മിനിസ്‌ക്രീന്‍ പ്രേക്ഷകർ സാന്ത്വനം വീട് വിട്ടിറങ്ങി ഇപ്പോൾ അടിമാലി ട്രിപ്പിലാണ് . ശിവന്റെയും അഞ്ജലിയുടെയും ഒരുമിച്ചുള്ള അടിമാലി യാത്രയാണ് ഇപ്പോള്‍ സാന്ത്വനത്തില്‍ പുരോഗമിക്കുന്നത്. കീരിയും പാമ്പും പോലെ നിന്നിരുന്നവര്‍ അതൊക്കെ മറന്ന് ഇപ്പോള്‍ വലിയ സ്‌നേഹത്തിലാണ്. സുഹൃത്തിനൊപ്പം കാറില്‍ യാത്ര ചെയ്യുന്ന അഞ്ജുവിന്റെയും ശിവന്റെയും രംഗങ്ങള്‍ കണ്ട് മതിമറന്ന് കയ്യടിക്കുകയാണ് ഇപ്പോള്‍ ശിവാഞ്ജലി ഫാന്‍സ്.
ഇന്നിപ്പോൾ കഥ അവസാനിച്ചത് ഒരു ചെറിയ അപകടത്തിലാണ്. ശരിക്കും അവിടെ ആക്സിഡന്റ് സംഭവിച്ചോ ഇല്ലയോ എന്നാണ് പ്രേക്ഷകർ നോക്കുന്നത്. മുങ്ങിക്കിടക്കുന്ന അഞ്ജുവിനെ നോക്കി വണ്ടിയോടിച്ച് ശിവേട്ടൻ വരുത്തി വച്ച അപകടം ആണ് അത് എന്ന് പറയുന്നവരും ഉണ്ട്. എന്നാൽ അതല്ല കഥയിലെ സംഭവം… അവിടെ ശിവേട്ടൻ അല്ല വാഹനം മുട്ടിച്ചത്… അതിന്റെ പിന്നിൽ ഒരു ട്വിസ്റ്റ് ഉണ്ട്. കാര്യം അറിയാതെ അഞ്ജലി സോറി ഒക്കെ പറയുന്നുണ്ട്…
അതേസമയം… കഴിഞ്ഞ എപ്പിസോഡുകൾ എല്ലാം അടിപൊളിയായിരുന്നു. സീരിയലിൽ കുറച്ചു ഭാഗത്ത് മാത്രമേ ശിവാജ്ഞലി സീൻ കാണിക്കുകയുള്ളു എങ്കിലും കാണിക്കുന്ന സീൻ എല്ലാം അടിപൊളിയാണ്.. പുട്ടിനു പീര ഇടും പോലെയാണ് സാന്ത്വനത്തിൽ ശിവാജ്ഞലി സീൻ എന്ന്എല്ലായിപ്പോഴും പ്രേക്ഷകർ പറയും…
ശിവന്‍ കാര്‍ ഓടിക്കുമെന്ന് അറിയില്ലായിരുന്ന അഞ്ജലിക്ക് ശിവന്റെ ഡ്രൈവിങ്ങ് കണ്ട് വലിയ അതിശയമായിരിക്കുകയാണ്. അതു തന്നെ നോക്കിയിരിക്കുന്ന അഞ്ജലിയെ ഇടയ്ക്ക് പഴയ ചില സംഭവങ്ങള്‍ പറഞ്ഞ് കളിയാക്കുകയും ചെയ്യുകയാണ് ശിവന്‍. മുന്‍പ് സ്‌കൂട്ടര്‍ ഓടിക്കാന്‍ പഠിപ്പിച്ച ചരിത്രവും അഞ്ജു ലോറി ഓടിച്ചിരുന്നുവെന്ന വീമ്പു പറച്ചിലും ഒരിക്കല്‍ കൂടി അഞ്ജലിയെ ഓര്‍മ്മിപ്പിക്കുന്ന ശിവന്‍ അതെല്ലാം ഓര്‍ത്ത് ചിരിക്കുകയാണ്. ഇതു കേട്ട് അഞ്ജുവിനും ചമ്മലായെങ്കിലും തിരിച്ചൊന്നും പറയുന്നില്ല. എന്നാൽ ഇതൊക്കെ വീണ്ടും ഓർത്തെടുക്കുമ്പോൾ ശിവാഞ്ജലി പ്രക്ഷകർക്ക് വല്ലാത്ത ഒരു സന്തോഷമാണ്…
അഞ്ജുവിന് കാറോടിക്കാന്‍ താത്പര്യമുണ്ടോ എന്ന് ഇതിനിടയില്‍ ചോദിക്കുകയാണ് ശിവന്‍. വേണമെങ്കില്‍ എന്റെയൊപ്പമിരുന്ന് കാര്‍ ഓടിച്ചു കൊള്ളാന്‍ പറയുകയാണ് ശിവന്‍. നാണത്തോടെയെങ്കിലും അഞ്ജു ഒടുവില്‍ കാര്‍ ഓടിക്കാന്‍ തീരുമാനിക്കുകയാണ്. സ്റ്റിയറിങ്ങ് തിരിക്കാന്‍ പരസ്പരം സഹായിച്ച് അടിമാലിയിലേക്കുള്ള യാത്ര തുടരുകയാണ് ഇരുവരും.
about serial