ആഹാരം കൂടുതൽ കഴിച്ചാൽ ഡിപ്രഷനുണ്ടാവുമെന്ന് പറയുന്ന ബ്ലെസ്ലി എന്തിനാണ് ഇത്രയും ആഹാരം കഴിക്കുന്നത്?; റിയാസിന്റെ ചോദ്യത്തിന് വിശദീകരണവുമായി ബ്ലെസ്ലി; ‘വാക്കും പ്രവൃത്തിയും രണ്ടാണല്ലോ?’; ബിഗ് ബോസിൽ വീണ്ടും അടിപിടി!

ബി​ഗ് ബോസ് നാലാം സീസൺ മറ്റ് മൂന്ന് സീസണുകളിൽ നിന്നും വളരെ വ്യത്യസ്തമാണ്.മത്സരാർത്ഥികളും ടാസ്കുകളും എല്ലാം ഒന്നിനൊന്നു മെച്ചമാണ് ഈ സീസണിൽ . പതിനേഴ് മത്സരാർഥികളുമായി തുടങ്ങിയ സീസണിൽ മൂന്ന് വൈൽഡ് കാർഡ് എൻട്രികൾ കൂടി വന്നതോടെ ഇതുവരെ പങ്കെടുത്തിരിക്കുന്നത് 20 പേരാണ്.

ഇപ്പോൾ വീട്ടിൽ പന്ത്രണ്ട് പേരാണ് ഉള്ളത് . ബിഗ് ബോസ് മലയാളത്തിന്റെ ചരിത്രത്തിലെ തന്നെ ആദ്യ വിദേശ മത്സരാർഥിയായ അപർണ മൾബറിയാണ് ഇക്കഴിഞ്ഞ വാരം വീടിനോട് വിട പറഞ്ഞത്. നൂറ് ദിവസം തികയ്ക്കണമെന്ന് ആ​ഗ്രഹമുണ്ടായിരുന്നുവെന്നും പകുതി ദൂരമെങ്കിലും പിന്നിടാൻ കഴിഞ്ഞതിൽ സന്തോഷിക്കുന്നുവെന്നും അപർണ പറഞ്ഞിരുന്നു.

അതേസമയം സീസൺ അവസാന വാരങ്ങളിലേക്ക് കടക്കുമ്പോൾ മത്സരച്ചൂടിലാണ് ബിഗ് ബോസ് ഹൗസും മത്സരാർഥികളും. മുൻ സീസണുകളിൽ പതിവായി മത്സരാർഥികളിൽ ചിലർക്ക് ലഭിക്കാറുള്ള വൻ താരപരിവേഷം ഇക്കുറി ആർക്കും വലിയ രീതിയൽ ലഭിച്ചിട്ടില്ല.

അതേസമയം ശ്രദ്ധ നേടിയ നിരവധി മത്സരാർഥികൾ ഇത്തവണയുണ്ട്. റോബിൻ, ബ്ലെസ്ലി, ജാസ്മിൻ തുടങ്ങിയവർക്കെല്ലാം പ്രത്യേകം ഫാൻസ് ​ഗ്രൂപ്പുകൾ അടക്കം രൂപപ്പെട്ട് കഴിഞ്ഞു. ഓരോ ദിവസവും മറ്റ് പതിനൊന്ന് പേരോടും മത്സരിച്ച് വീട്ടിൽ പിടിച്ച് നിൽക്കുക എന്നത് തന്നെയാണ് എല്ലാവരുടേയും ലക്ഷ്യം.

അതിനായി ശത്രുക്കളെ മിത്രങ്ങളാക്കുകയും മിത്രങ്ങളെ ശത്രുക്കളാക്കുകയുമെല്ലാം വേണം. ഒമ്പതാം ആഴ്ചയിൽ ഹൗസ് ഭരിക്കുന്നത് പുതിയ ക്യാപ്റ്റൻ ബ്ലെസ്ലിയാണ്. പലതവണ ക്യാപ്റ്റൻസിയിൽ മത്സരിക്കാൻ യോ​ഗ്യതയുണ്ടായിട്ടും ബ്ലെസ്ലിക്ക് കിട്ടിയിരുന്നത് ജയിലാണ്. പലർക്കും ബ്ലെസ്ലിയുടെ ലോജിക്കായുള്ള സംസാരങ്ങൾ ഇഷ്ടപ്പെടാത്തതും ഒരു കാരണമാണ്.

ഇപ്പോൾ ബ്ലെസ്ലിയുടെ ഭക്ഷണ രീതിയെ ചോദ്യം ചെയ്യുന്ന റിയാസിന്റെ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. ഞായറാഴ്ച ദിവസം ബ്ലെസ്ലി, ദിൽഷ, റിയാസ് എന്നിവർ ഒരുമിച്ചിരുന്ന് അത്താഴം കഴിക്കുന്ന സമയത്തായിരുന്നു ബ്ലെസ്ലിയുടെ ഭക്ഷണ രീതി ചർച്ചക്കായി റിയാസ് എടുത്തിട്ടത്.ബ്ലെസ്ലി ഇന്ന് ചോറ് കുറച്ച് മാത്രമെ എടുത്തുള്ളോയെന്ന് ദിൽഷ ചോദിച്ചതാണ് ചർച്ചകൾക്ക് തുടക്കമായത്. അതെന്താണ് അത്ഭുതത്തോടെ ചോദിക്കുന്നതെന്നായിരുന്നു റിയാസിൻറെ മറുചോദ്യം.

തമാശ രൂപേണ അതിന് മറുപടി പറഞ്ഞത് തൊട്ടപ്പുറത്ത് ഇരുന്ന സുചിത്രയായിരുന്നു. സാധാരണ ബ്ലെസ്ലി ചോറെടുത്താൽ അവനെ കാണാൻ കഴിയില്ലെന്ന് സുചിത്ര പറഞ്ഞു. തുടർന്നാണ് റിയാസ് ബ്ലെസ്ലിയെ വിമർശിക്കാനും പഴയ കാര്യങ്ങൾ കുത്തിപ്പൊക്കി ചോദ്യം ചെയ്യാനും തുടങ്ങിയത്.

ഉപവാസത്തെക്കുറിച്ച് പ്രസംഗിക്കാറുള്ള ആഹാരം കൂടുതൽ കഴിച്ചാൽ ഡിപ്രഷനുണ്ടാവുമെന്ന് പറയുന്ന ബ്ലെസ്ലി എന്തിനാണ് ഇത്രയും ആഹാരം കഴിക്കുന്നതെന്നായിരുന്നു റിയാസിന്റെ ചോദ്യം. വാക്കും പ്രവൃത്തിയും രണ്ടാണോ എന്ന അർഥത്തിലായിരുന്നു റിയാസ് ചോദ്യം ചെയ്ത് തുടങ്ങിയത്. എന്നാൽ ആഹാരം കൂടുതൽ കഴിച്ചാൽ ഡിപ്രഷൻ ഉണ്ടാവുമെന്നല്ല താൻ പറഞ്ഞതെന്നും മറിച്ച് ആഗ്രഹം കൂടുമെന്നാണ് പറഞ്ഞതെന്നും ബ്ലെസ്ലി വിശദീകരിച്ചു.

ആ മറുപടിയിലൊന്നും റിയാസ് തൃപ്തനായിരുന്നില്ല. തുടർന്ന് തൻറെ ഭാഗം കൂടുതൽ ന്യായീകരിക്കാനും വിശദീകരിക്കാനും ബ്ലെസ്ലി ശ്രമിച്ചു. ‘ഏറെക്കാലമായി ഉപവാസം പരിശീലിക്കുന്ന ആളാണ് ഞാൻ.’

‘അതിൻറെ ഫലം അനുഭവിക്കുന്ന ആളുമാണ് ഞാൻ. ഒരു സ്ഥലത്ത് ചെല്ലുമ്പോൾ അവിടുത്തെ കാര്യങ്ങൾ ശീലിക്കണം.’ ‘മറ്റുള്ളവരുടെ ശീലങ്ങൾ പിന്തുടർന്നാലേ അവരുമായി ഒരു സൗഹൃദം പോലും ഉണ്ടാക്കാൻ പറ്റൂ. അല്ലെങ്കിൽ ഇതുപോലെ ഒരു സ്ഥലത്ത് ഒറ്റപ്പെട്ടുപോകും. അതിനാലൊക്കെയാണ് ഞാൻ ഇപ്പോൾ ഭക്ഷണം ഒഴിവാക്കാത്തത്’ ബ്ലെസ്ലി കൂട്ടിച്ചേർത്തു.

about biggboss

Safana Safu :