വിജയ് ബാബുവിനെ നാട്ടിലെത്തിക്കാന്‍ നിർണ്ണായക നീക്കം, പ്രത്യേക യാത്രാ രേഖ നല്‍കി ; എത്തിയില്ലെങ്കില്‍ റെഡ് കോര്‍ണര്‍ നോട്ടീസ്

പുതു മുഖം നടിയെ പീഡിപ്പിച്ച കേസില്‍ വിദേശത്ത് ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ ഉടന്‍ നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ നടക്കുകയാണ് . വിജയ് ബാബു ഇപ്പോള്‍ ദുബായിലാണ് ഉള്ളത്. ഇയാളെ പ്രത്യേക യാത്രാ രേഖ നല്‍കിയാണ് കേരളത്തിലേക്ക് കൊണ്ടുവരിക. പാസ്‌പോര്‍ട്ട് റദ്ദാക്കിയതിനെ തുടര്‍ന്നാണ് പ്രത്യേക യാത്രാ രേഖ കേരളത്തിലേക്ക് പോകാനായി നല്‍കുന്നത്. കൊച്ചി പോലീസ് ഇതിനോടകം ഇന്ത്യന്‍ എംബസിയുമായി ബന്ധപ്പെട്ടിട്ടുണ്ട്. അതേസമയം ഇന്ന് തന്നെ എത്തിയില്ലെങ്കില്‍ കടുത്ത നടപടി വിജയ് ബാബു നേരിടേണ്ടി വരും. റെഡ് കോര്‍ണര്‍ നോട്ടീസ് വിജയ് ബാബുവിനെതിരെ പുറപ്പെടുവിക്കാനാണ്് നീക്കം. കഴിഞ്ഞ ദിവസമാണ് ജോര്‍ജിയയില്‍ നിന്ന് വിജയ് ബാബു ദുബായിലെത്തിയത്.

പീഡനക്കേസില്‍ മുന്‍കൂര്‍ ജാമ്യം തേടുന്ന സിനിമാ നിര്‍മാതാവ് വിജയ്ബാബു ഇന്ന് കേരളത്തില്‍ തിരിച്ചെത്താന്‍ സാധ്യതയില്ല. തിരിച്ചുവരാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടെങ്കിലും തല്‍കാലം ഇദ്ദേഹം ദുബൈയില്‍ തന്നെ തുടരുമെന്നാണ് ലഭിക്കുന്ന വിവരം.
നേരത്തെ കോടതി നിര്‍ണായക ചോദ്യങ്ങളാണ് ഉന്നയിച്ചത്. കേസ് പരിഗണിക്കാന്‍ വിജയ് ബാബു ഇന്ത്യയിലുണ്ടോയെന്നും കോടതി ചോദിച്ചിരുന്നു. നാട്ടിലേക്കുള്ള ടിക്കറ്റ് ബുക്ക് ചെയ്ത് അതിന്റെ വിവരങ്ങള്‍ കോടതിയെ അറിയിച്ചാല്‍ കേസ് പരിഗണിക്കാമെന്നും അറിിച്ചിരുന്നു. ഇന്ന് വൈകുന്നേരത്തിനുള്ളില്‍ കൊച്ചിയില്‍ എത്തണമെന്നാണ് പോലീസിന്റെ നിര്‍ദേശം.

ഇല്ലെങ്കില്‍ ഇന്റര്‍പോള്‍ മുഖേന റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കുമെന്നാണ് പോലീസിന്റെ മുന്നറിയിപ്പ്. കോടതി പറയുന്ന ദിവസം ഹാജരാവാന്‍ തയ്യാറാണെന്് വിജയ് ബാബു ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. അന്വേഷണ ഉദ്യോഗസ്ഥന്റെ മുമ്പില്‍ ഹാജരാവാന്‍ തയ്യാറാണെന്നും, അന്വേഷണവുമായി സഹകരിക്കാമെന്നും വിജയ് ബാബു പറഞ്ഞു.

കേസ് ആദ്യം കോടതിയുടെ പരിധിയില്‍ വരട്ടെയെന്നായിരുന്നു ഹൈക്കോടതി സിംഗില്‍ ബെഞ്ചിന്റെ മറുപടി. ടിക്കറ്റ് ബുക്ക് ചെയ്താല്‍ ഉടനെ തന്നെ കേസ് പരിഗണിക്കാമെന്നും കോടതി പറഞ്ഞു. കോടതി ഹര്‍ജി പിന്നീട് പരിഗണിക്കാനായി മാറ്റി. മുന്‍കൂര്‍ ജാമ്യം കിട്ടുന്നത് വരെ വിജയ് ബാബു നാട്ടിലേക്ക് മടങ്ങിയെത്തുമോ എന്ന കാര്യത്തില്‍ സംശയമുണ്ടായിരുന്നു. ദുബായില്‍ നിന്ന് ജോര്‍ജിയയിലേക്ക് കടന്നതും ഇതേ തുടര്‍ന്നായിരുന്നു. ഇന്ത്യയുമായി കുറ്റവാളികളെ കൈമാറുന്നതിന് കരാറില്ലാത്ത സ്ഥലം കൂടിയാണ് ജോര്‍ജിയ. അതുകൊണ്ട് പോലീസ് അദ്ദേഹത്തെ പിടിക്കാന്‍ ഇനിയും കഷ്ടപ്പെടേണ്ടി വരുമെന്ന് കരുതിയിരുന്നു.

അതേസമയം ജോര്‍ജിയയിലേക്ക് വിജയ് ബാബുവിനെ പിടിക്കാനായി പോകുന്ന കാര്യവും പോലീസ് പരിഗണിച്ചിരുന്നു. ഇതിനിടെയാണ് കോടതിയില്‍ നിന്ന് ഇത്തരമൊരു പരാമര്‍ശമുണ്ടായത്. ഇതിന് പിന്നാലെ ജോര്‍ജിയയില്‍ നിന്ന് വിജയ് ബാബു ദുബായിലേക്ക് തിരിച്ചെത്തുകയായിരുന്നു. നേരത്തെ ജോര്‍ജിയയിലെ ഇന്ത്യന്‍ എംബസി മുഖേന അവിടെയുള്ള വിമാനത്താവളങ്ങള്‍ക്കും അതിര്‍ത്തി ചെക് പോസ്റ്റുകള്‍ക്കും പോലീസ് വിവരങ്ങള്‍ കൈമാറിയിരുന്നു. താന്‍ ബിസിനസ് ടൂറിസാണെന്നും, ഇന്ന് നാട്ടില്‍ തിരിച്ചെത്തുമെന്നുമായിരുന്നു വിജയ് ബാബു അറിയിച്ചിരുന്നത്. ഏത് ദിവസം വേണമെങ്കിലും കോടതിയില്‍ നേരിട്ട് ഹാജരാവാമെന്ന് വിജയ് ബാബു പറഞ്ഞപ്പോള്‍, ഹര്‍ജിക്കാരന്‍ ഇന്ത്യയിലുണ്ടോ എന്ന് കോടതി ചോദിച്ചത്.

AJILI ANNAJOHN :