവരും 2010 ല്‍ ആണ് വിവാഹിതരായത്. എന്നാല്‍ 2019 ല്‍ വേര്‍പിരിയുകയും ചെയ്തിരുന്നു. ഇരുവര്‍ക്കും ഒരു മകളുണ്ട്. കുറച്ച് നാളുകള്‍ക്ക് മുമ്പാണ് ബാല രണ്ടാമതും വിവാഹിതനാവുന്നത്. എലിസബത്താണ് ബാലയുടെ വധു.
ഇരുവരുടെയും വിവാഹ റിസപ്ഷന്‍ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നിരവധി പേരാണ് ആശംസകളുമായി എത്തിയത്. ഇതിനു പിന്നാലെ അമൃതയുടെയും ബാലയുടെയും വിവാഹവും വിവാഹമോചനവുമെല്ലാം വീണ്ടും ചര്‍ച്ചയായിരുന്നു. ഇപ്പോള്‍ അമൃതയോ ബാലയോ സോഷ്യല്‍ മീഡിയ വഴി പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വാര്‍ത്തയില്‍ നിറയാറുണ്ട്.
കഴിഞ്ഞ ദിവസം സംഗീത സംവിധായകന്‍ ഗോപി സുന്ദറിനൊപ്പം നില്‍ക്കുന്ന അമൃതയുടെ ചിത്രങ്ങള്‍ ഏറെ വൈറലായിരുന്നു. ‘പിന്നിട്ട കാതങ്ങള്‍ മനസ്സില്‍ കുറിച്ച് അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് കാലവും കാറ്റും പുതിയ വഴികളിലേക്ക്..’ എന്ന അടിക്കുറിപ്പുമായാണ് താരം ഈ ചിത്രം സമൂഹ മാധ്യമങ്ങളില്‍ പങ്കുവച്ചത്. ഇതിന് പിന്നാലെ ഗോപി സുന്ദറും ഇതേ ചിത്രവും അടിക്കുറിപ്പും പങ്കുവക്കുകയായിരുന്നു.
ഇതോടെ ഇരുവരും പ്രണയത്തിലാണെന്നും വിവാഹം കഴിക്കാന്‍ തയ്യാറെടുക്കുകയാണെന്നുമുള്ള തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. അമൃത-ബാല വിവാഹവും വിവാഹമോചനവും ബാലയുടെ രണ്ടാം വിവാഹവുമെല്ലാം സോഷ്യല്‍ മീഡിയയില്‍ സൈബര്‍ അറ്റാക്കുകള്‍ക്ക് വരെ വഴിതെളിച്ച സാഹചര്യത്തില്‍ അമൃതയുടെ ഈ പോസ്റ്റും വൈറലാകുകയും ബാലയുടെ അഭിപ്രായം ചോദിച്ച് പലരും രംഗത്തെത്തുകയും ചെയ്തിരുന്നു. എന്നാല്‍ ഇപ്പോഴിതാ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് താരം.
‘ഒരു ചെറിയ കാര്യം പറയാനുണ്ട്. അവനവന്‍ ചെയ്യുന്ന തെറ്റിന് ശിക്ഷ കിട്ടും. നല്ലത് ചെയ്താല്‍ നല്ലത് നടക്കും. ചീത്ത ചെയ്താല്‍ ചീത്തയേ കിട്ടുള്ളൂ. ഇന്ന് രാവിലെ കുറച്ച് പേര്‍ വിളിക്കുന്നു. അതന്റെ ലൈഫ് അല്ല. ഇതെന്റെ വൈഫാണ്. ഞാന്‍ നന്നായി ഇപ്പോള്‍ ജീവിക്കുന്നു. അവര്‍ അങ്ങനെ പോവുകയാണെങ്കില്‍ അങ്ങനെ പോകട്ടെ. എനിക്ക് അഭിപ്രായമില്ല. അവരും നന്നായി ഇരിക്കട്ടെ. ഞാന്‍ പ്രാര്‍ഥിക്കാം’ എന്നും ബാല പറഞ്ഞു.
അടുത്തിടെ താരം ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ ജീവിതത്തില്‍ ഉണ്ടായ പ്രശ്‌നങ്ങളെപ്പറ്റി തുറന്ന് സംസാരിക്കുകയുണ്ടായി. ചില മാധ്യമങ്ങള്‍ തങ്ങളുടെ മനസ്സ് വേദനിപ്പിച്ചുവെന്നും വ്യക്തിപരമായി ഒരുപാട് ഉപദ്രവിച്ചെന്നും താരം വ്യക്തമാക്കിയിരുന്നു. അത് എന്തിനാണെന്ന് മനസിലായിട്ടില്ല എന്നും താന്‍ അവരോട് ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും താരം പറയുകയുണ്ടായി. എന്തുകൊണ്ടാണ് ചില മാധ്യമങ്ങള്‍ ഇങ്ങനെ ചെയ്യുന്നത്. ഞാനും ഭാര്യയും പിരിഞ്ഞുപോയെന്നും ബാല ഒറ്റക്കാണെന്നുമൊക്കെ.. കേള്‍ക്കാന്‍ നല്ല രസമായിരിക്കും അല്ലെ… ഇതൊന്നും സത്യമല്ല. എന്തുവേണമെങ്കിലും പറയാമോ?’ തന്നെപ്പറ്റി ചില മാധ്യമങ്ങള്‍ കെട്ടുകഥകള്‍ ഉണ്ടാക്കിയതിനെപ്പറ്റി ബാല പറയുകയായിരുന്നു.
ഈ കാരണങ്ങള്‍ കൊണ്ടെല്ലാം തന്നെ തന്റെ ഭാര്യ ഇപ്പോള്‍ മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ അങ്ങനെ പ്രത്യക്ഷപെടാറില്ലെന്നും അവര്‍ ഒരു ഡോക്ടര്‍ ആണെന്നും തന്നെപോലെ സിനിമ താരം അല്ലെന്നും അതുകൊണ്ട് തന്നെ അവരുടെ മനസ്സ് വേദനിപ്പിക്കാന്‍ തനിക്ക് ആഗ്രഹമില്ലെന്നും വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങള്‍ തന്നെയാണ് തന്നെ വളര്‍ത്തിയതെന്നും 99 മാധ്യമങ്ങള്‍ ഒരാളെ വളര്‍ത്തുകയാണെങ്കില്‍ ഒരൊറ്റ മാധ്യമം മതി ഒരാളെ നശിപ്പിക്കാനെന്നും ബാല അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.
താനും തന്റെ ഭാര്യയും ഇപ്പോള്‍ വളരെ സന്തോഷത്തോടെയാണ് കഴിയുന്നതെന്നും താരം അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു. ചിത്രത്തില്‍ വളരെ വ്യത്യസ്തമായ ഒരു ഹാസ്യ കഥാപാത്രത്തെയാണ് താരം ചെയ്യുന്നതെന്നാണ് സൂചന. ഉണ്ണിമുകുന്ദന്‍, ബെയ്ല്‍ എന്നിവരെ കൂടാതെ മനോജ് കെ. ജയന്‍, ദിവ്യ പിള്ള, ആത്മിയ രാജന്‍ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി നവാഗതനായ അനൂപ് പന്തളം ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. അദ്ദേഹം തന്നെ തിരക്കഥയും.