ഇത്തവണത്തെ ബിഗ് ബോസ്സിൽ ഏറ്റവും കൂടുതൽ ജനപ്രീതിയുള്ള മത്സരാർഥികളിൽ ഒരാളാണ് ഡോ റോബിൻ. ബിഗ് ബോസ് വീടിന് അകത്തും പുറത്തും ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഡോ.റോബിന്റെ പേരാണ്.
താൻ എട്ട് മാസത്തോളം ഈ ഷോ നല്ലപോലെ പഠിച്ചിട്ടാണ് കളിയ്ക്കാൻ എത്തിയതെന്ന് റോബിൻ ബിഗ് ബോസ് വീട്ടിൽ എത്തിയ ആദ്യ നാളുകളിൽ തന്നെ പറഞ്ഞിരുന്നു. പഠിച്ചിട്ടാണ് കളിക്കാൻ വന്നിരിക്കുന്നതെന്ന് റോബിൻ പറഞ്ഞതോടെ മറ്റ് മത്സരാർഥികൾ റോബിനെ ഒരു അകലത്തിൽ മാത്രമെ നിർത്താറുള്ളൂ. ബ്ലെസ്ലിയും ദിൽഷയും മാത്രമാണ് റോബിനോട് സൗഹൃദം സൂക്ഷിക്കുന്നതും.
റോബിന് പുറത്തുള്ള സപ്പോർട്ട് നല്ലപോലെ മനസിലാക്കിയാണ് വൈൽഡ് കാർഡ് എൻട്രിയായി വിനയ് മാധവും റിയാസും വീട്ടിനുള്ളിൽ പ്രവേശിച്ചത്. അതുകൊണ്ട് തന്നെ റിയാസ് ഏറ്റവും കൂടുതൽ ഫോക്കസ് ചെയ്യുന്നത് റോബിനെയാണ്.
ഈ ആഴ്ചത്തെ വീക്കിലി ടാസ്ക്കിൽ സംഭവ ബഹുലമായ ഒട്ടനവധി കാര്യങ്ങളാണ് അരങ്ങേറിയത്. കോയിൻ ഹണ്ട് എന്ന പേരിൽ നാണയങ്ങൾ ശേഖരിക്കലായിരുന്നു ഈ ആഴ്ച ബിഗ് ബോസ് നൽകിയ ടാസ്ക്ക്. ആദ്യത്തെ ദിവസം ടാസ്ക്കിനിടയിൽ റിയാസ് തന്റെ നാണയങ്ങൾ കളവുപോയി എന്നും അത് തൊട്ടടുത്ത് നിന്ന റോബിനാണ് മോഷ്ടിച്ചതെന്നും പറയുകയുണ്ടായി. തുടർന്ന് അത് ഒരു വലിയ വഴക്കിലേക്ക് പ്രവേശിച്ചു.
ഇതിനിടെ സുചിത്രയോട് റോബിൻ തട്ടിക്കയറുകയും ഈ ആഴ്ചതന്നെ പുറത്ത് പോകാമെന്നും പെട്ടിയൊക്കെ ഒരുക്കി വെച്ചോളാനും പറയുകയുണ്ടായി. തുടർന്ന് ഇതെല്ലാം റോബിൻ ആണോ തീരുമാനിക്കുന്നതെന്ന് ചോദിച്ച സുചിത്ര റോബിനുമായി തർക്കിച്ചു. ഇപ്പോഴിതാ താരം താൻ പോവുകയാണെങ്കിൽ റോബിനെ അടുത്ത് വിളിച്ച് ഒരടി കൊടുത്തിട്ടേ പോവുകയുള്ളുവെന്ന് റിയാസിനോടും ജാസ്മിനോടും പറയുന്ന ദൃശ്യം പുറത്ത് വന്നിരിക്കുകയാണ്. സുചിത്ര ഇത് പറയുമ്പോൾ എന്നാൽ അത് കേസ് ആവില്ലേ എന്ന് ജാസ്മിൻ ചോദിച്ചു. അത് റോബിൻ പുറത്തിറങ്ങിയതിന് ശേഷമല്ലേ എന്നും അപ്പോൾ താൻ ഒളിവിൽ പോകുമെന്നും സുചിത്ര പറഞ്ഞു.
ഇതേ സമയം താൻ വെയ്സ്റ്റ് വെള്ളം കലക്കി തരാമെന്നും അത് വേണമെങ്കിൽ ഒഴിക്കാനും റിയാസ് സുചിത്രയോട് പറഞ്ഞു. പരമാവധി താൻ നിയന്ത്രിക്കുന്നതാണെന്നും ഒരുപക്ഷെ ചിലപ്പോൾ വീട്ടിൽ നിന്നും പോകുന്നതിനു മുൻപ് തന്നെ റോബിനെ തല്ലുമെന്നും സുചിത്ര പറഞ്ഞു. സുചിത്രയുടെ ഈ സംസാരം പുറത്ത് വന്നതോടെ നിരവധി റോബിൻ ആരാധകരാണ് സുചിത്രക്കെതിരെ കമന്റുകളുടെ സമൂഹമാധ്യമങ്ങളിൽ എത്തിയത്. അതെ സമയം, ഏറ്റവും ഒടുവിലത്തെ വോട്ടിംഗ് അപ്ഡേറ്റുകൾ വരുമ്പോൾ, സുചിത്ര തന്നെയാണ് ഏറ്റവും പിന്നിൽ നിൽക്കുന്നത്. കഴിഞ്ഞ നോമിനേഷൻ സമയത്ത് നടന്ന ഡിബേറ്റിൽ സുചിത്ര റോബിനെതിരെ സംസാരിക്കുകയും റോബിൻ ഫെയ്ക്കാണെന്ന് പറയുകയുമൊക്കെ ചെയ്തിരുന്നു. ഇത് റോബിന്റെ ആരാധകർക്കിടയിൽ വലിയ അതൃപ്തിയാണ് ഉണ്ടായത്. ഈ ഒരു സംഭവം കൂടിയാവുമ്പോൾ സുചിത്രയുടെ വോട്ടുകൾ ഇനിയും ഇടിയാനാണ് സാധ്യത.