എങ്ങനെയാണ് ആളുകളെ തെറ്റിധരിപ്പിക്കുന്നത് എന്ന് നോക്കൂ; എന്നിരുന്നാലും ഇത്രയുംകാലം കൂടെ കൂട്ടിയതിന് ആശംസകള്‍; ഗോപി സുന്ദറിനെ കുറിച്ച് മുൻ ഭാര്യ പ്രിയ പണ്ട് പറഞ്ഞത് വീണ്ടും ശ്രദ്ധ നേടുന്നു!

സംഗീത സംവിധായകൻ ഗോപി സുന്ദറും ഗായിക അമൃത സുരേഷും കഴിഞ്ഞ ദിവസം സോഷ്യൽമീഡിയയിൽ പങ്കുവെച്ച ഒരു ചിത്രവും കുറിപ്പും സോഷ്യൽമീഡിയയിൽ വൻ ചർച്ചയ്ക്കാണ് വഴി തെളിയിച്ചിരിക്കുന്നത് . പിന്നിട്ട കാതങ്ങൾ മനസ്സിൽ കുറിച്ച്, അനുഭവങ്ങളുടെ കനൽവരമ്പു കടന്ന്,
കാലവും കാറ്റും പുതിയ വഴികളിലേക്ക്…എന്ന് കുറിച്ചുകൊണ്ടായിരുന്നു ഇരുവരും ചേ‍ർന്നു നിൽക്കുന്ന ഒരു സെൽഫി ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നത്. നിരവധി താരങ്ങളും ആരാധകരും ഇരുവർ‍ക്കും ആശംസകളുമായി എത്തിയിട്ടുമുണ്ട്. ഇപ്പോഴിതാ അതിന് പിന്നാലെ ഗോപിയുടെ ആദ്യഭാര്യ മുമ്പ് പറഞ്ഞ ചില വാക്കുകളും സോഷ്യൽമീഡിയയിൽ ച‍ർച്ചയായിരിക്കുകയാണ്.

ഗോപി സുന്ദറും പ്രിയയും രണ്ട് മക്കളുമൊപ്പമുള്ള നിരവധി പഴയ ചിത്രങ്ങള്‍ ഇപ്പോഴും ഗോപിയുടെ മുൻ ഭാര്യ പ്രിയയുടെ ഫേസ്ബുക്ക് അക്കൌണ്ടിലുണ്ട്. തങ്ങളിപ്പോഴും നിയമപരമായി വിവാഹബന്ധം വേർപെടുത്തിയിട്ടില്ലെന്ന് ഒരിക്കൽ ഫേസ്ബുക്കിലൂടെ തന്നെ പ്രിയ വെളിപ്പെടുത്തിയിരുന്നു.

എങ്ങനെയാണ് മീഡിയയിലൂടെ ആളുകളെ തെറ്റിധരിപ്പിക്കുന്നത് എന്ന് നോക്കൂ….. ഇത് ശരിയാണെങ്കില്‍… ഇതുവരെ കോടതിയെ ഇക്കാര്യം അയാള്‍ അറിയിച്ചിട്ടില്ല. എന്നിരുന്നാലും ഒരാളെ ഇത്രയുംകാലം കൂടെ കൂട്ടിയതിന് ആശംസകള്‍”, എന്നാണ് പ്രിയ ഗോപിസുന്ദര്‍ കുറച്ചുനാൾ മുമ്പ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്യുകയുണ്ടായത്.

അഭയയോടൊപ്പം ഇടയ്ക്കിടയ്ക്ക് ഗോപി ചിത്രങ്ങൾ സോഷ്യൽമീഡിയയിൽ പങ്കുവെയ്ക്കാറുണ്ടായിരുന്നു. വ്യക്തി ജീവിതത്തിൽ മാത്രമല്ല സംഗീത ജീവിതത്തിലും ഇവർ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. വിശ്വാസം അതല്ലെ എല്ലാം, നാക്കു പെൻറ നാക്കു ടക്ക, ടു കൺട്രീസ്, ജെയിംസ് ആൻഡ് ആലീസ്, സത്യ, ഗൂഢാലോചന തുടങ്ങി നിരവധി സിനിമകളിൽ ഗോപിയുടെ സംഗീതത്തിൽ അഭയ പാടിയിട്ടുണ്ട്. ഇപ്പോഴിതാ അമൃതയുമായുള്ള ചിത്രം ഗോപി പങ്കുവെച്ചതോടെ സോഷ്യൽമീഡിയ ഗോപിയുടെ മുൻ ഭാര്യമാർക്കൊപ്പമുള്ള ചിത്രങ്ങളും കുറിപ്പുകളുമൊക്കെ കുത്തിപൊക്കിയിരിക്കുകയാണ്.

AJILI ANNAJOHN :