കുടുംബവിളക്ക് 600ന്റെ നിറവിൽ; കുഞ്ഞഥിതി ഉടൻ എത്തും ; ഇരട്ടിമധുരം ആഘോഷമാക്കി സീരിയൽ ആരാധകർ; കുടുംബവിളക്ക് സീരിയലിന് ആശംസകൾ !

മലയാളി പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു നിര്‍ത്തിയ പരമ്പരയാണ് കുടുംബവിളക്ക്. പല ഭാഗത്തുനിന്നും വിമര്‍ശനങ്ങള്‍ പലതും ഉണ്ടായെങ്കിലും, റേറ്റിംഗിലൂടെ മറുപടി കൊടുത്ത് മുന്നോട്ട് കുതിക്കുകയായിരുന്നു കുടുംബവിളക്ക്. സുമിത്ര എന്ന സത്രീയുടെ ഹൃദയഹാരിയും ഉദ്യോഗജനകവുമായ ജീവിതമാണ് പരമ്പരയില്‍ കാണിക്കുന്നത്.

ഭര്‍ത്താവ് ഉപേക്ഷിച്ചെങ്കിലും, പ്രതിസന്ധികളെയെല്ലാം തരണം ചെയ്ത് സുമിത്ര നടന്നുകയറിയത്, മലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഹൃദയങ്ങളിലേക്കായിരുന്നു. നല്ലൊരു വീട്ടമ്മയായി മുന്നോട്ട് പോകുന്നതിനോടൊപ്പം സുമിത്ര, തന്റെ ബിസിനസ് വളര്‍ത്തുന്നതിലും മിടുക്ക് കാണിക്കുന്നു.

പല ഭാഗത്തുനിന്നും പല തരത്തിലുള്ള പ്രശ്നങ്ങള്‍ സുമിത്രയെ അലട്ടുന്നുവെങ്കിലും അതെല്ലാം മറികടന്ന് സുമിത്ര വളരുന്നുണ്ട്. ഇന്നിപ്പോൾ കുടുംബവിളക്ക് 600 എപ്പിസോഡുകൾ പിന്നിടുകയാണ്. ഇപ്പോഴുള്ള കഥയിൽ സഞ്ജനയുടെ കുഞ്ഞുവാവയും ഒരു പ്രധാന സംസാരവിഷയം ആകുന്നുണ്ട്.

എന്നാൽ, സാന്ത്വനം സീരിയലിലെ അപ്പുവിനും ഹരിയ്ക്കും കുഞ്ഞിനെ നഷ്ടപ്പെട്ടിരിക്കുകയാണ്. പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരുന്നതാണെങ്കിലും ആ നഷ്ടം എല്ലാവരെയും വേദനിപ്പിച്ചു. എന്നാല്‍ കുടുംബവിളക്കിലും ഒരു കുഞ്ഞ് ജനിക്കാന്‍ പോവുകയാണ്. സുമിത്രയുടെ മരുമകളായ സഞ്ജന ഗര്‍ഭിണിയാണെന്ന വിവരമാണ് പുറത്ത് വന്നിരിക്കുന്നത്.

കഴിഞ്ഞ ദിവസം അച്ഛച്ഛന്റെ പിറന്നാള്‍ ആഘോഷത്തിനിടെ തലകറങ്ങി വീണ സഞ്ജന ഗര്‍ഭിണിയാണെന്ന കാര്യം അനന്യയാണ് എല്ലാവരെയും അറിയിച്ചത്. പ്രതീഷ് ഒരു അച്ഛനാവാന്‍ പോവുകയാണെന്നും സഞ്ജന ഗര്‍ഭിണിയാണെന്നും അനു വെളിപ്പെടുത്തുന്നതാണ് പുതിയ പ്രൊമോ വീഡിയോയില്‍ കാണിച്ചിരിക്കുന്നത്.

ഇത്രയും നാളും കുടുംബവിളക്കില്‍ കാണാന്‍ കാത്തിരുന്ന നിമിഷമാണ് ഇതെന്നാണ് ആരാധകര്‍ പറയുന്നത്. സുമിത്രയും വേദികയും തമ്മിലുള്ള പ്രശ്‌നങ്ങളും അതിന്റെ മറുപടിയുമൊക്കെ മാത്രമായി കുടുംബവിളക്ക് ഒതുങ്ങി പോയി. അവിടെ നിന്നും പെട്ടെന്നാണ് കഥയിലൊരു മാറ്റം പോലെ സഞ്ജന ഗര്‍ഭിണിയാവുന്നത്. ഇനിയങ്ങോട്ടുള്ള എപ്പിസോഡുകളില്‍ കുറച്ച് പ്രണയവും കാണണമെന്നുള്ള ആവശ്യമാണ് ആരാധകരുടെ ഭാഗത്ത് നിന്നും ഉയര്‍ന്ന് വരുന്നത്..

പ്രസക്തമായ ചില കമന്റുകളിങ്ങനെയാണ്.. ‘നഷ്ട്ടപ്പെട്ടെന്ന് കരുതിയ പ്രണയമാണ് വീണ്ടും കൂടി ചേര്‍ന്നത്. അത് ഒരു മധുരമുള്ള ജീവിതമാക്കി മാറ്റി. ഇനി പ്രതീഷിനും സഞ്ജനയ്ക്കും ഇരട്ടി മധുരം ഉള്ള നാളുകള്‍’.

600 എപ്പിസോഡുകള്‍ പിന്നിട്ട കുടുംബവിളക്ക് ഇനിയെങ്കിലും പ്രേക്ഷകരുടെ അഭിപ്രായം മാനിച്ച് ഹിന്ദി അനുപമ പോലെ കൊണ്ടു പോവുക എന്നാണ് ചിലരുടെ അഭിപ്രായം. അല്ലാതെ വെറുതെ വേദികയുടെ തറ വേലയും അതിനെ അതിജീവിക്കുന്ന സുമിത്രയും ആകരുത് ഈ സീരിയലിന്റെ കഥ. കുറേ പ്രോഗ്രസ്സീവ് കണ്ടെന്റ് ഉള്ള ഹിന്ദി അനുപമ പോലെ ആകണം എന്ന ആവശ്യം ഉയരുകയാണ്.

മുന്‍പ് സീരിയലിലെ കല്യാണങ്ങള്‍ വലിച്ചു നീട്ടാതെ വേഗത്തില്‍ നടത്താന്‍ കുടുംബവിളക്കിന് സാധിച്ചിരുന്നു. ഇനി ഈ ഗര്‍ഭകാലവും അധികം നീട്ടില്ലെന്ന് കരുതുന്നതായിട്ടാണ് ആരാധകര്‍ പറയുന്നത്. മാത്രമല്ല സാന്ത്വനം സീരിയലിലെ ശിവാഞ്ജലിമാരെ പോലെ കുടുംബവിളക്കിലും ഒരു പ്രണയം ഉണ്ടാവുന്നത് യുവാക്കളെ ആകര്‍ഷിക്കാനും സാധിക്കും. നിലവില്‍ എല്ലാ പ്രായത്തിലുള്ള പ്രേക്ഷകരും കുടുംബവിളക്കിനുണ്ട്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ തരംഗമാവണമെങ്കില്‍ റൊമാന്‍സ് കൂടി വേണമെന്നാണ് ആവശ്യം.

സാധാരണ പോലെയാണ് കഥ പോവുന്നതെങ്കില്‍ ഇനി ആ കുഞ്ഞിനെ ഇല്ലാതാക്കാനുള്ള വഴി നോക്കുന്ന വേദികയെ ആവും കാണിക്കുക. പിന്നേം അതുമായി ബന്ധപ്പെട്ട കുറേ എപ്പിസോഡുകള്‍ മുന്നോട്ട് പോകും.

ഇതൊന്നും ഉണ്ടാവാതെ വേഗത്തില്‍ കഥകള്‍ പറഞ്ഞ് പോവുന്നതിന് വേണ്ടിയാണ് കാത്തിരിക്കുന്നതെന്നും ആരാധകര്‍ പറയുന്നു. ഏതായാലും വളരെ വിജയകരമായി 600 എപ്പിസോഡുകൾ പിന്നിടുന്ന കുടുംബവിളക്കിനു നമുക്ക് ആശംസകൾ നേരാം …

about kudumbavilakku

Safana Safu :