പരസ്പരം കണ്ടിട്ട് ഒരുമാസം; അടുപ്പത്തിലായിട്ട് ഒരാഴ്ച്ച ; ഇപ്പോൾ രണ്ടുമാസം ഗർഭിണിയാണ് ; അതിവേഗ ഗർഭം ആണെങ്കിലും പ്രസവിക്കാൻ രണ്ടര വർഷം വേണ്ടിവരും; അമ്മയറിയാതെ പരമ്പരയിലെ ട്വിസ്റ്റ് അൽപ്പം കൂടിപ്പോയി!

എന്റെ പൊന്നെ,,, വല്ലാത്തൊരു ട്വിസ്റ്റ് ആയിപ്പോയി,,, ഇന്നത്തെ അമ്മയറിയാതെ എപ്പിസോഡിനേക്കാൾ എനിക്ക് ഇഷ്ടപ്പെട്ടത് അമ്മയറിയാതെ പ്രോമോയ്ക്ക് താഴെയുണ്ടായ കമെന്റുകളാണ്. ഈശ്വരാ… ചിരിച്ചു ഒരു വഴിയായി…

സംഭവം എല്ലാം പ്രൊമോയിൽ തന്നെ വിശദമായി കാണിക്കുന്നുണ്ട്.. കാളിയനും അമ്പാടിയും തമ്മിലുള്ള സംസാരം അടിപൊളിയായിരുന്നു. പക്ഷെ അടുത്ത പുലർച്ചെ , വലിയ വാർത്തയാണ് ആ കാട്ടിൽ ആളിപ്പടർന്നത്. ഇതൊരു അമാനുഷിക കഥയായിപ്പോയി . കറെക്റ്റ് ഒരു മാസം മാത്രമേ ആയിട്ടുള്ളു,, ജിതേന്ദ്രൻ കതിരുമായി സംസാരിച്ചു തുടങ്ങിയിട്ട്. അതിനു ശേഷം ഒരാഴ്ച കഴിഞ്ഞാണല്ലോ കതിർ ജിതേന്ദ്രനുമായി പ്രണയം ഒക്കെ തുടങ്ങുന്നത്.

പിന്നെ ഇതൊക്കെ എപ്പോൾ സംഭവിച്ചു . എന്റെ റൈറ്റർ സാറെ , ഒരു വിനീത് അപർണ്ണ കഥ കൊണ്ടുതന്നെ സഹിക്കാൻ വയ്യ,,,, എന്നാലും കണക്കുകൾ അങ്ങോട്ട് ശരിയാകുന്നില്ലല്ലോ… ആഹ് ഇനി നോക്കിയാൽ ഗർഭം ഉണ്ടാക്കുന്നവനാണ് എന്നൊക്കെ പറയുന്നത് ഇതാണോ? ആയിരിക്കും… ഗർഭം ഉണ്ടാകാൻ ഒരു രാത്രി മതി എങ്കിൽ അതൊന്നു പ്രസവിച്ചു കാണാൻ രണ്ടര വര്ഷം വേണം അതാണ് സീരിയലുകളുടെ അവസ്ഥ.

എന്നാലും, അവളൊന്ന് ഒച്ചവച്ചിരുന്നെങ്കിൽ . ഒന്നുറക്കെ കരഞ്ഞിരുന്നെങ്കിൽ ജിതേന്ദ്രൻ ഉണർന്നേനെ… അത്ര വയ്യാതെ കിടന്നതല്ലേ… പിന്നെ ഇത് സംഭവിച്ചത് ആ ഒരു രാത്രിയാണ്… അന്നൊരു രാത്രി , ” കതിരിനോട് ചോദിചില്ലേ… രാത്രി വരുമോ.. എന്ന് അന്നവൾ ആദ്യം ഒന്ന് പരിഭവിച്ചെങ്കിലും ,അവള് പോകുമെന്ന് ഉറപ്പായിരുന്നു… “

പ്രേക്ഷകർ പോലും ചോദിക്കുന്നുണ്ട്… ഇതെങ്ങനെ സംഭവിച്ചു എന്ന്… ഒന്ന് മര്യാദക്ക് നടക്കാൻ പോലും പറ്റാത്തവനാ… എന്റമ്മോ വല്ലാത്തൊരു story തന്നെ ….എന്നുള്ള ഒരു കമെന്റ് ഉണ്ട്,,,

അതുപോലെ ജിതേന്ദ്രനും കാളീയനും ഇനി അളിയനും അളിയനും… അയാം ദി സോറി അളിയാ…..ഇതിനി സച്ചി അറിയുമ്പോൾ ആണ് അതിലും വലിയ കൊമെടി…

തോക് വേണം അത് വേണം എന്നൊക്കെ പറഞ്ഞിട്ട്, “ഇതൊക്കെ നിനക്ക് മാത്രം എങ്ങനെ സാധിക്കുന്നടാ ഉവ്വേ….

ലെ ഗജനി :- ഷെമിക്കണം സച്ചി അണ്ണനോട് .. പറ്റിപ്പോയി സച്ചി സാറെ… മനുഷ്യൻ അല്ലെ പുള്ളേ….

അതുപോലെ അടുത്ത കമെന്റ്, നിന്നോട് രണ്ടുപേരെ കൊല്ലാൻ പറഞ്ഞപ്പോൾ വേറൊന്നിനു ജന്മം കൊടുക്കാൻ ആരാടാ പറഞ്ഞത്.. എന്നാകും സച്ചി ഇനി ചോദിക്കുക..

അല്ല… ഇതൊക്കെ ചോദിക്കാനും പറയാനും ജിതേദ്രൻ എവിടെ..? അവൻ തിരിച്ചു വരും കതിരും കുഞ്ഞുമായി സുഖമായി ജീവിക്കും ..

ശരിക്കും ഈ കഥ ഇന്നലെ രാത്രി എങ്ങാണ്ട് എഴുതി തനിയറാക്കിയതാണ്… കതിർ രാത്രി പോയി ജിതേന്ദ്രനെ രക്ഷിക്കും. അവർ ഒളിച്ചോടും എന്നൊക്കെ ആയിരുന്നാലോ നമ്മൾ പറഞ്ഞത്.. അപ്പോൾ കഥയുടെ ട്വിസ്റ്റ് പൊലിഞ്ഞപ്പോൾ… ലേശം മാറ്റിപ്പിടിച്ചതാണ് .

ഏതായാലും ഇത്ര വേഗം ഗർഭം , അതിവേഗ റെയിൽ.. അതിവേഗ ഗർഭം..

about Ammayariyathe

Safana Safu :