ബിഗ് ബോസ് ജാസ്മിനെ ആശ്വസിപ്പിച്ചതൊരു കയറൂരി വിടലാണ്, അത് കഴിഞ്ഞൊരു പിടുത്തം പിടിക്കും; റോബിനില്‍ എന്നെയാണ് ഞാന്‍ കാണുന്നത്; സുചിത്രയും അഖിലും മികച്ച ജോഡികളൊന്നുമല്ല; ബിഗ് ബോസിൽ പോയാൽ ബീനയെ കൊണ്ടുപോകില്ല; മനോജ് കുമാർ പറഞ്ഞ വാക്കുകൾ !

കുടുംബ പ്രേക്ഷകർക്കിടയിൽ സുപരിചിതനായി മാറിയ താരമാണ് മനോജ് കുമാര്‍. ഭാഗ്യലക്ഷ്മിയെന്ന പരമ്പരയില്‍ അഭിനയിച്ച് വരികയാണ് അദ്ദേഹം. ബിഗ് ബോസ് എന്ന കോണ്‍സപ്റ്റ് ഏറെയിഷ്ടപ്പെടുന്നയാളാണ് ഞാന്‍. അതില്‍ വരുന്ന വ്യക്തികളാണ് പരിപാടികളുടെ നിലവാരം ഉയര്‍ത്തുന്നതും താഴ്ത്തുന്നതും. തികച്ചും വേറിട്ട പരിപാടിയാണ് ഇതെന്ന് മനോജ് പറയുന്നു. ഒരു ചാനൽ അഭിമുഖത്തിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു മനോജ് വിശേഷങ്ങള്‍ പങ്കുവെച്ചത്.

ബിഗ് ബോസ് വീട്ടിലേക്ക് പോകാൻ അവസരം ലഭിച്ചാൽ എങ്ങനെ ആകും പെരുമാറുക എന്നും പറയുന്നുണ്ട്. “ഞാന്‍ ബിഗ് ബോസില്‍ പോവുകയാണെങ്കില്‍ എന്റെ ക്യാരക്ടര്‍ ഞാന്‍ അവിടെ കാണിക്കും. എന്നോട് മര്യാദയ്ക്കാണെങ്കില്‍ ഞാന്‍ അത് തിരിച്ചുതരും. പരമാവധി സംയമനം പാലിക്കാറുണ്ട്. പക്ഷേ, പൊട്ടിത്തെറിച്ചാല്‍ എനിക്ക് പിടികിട്ടില്ല. ജീവിതത്തിലൊരൊറ്റ തവണയാണ് അങ്ങനെ വന്നത്. പ്രേക്ഷകര്‍ക്ക് കൂടുതല്‍ കാര്യങ്ങള്‍ ഈ ഷോയില്‍ നിന്നും പഠിക്കാനുണ്ട്. ബിഗ് ബോസ് ഇത്തവണ സൂപ്പറാണ്, പക്ഷേ, കണ്ടസ്റ്റന്‍സ് ദുരന്തമായിപ്പോയെന്നുമായിരുന്നു മനോജ് പറഞ്ഞത്.”

ബിഗ് ബോസ് സീസണ്‍ 3ല്‍ വൈല്‍ഡ് കാര്‍ഡ് എന്‍ട്രിയായി എന്നെ വിളിച്ചിരുന്നു. സീരിയലുള്ളതിനാല്‍ എനിക്ക് ആ സമയത്ത് പോവാന്‍ കഴിഞ്ഞില്ല. ഇനി വിളിച്ചാലും ബീനയ്‌ക്കൊപ്പമൊന്നും പോവില്ല. ഭാര്യയും ഞാനും പോയാല്‍ അവളുടെ ടെന്‍ഷനും കൂടി നോക്കേണ്ടി വരും. അവള്‍ക്കാണെങ്കില്‍ പെട്ടെന്ന് സങ്കടവും ദേഷ്യവുമൊക്കെ വരും. ഒറ്റയ്ക്ക് പോവുകയാണെങ്കില്‍ എനിക്ക് എന്നെ മാത്രം നോക്കിയാല്‍ മതിയല്ലോ.

റോബിനെക്കുറിച്ച് ചോദിച്ചപ്പോൾ മനോജ് പറഞ്ഞ വാക്കുകൾ ,

“8 മാസം തയ്യാറെടുത്ത് വന്നതാണെന്നായിരുന്നു റോബിന്‍ തുടക്കത്തില്‍ പറഞ്ഞത്. പുറത്ത് നിന്ന് കണ്ടുപഠിക്കാന്‍ പറ്റുന്ന കാര്യമല്ല ബിഗ് ബോസ് എന്ന് റോബിന്‍ ഇപ്പോള്‍ പഠിച്ചു. പുറത്ത് നടക്കുന്ന കാര്യങ്ങളൊക്കെ അദ്ദേഹത്തിന് ഇപ്പോള്‍ ഊഹിക്കാന്‍ പറ്റുന്നുണ്ട്. റോബിന്‍ കഴിഞ്ഞാല്‍ പിന്നെ പ്രതീക്ഷയുള്ളത് ബ്ലസ്ലിയിലാണ്. നല്ലൊരു മനുഷ്യനാണ്.

അവന് മനുഷ്യത്വമുണ്ട്. പിന്നെ ദില്‍ഷ, അനാവശ്യ വാക്കുകളോ ചേഷ്ടകളോയൊന്നുമില്ല. ദില്‍ഷ-റോബിന്‍ ക്രഷ് അവരുടെയുള്ളിലുണ്ട്. അവരുടെ കണ്ണുകളില്‍ നോക്കിയാല്‍ അത് മനസിലാവും. അത് ഗെയിമിന് വേണ്ടിയുള്ളതല്ല. പുറത്തിറങ്ങി മാന്യമായി കല്യാണം കഴിക്കാനാണ് ദില്‍ഷ ആഗ്രഹിക്കുന്നത്. അവളുടെ വീട്ടുകാര്‍ക്കും താല്‍പര്യമാണ്. ബ്ലസ്ലി കാണിക്കുന്നത് തെറ്റാണ്, മാന്യമായ രീതിയിലാണ് ദില്‍ഷ അതിന് പ്രതികരിച്ചത്. ഇവര്‍ മൂന്ന് പേരും ടോപ് ഫൈവില്‍ വരുമെന്നാണ് കരുതുന്നത്.

ബിഗ് ബോസ് അങ്ങനെ ഒരാളോട് മാത്രമായി പാര്‍ശ്വാലിറ്റി കാണിക്കില്ല. ജാസ്മിനെ ലാലേട്ടന്‍ പ്രത്യേകമായി പരിഗണിക്കുന്നതായൊന്നും തോന്നിയില്ല. ബിഗ് ബോസ് ജാസ്മിനെ ആശ്വസിപ്പിച്ചതൊരു കയറൂരി വിടലാണ്, അത് കഴിഞ്ഞൊരു പിടുത്തം പിടിക്കും. റോബിനും ജാസ്മിനും ഇല്ലെങ്കില്‍ വീടിന്റെ അവസ്ഥ ഓര്‍ത്തുനോക്കിയേ, റിയാസിന് പക്വതയില്ലെന്നാണ് തോന്നിയിട്ടുള്ളത്.

സീരിയലിലെ സഹപ്രവര്‍ത്തകര്‍ ഉണ്ടന്നെറിഞ്ഞപ്പോള്‍ എനിക്ക് സന്തോഷമായിരുന്നു. മണിക്കുട്ടനും അനൂപുമൊക്കെ നല്ല മത്സരാര്‍ത്ഥികളായിരുന്നു. ലക്ഷ്മി പ്രിയ കാര്യങ്ങളെല്ലാം ബോള്‍ഡായി സംസാരിക്കും, പക്ഷേ, ആളാവല്‍ ഇത്തിരി കൂടുതലാണ്. ബിഗ് ബോസില്‍ എല്ലാവരും തുല്യരാണ്. സീരിയലിലെ സഹപ്രവര്‍ത്തകരെയും ഞാന്‍ വിമര്‍ശിക്കാറുണ്ട്.

എന്റെ ഇഷ്ടമത്സരാര്‍ത്ഥി റോബിനാണ്. റോബിനില്‍ എന്നെയാണ് ഞാന്‍ കാണുന്നത്. മറ്റുള്ളവരെല്ലാം പരിഹസിക്കുമ്പോഴും റോബിന്‍ ചിരിക്കുകയായിരുന്നു. ഇതൊന്നും എന്നെ ബാധിക്കുന്ന പ്രശ്‌നമല്ലെന്നാണ് അദ്ദേഹം പറയുന്ന്ത്. റോബിന് നല്ല ബുദ്ധിയുണ്ട്. മൊത്തത്തില്‍ നല്ലൊരു മത്സരാര്‍ത്ഥിയായാണ് തോന്നിയിട്ടുള്ളത്. അത്രയും പ്രവോക്ക് ചെയ്തപ്പോഴാണ് റോബിന്‍ ചീത്ത വാക്ക് ഉപയോഗിച്ചത്.

അഖിലിനെ തുടക്കത്തില്‍ നല്ലൊരു മത്സരാര്‍ത്ഥിയായാണ് തോന്നിയതെങ്കിലും അതിപ്പോഴില്ല. സുചിത്രയും അഖിലും നല്ല ജോഡികളൊന്നുമല്ല എന്നാല്‍ അവര്‍ക്കങ്ങനെയൊരു ഇഷ്ടം തോന്നിയാല്‍ തെറ്റ് പറയാനൊന്നുമില്ല.

about biggboss

Safana Safu :