പ്രണയാഭ്യർഥന നടത്തിയവരെ ഒക്കെ ഒഴിവാക്കി വിടുകയായിരുന്നു; തനിച്ച് ജീവിതം ആസ്വദിക്കാൻ ആയിരുന്നു കൊതിച്ചത്; ഒടുവിൽ 37ാം വയസ്സിൽ കല്യാണം, 48ാം വയസ്സിൽ ഇരട്ടക്കുഞ്ഞുങ്ങൾ ; ശ്രദ്ധ നേടി നടി സുമ ജയറാം !

മലയാളികൾ ഇന്നും മറക്കാത്ത മുഖമാണ് നായികയായ സുമ ജയറാമിന്റേത്. താരം അടുത്തിടെയായിരുന്നു ഇരട്ടക്കുട്ടികളുടെ അമ്മയായി മാറിയത്. കുഞ്ഞതിഥികളുടെ ചിത്രങ്ങള്‍ പങ്കുവെച്ചും സുമ ജയറാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടി.

നീണ്ടനാളത്തെ കാത്തിരിപ്പിന് ഒടുവിലായി രണ്ടു കുഞ്ഞാതിഥികൾ ജീവിതത്തിലേക്ക് എത്തിയതിൻ്റെ സന്തോഷത്തിലാണ് എല്ലാവരുമെന്നും താരം പറഞ്ഞിരുന്നു. 48ാം വയസില്‍ അമ്മയായതിനെക്കുറിച്ച് സുമ പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഓരോ മലയാളി വീട്ടമ്മമാരും ചർച്ച ആയത്.

ഒരു പ്രമുഖ മാഗസിന് നല്‍കിയ അഭിമുഖത്തിനിടയിലായിരുന്നു സുമ വിശേഷങ്ങള്‍ പങ്കുവെച്ചത്.

“സിനിമയിൽ പ്രയാസങ്ങൾ നേരിട്ടപ്പോൾ സീരിയലിലേക്ക് ചുവട് മാറ്റിയ നടിയാണ് സുമ. ‘അരുണ’ ആയിരുന്നു ആദ്യ സീരിയൽ. ‘സ്ത്രീ’, ‘സ്ത്രീഹൃദയം’ പോലുള്ള ഒരുപാട് ഹിറ്റ് സീരിയലുകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. 2011 വരെ സജീവമായിരുന്നു സുമ ജയറാം.

യഥാർഥ പേര് മേരി സുമി എന്നാണ്. ക്രിസ്ത്യൻ കുടുംബ പശ്ചാത്തലമായതു കൊണ്ടു തന്നെ സിനിമയിൽ അഭിനയിക്കുന്നതിന് കുടുംബത്തിൽ പലർക്കും താൽപര്യം ഉണ്ടായിരുന്നില്ല. അതുകൊണ്ട് പേര് മാറ്റുകയായിരുന്നു. മമ്മിയാണ് എൻ്റെ പേര് മാറ്റിയത്. മമ്മി വാണി ജയറാമിൻ്റെ ആരാധികയായത് കൊണ്ട് മമ്മിയാണ് സുമ ജയറാം എന്ന പേര് തീരുമാനിച്ചതെന്ന് സുമ ജയറാം പറുയുന്നു.

അഭിനയരംഗത്ത് നിന്ന് വിട്ടുനിൽക്കാൻ തീരുമാനിച്ചതിന്റെ കാരണവും താരം പറയുന്നുണ്ട്. ഫിറ്റ്നസിൽ ശ്രദ്ധിക്കാനായാണ് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തത് എന്നായിരുന്നു താരം പറഞ്ഞത്.

ധാരാളം യാത്രകൾ ചെയ്ത് ‘സിംഗിൾ’ ആയി ജീവിതം ആസ്വദിക്കാനായിരുന്നു ഇഷ്ടം. വരുമാനത്തിൻ്റ ഒരു പങ്ക് സമ്പാദിച്ച് ഒരു പങ്ക് യാത്രകൾക്കായി മാറ്റി വയ്ക്കാനായിരുന്നു ആഗ്രഹം. ആദ്യമൊന്നും വിവാഹവും പ്രണയവും ഒന്നും മനസ്സിലേ ഉണ്ടായിരുന്നില്ല. പ്രണയാഭ്യർഥന നടത്തിയവരെ ഒക്കെ ഒഴിവാക്കി വിടുകയായിരുന്നു.

‘നിനക്ക് ആരെയെങ്കിലും പ്രണയിക്കാമായിരുന്നില്ലേ…’ എന്ന് മമ്മി ഇടയ്ക്ക് ചോദിച്ചിട്ടുണ്ട്. എൻ്റെ അനിയന്മാരും അനിയത്തിയും പ്രണയിച്ച് വിവാഹം കഴിച്ചവരാണ്. അന്ന് ഞാൻ കുടുംബം നോക്കുന്നതിലാണ് ശ്രദ്ധിച്ചത്. ഇതിനിടയിൽ എൻ്റെ വിവാഹത്തെക്കുറിച്ച് ചിന്തിച്ചില്ല.

വിവാഹത്തിനു ശേഷവും ഒരുപാട് യാത്രകൾ ചെയ്തു. ഇതിനോടകം മുപ്പതോളം രാജ്യങ്ങൾ കണ്ടു കഴിഞ്ഞു. കോവിഡ് വന്നപ്പോൾ ആണ് യാത്രകൾ നിന്നത്. അതേതായാലും നന്നായി എന്നു തോന്നുന്നു. കുഞ്ഞുങ്ങൾ ഉണ്ടാകാൻ അത് സഹായകമായെന്ന് സുമ പറയുന്നു. ഇനി കുഞ്ഞുങ്ങളെയും കൊണ്ട് യാത്ര ചെയ്യാനാണ് പ്ലാനെന്നും ആദ്യ യാത്ര വേളാങ്കണ്ണിക്ക് ആയിരിക്കുമെന്നും സുമ ജയറാം പറയുന്നു.

ഭർത്താവിനെ കുറിച്ചും സുമ വാചാലയായി… “ലല്ലുഷിനും യാത്രകൾ ഇഷ്ടമാണ്. എന്നെ പോലെ ‘ഫൂഡി’ അല്ല. ഏതു രാജ്യത്തു ചെന്നാലും അവിടുത്തെ പ്രധാന ഭക്ഷണം രുചികരമായി കിട്ടുന്ന റസ്റ്റൊറൻ്റ് കണ്ടുപിടിച്ചു അതു പരീക്ഷിക്കുമായിരുന്നു. ലല്ലുഷിന് അത് പറ്റില്ല. ‘എങ്ങനെ നിനക്ക് ഇതൊക്കെ കഴിക്കാൻ പറ്റുന്നു’ എന്ന് എന്നോട് ചോദിക്കും. വീട്ടിൽ ആണെങ്കിൽ കൃത്യസമയത്തു ഇഷ്ട ഭക്ഷണം ഞാൻ തന്നെ ഉണ്ടാക്കി കൊടുക്കണം എന്നു നിർബന്ധം ഉണ്ട്. ആ നിർബന്ധം എനിക്ക് ഇഷ്ടമാണെന്നും സുമ പറഞ്ഞു.

ലല്ലുഷ് ബാല്യകാല സുഹൃത്താണ്. തഞ്ചാവൂരിൽ ആയിരുന്നു കുട്ടിക്കാലത്തു ഞങ്ങൾ, അവിടെ അടുത്തായിരുന്നു ലല്ലുഷിൻ്റെ കുടുംബവുമുണ്ടായിരുന്നത്. പത്തു വയസ്സിലാണ് ഞാനും ലല്ലുഷും ആദ്യമായി കാണുന്നത്. പള്ളിയിൽ പോകുമ്പോൾ ഞങ്ങളുടെ അമ്മമാർ സംസാരിക്കാറുണ്ടായിരുന്നു. അന്ന് ഞങ്ങൾ അടുത്തുണ്ടാകും. ലല്ലുഷിൻ്റെ മമ്മി വീട്ടിൽ വരുമ്പോൾ ‘നല്ല കുടുംബത്തിൽ നിന്ന് വിവാഹം വരാൻ മാതാവിനോട് പ്രാർഥിക്ക്’ എന്ന് ഞങ്ങളോടു പറയും. അപ്പോൾ ഞാൻ പ്രാർഥിച്ചു. ‘മാതാവേ, വലുതാകുമ്പോൾ ഈ ചെറുക്കനെ കെട്ടാൻ ഭാഗ്യം തരണേ…’ പിന്നീട് ഞാൻ അതൊക്കെ മറന്നു.

പിൽക്കാലത്ത് ലല്ലുഷിൻ്റെ കുടുംബം തഞ്ചാവൂരിൽ നിന്ന് അവരുടെ നാടായ ചങ്ങനാശ്ശേരിയിലേക്ക് വന്നു. ലല്ലുഷിൻ്റെ പപ്പ പാലാത്ര തങ്കച്ചൻ അറിയപ്പെടുന്ന വ്യവസായി ആയിരുന്നു. ഊട്ടിയിൽ ആയിരുന്നു എൻ്റെ പഠനകാലം. സിനിമയിൽ വന്നപ്പോൾ ഞങ്ങളും സ്വന്തം നാടായ കൊച്ചിയിലേക്കെത്തി. ലല്ലുഷ് പഠനം കഴിഞ്ഞ് ഹോട്ടൽ ബിസിനസിലേക്ക് കടക്കുകയും ചെയ്തു. അഭിനയത്തിൽ നിന്ന് മാറി നിൽക്കുന്ന കാലത്താണ് ലല്ലുഷിൻ്റെ വീട്ടുകാർ ആലോചനയുമായി വന്നത്. ഈ കാലയളവിൽ ഞാനും ലല്ലുഷും വ്യക്തിപരമായി പല ബുദ്ധിമുട്ടുകളും അനുഭവിക്കുകയും അതിജീവിക്കുകയും ചെയ്തിരുന്നുവെന്നും സുമ പറഞ്ഞു..

വിവാഹം കഴിഞ്ഞ ശേഷമാണ് എനിക്ക് എൻ്റെ പഴയ പ്രാർഥനയെക്കുറിച്ച് ഓർമ വന്നത്. ‘മാതാവ് അന്നത്തെ ആ കുഞ്ഞിൻ്റെ പ്രാർഥന കേട്ടല്ലോ’ എന്ന് അതിശയം തോന്നി. എൻ്റെ ജീവിതത്തിലെ എല്ലാ സൗഭാഗ്യങ്ങളും മാതാവ് തന്നു എന്നാണ് വിശ്വാസം. എൻ്റെ കുഞ്ഞുങ്ങളാണ് ഒടുവിൽ കിട്ടിയ അനുഗ്രഹം. സുമയുടെ വാക്കുകൾ.

about suma

Safana Safu :