സിനിമ സ്വപ്നം കാണുന്ന കലാകാരന്‍മാര്‍ക്ക് ഒരു ജനകീയ സര്‍ക്കാര്‍ തുറന്നു കൊടുക്കുന്ന അവസരമായിരിക്കും ഇത്; ഹരീഷ് പേരടി

സര്‍ക്കാര്‍ തലത്തില്‍ ഒരു ഒടിടി പ്ലാറ്റ്‌ഫോം കൂടി ആലോചിക്കേണ്ടതുണ്ടെന്ന് ഹരീഷ് പേരടി. തിയേറ്ററുകളില്‍ പ്രവേശനം കിട്ടാത്ത, കിട്ടിയാലും വലിയ ചിത്രങ്ങള്‍ വരുമ്പോൾ എടുത്ത് മാറ്റപ്പെടുത്ത ചെറിയ ചിത്രങ്ങളുടെ നിര്‍മ്മാതാക്കള്‍ക്ക് അത് വലിയ ആശ്വാസമാകുമെനന്നും ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പില്‍ ഹരീഷ് പേരടി വ്യക്തമാക്കുന്നു.

ഹരീഷ് പേരടിയുടെ കുറിപ്പ്,

പ്രിയപ്പെട്ട ജനകീയ സര്‍ക്കാറിനോട് ഒരു അഭ്യര്‍ത്ഥനകെഫോണിനോടൊപ്പം സര്‍ക്കാര്‍ തലത്തില്‍ ഒരു OTT പ്ലാറ്റഫോം കൂടി ആലോചിക്കേണ്ടതാണ്…തിയ്യറ്ററുകളില്‍ പ്രവേശനം കിട്ടാത്ത, കിട്ടിയാലും വലിയ സിനിമകള്‍ക്കുവേണ്ടി കുറഞ്ഞ ദിവസങ്ങള്‍ക്കുള്ളില്‍ എടുത്ത് മാറ്റപെടുന്ന നല്ല സിനിമകളുടെ ചെറിയ നിര്‍മ്മാതക്കള്‍ക്ക് അത് വലിയ ഒരു ആശ്വാസമാവും…
സര്‍ക്കാറിന്റെ വരുമാനത്തിലേക്കും അത് വലിയ സംഭാവനയായിരിക്കും…സിനിമ സ്വപ്നം കാണുന്ന കഴിവുള്ള ഒരു പാട് കലാകാരന്‍മാര്‍ക്ക് ഒരു ജനകീയ സര്‍ക്കാര്‍ തുറന്നു കൊടുക്കുന്ന വലിയ അവസരമായിരിക്കും… വ്യവസായവും കലയും ഒരു പോലെ സംരക്ഷിക്കപ്പെടുന്ന ഒരു പദ്ധതി…സ്‌നേഹത്തോടെഹരീഷ് പേരടി …

Noora T Noora T :