കല്യാണമല്ല പെണ്ണിന് ആവശ്യം; അഡ്ജസ്റ്റ് ചെയ്യാൻ അല്ല അവളെ പഠിപ്പിക്കേണ്ടത്; ഇത് അവസാനിപ്പിക്കുക; എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി…; ജ്യുവൽ മേരിയുടെ വാക്കുകൾ വൈറലാകുന്നു!

ഇന്നലത്തെ വാർത്തകളിൽ മലയാളികളെ കണ്ണീരിലാഴ്ത്തിയ വാക്കുകളായിരുന്നു വിസ്മയയുടെ ഫോണ്‍ സംഭാഷണം. ഭര്‍ത്താവ് മര്‍ദിക്കുന്നുണ്ടെന്നും ഇവിടെ ഇനി തുടരാനാവില്ലെന്നും ഇവിടെ നിര്‍ത്തിയിട്ട് പോയാല്‍ എന്തെങ്കിലും ചെയ്തുപോവുമെന്നും കരഞ്ഞു പറയുന്ന വിസ്മയയുടെ ഫോണ്‍ സംഭാഷണം വൈറലായിരുന്നു.

സ്വന്തം അച്ഛനോട് തന്നെയാണ് വിസ്മയ ഇതേക്കുറിച്ച് സംസാരിച്ചത്. പ്രശ്‌നങ്ങളാണെന്ന് പറഞ്ഞപ്പോഴുള്ള അച്ഛന്റെ മറുപടിയും സംഭാഷണത്തിലുണ്ട്. വൈകിയാണ് പീഡനത്തെക്കുറിച്ച് അറിഞ്ഞതെന്നും അറിഞ്ഞപ്പോള്‍ വീട്ടിലേക്ക് വരാനായി ആവശ്യപ്പെട്ടിരുന്നുവെന്നുമായിരുന്നു അച്ഛന്‍ പ്രതികരിച്ചത്. വിസ്മയയുടെ സംഭാഷണം പുറത്തുവന്നതിന് പിന്നാലെയായി നിരവധി പേരാണ് ഇതേക്കുറിച്ച് പ്രതികരിച്ചെത്തിയിട്ടുള്ളത്.

അക്കൂട്ടത്തിൽ അഭിനേത്രിയും അവതാരകയുമായ ജ്യുവല്‍ മേരിയുടെ കുറിപ്പാണ് വൈറലാകുന്നത്.
“”എനിക്ക് ഇനി ഇവിടെ നിക്കാൻ പറ്റത്തില്ല അച്ഛാ എന്നുള്ള ആ പെൺകുട്ടിയുടെ നിലവിളി. ഇതാണ് മോളെ ജീവിതം ദേഷ്യം വരുമ്പോ ചെയ്യുന്നതല്ല , എല്ലാരും ഇങ്ങനെ ഒക്കെ ആണ്. എന്ന് മുതലാണ് ഏത് പ്രായം മുതലാണ് നമ്മൾ നമ്മുടെ പെണ്മക്കളെ അറവു മാടുകളെ ആയി കാണാൻ തുടങ്ങുന്നത്. എന്നാണ് ജുവൽ ചോദിക്കുന്നത്…

ജ്യുവൽ മേരിയുടെ വാക്കുകൾ പൂർണ്ണമായി വായിക്കാം…

“ചെറിയ അടികൾ ഒക്കെ എല്ലായിടത്തും ഉണ്ട് അതൊക്കെ നോർമൽ ആണ് ഈ അടുത്ത എന്റെ കുടുംബത്തിൽ തന്നെ കേട്ട ഒരു വാദം ആണ് ഇത്. ഒരു അടിയും നോർമൽ അല്ല. പ്രിയപ്പെട്ട ഒരു സുഹൃത് അടുത്ത ദിവസം അങ്ങേ അറ്റം വേദനയോടും വെപ്രാളത്തോടും വിളിച്ചു പറഞ്ഞു തന്റെ അസ്വസ്ഥത കണ്ടിട്ട് ഭർത്താവ് നിർദേശിച്ച പരിഹാരം തലക്കും മുഖത്തും നാല് അടി കിട്ടുമ്പോ മാറിക്കോളും എന്ന്. ഇതിനെക്കാളും ഭീകരമാണ് ഓരോ ദിവസവും അനുഭവിക്കുന്ന മാനസിക പീഡനം.

ഒരു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതിൽ നമുക്ക് പറയാനാവുക എന്നെ ഈ വ്യക്തി നിരന്തരം മാനസികമായി പീഡിപ്പിച്ചു ആത്മഹത്യയുടെ വക്കിൽ എത്തിച്ചു. എന്നാൽ ഒരാൾ അനുഭവിക്കുന്ന മാനസിക പീഡനത്തിന്റെ അളവ് നോക്കാൻ എന്ത് സ്കെയിൽ ആണ് നിയമത്തിൽ ഉള്ളത്. മരിച്ചിട്ടു നീതി കിട്ടിയത് എന്ത് കാര്യം. നിങ്ങളുടെ പെണ്മക്കളെ കൊല്ലാൻ വിടാതെ ജീവിക്കാൻ ഇനിയെങ്കിലും പഠിക്കു പെണ്ണുങ്ങളെ. പ്രിയപ്പെട്ട അച്ഛനമ്മമാർക്ക്, ഒരടിയും നിസാരമല്ല. നിങ്ങളുടെ പെണ്മക്കളാണ് .ജീവിതം അങ്ങനെ അല്ല. ഡൊമസ്റ്റിക് വയലൻസ് ലഘൂകരിക്കുന്നത് നിർത്തുക. അവരവർക്ക് വേണ്ടി നിൽക്കാനായി മക്കളെ പഠിപ്പിക്കുക എന്നുമായിരുന്നു ജ്യുവൽ മേരി കുറിച്ചത്.

about vismaya

Safana Safu :