നടിയെ ആക്രമിച്ച കേസ് മാരക ട്വിസ്റ്റിലേക്ക് ശരത് പതിനഞ്ചാം പ്രതി ;റിപ്പോർട്ട് കോടതിയിൽ !

നടിയെ ആക്രമിച്ച കേസിൽ തുടരന്വേഷണം അവസാനിപ്പിക്കുന്നു എന്ന റിപോർട്ടുകൾ പുറത്തു വന്നിരുന്നു . നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണത്തിന് ഇനി സമയം നീട്ടി ചോദിക്കേണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട് . ഈ കേസിലെ എട്ടാം പ്രതി ദിലീപിന്റെ ഭാര്യ കാവ്യാ മാധവൻ പ്രതിയാവില്ല. ദിലീപിന്റെ അഭിഭാഷകർക്കെതിരായ അന്വേഷണം നിർത്തുമെന്നുമുളള വിവരങ്ങൾ പുറത്തുവന്നിരുന്നു

നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ സുഹൃത്ത് ശരത് 15ആം പ്രതിയായി. അന്വേഷണസംഘം അങ്കമാലി കോടതിയിൽ റിപ്പോർട്ട് നൽകി. നടിയെ ആക്രമിച്ച ദൃശ്യങ്ങൾ ശരത്തിന്റെ കൈവശം എത്തിയെന്ന് ക്രൈംബ്രാ‌ഞ്ച് പറയുന്നു. ഐപിസി 201ആം വകുപ്പ് പ്രകാരമാണ് ശരത്തിനെ പ്രതി ചേർത്തത്. നടപടികൾ തുടരന്വേഷണം അവസാനിപ്പിക്കുന്നതിന്റെ ഭാഗമായിട്ടാണ്. ശരത്തിനെ മാത്രം പ്രതിയാക്കി അന്തിമ കുറ്റപത്രം അടുത്ത തിങ്കളാഴ്ച നൽകും

നടിയെ ആക്രമിച്ച കേസിൽ ഇനി ആകെ പത്ത് പ്രതികൾ ആണുള്ളത്. ക്രൈംബ്രാഞ്ച് തയാറാക്കുന്ന അധിക കുറ്റപത്രത്തിലാണ് പ്രതിപ്പട്ടിക പുതുക്കി നൽകുന്നത്.ശരത് ഉൾപ്പെടെ ഇതേവരെ പ്രതിയാക്കിയത് 15 പേരെ . രണ്ട് പേരെ ഹൈക്കോടതി നേരത്തെ വെറുതെവിട്ടു. മൂന്ന് പ്രതികളെ മാപ്പുസാക്ഷികളാക്കി. ദിലീപ് എട്ടാം പ്രതിയായി തുടരും

അതേസമയം ദിലീപിന്റെ അഭിഭാഷകര്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ പലഭാഗങ്ങളില്‍ നിന്നും ഉയര്‍ന്നിരുന്നു. സാക്ഷികളുടെ മൊഴി മാറ്റാന്‍ അഭിഭാഷകര്‍ ഇടപെട്ടെന്നും സാക്ഷികളെ പുതിയ മൊഴി പഠിപ്പിച്ചെന്നും നടിയെ ആക്രമിച്ച കേസിലും വധഗൂഡാലോചനക്കേസിലും നിര്‍ണായകമായ ഡിജിറ്റല്‍ തെളിവുകള്‍ ഇല്ലാതാക്കുന്നതില്‍ ഇടപെട്ടു എന്നിങ്ങനെയുള്ള ആരോപണങ്ങളാണ് ഉയര്‍ന്നുവന്നിരുന്നത്. എന്നാല്‍ തെളിവുകള്‍ ഉണ്ടായിരുന്നില്ല.കേസിലെ എട്ടാം പ്രതിയായ ദിലീപ് സാക്ഷികള്‍ക്ക് പുറമേ വിചാരണക്കോടതിയേയും സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന ആരോപണവും വിചാരണക്കോടതി മുന്‍പാകെ പ്രോസിക്യൂഷന്‍ പറഞ്ഞിരുന്നു.

ദിലീപിന്റെ മൊബൈല്‍ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിക്കാനായി മുംബൈയില്‍ കൊണ്ട് പോയത് അഭിഭാഷകരാണെന്ന ആരോപണവും അന്വേഷണ സംഘത്തിന്റെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു. എയര്‍പോര്‍ട്ടിലെ സിസിടിവി ദൃശ്യങ്ങളും വിമാന ടിക്കറ്റിന്റെ വിവരങ്ങളും തെളിവായി അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിക്കുകയും ചെയ്തിരുന്നു. ദിലീപിന്റെ മൊബൈല്‍ ഫോണ്‍ കോടതിയില്‍ ഹാജരാക്കുന്നതിന് മുമ്പ് ഫോണിലെ വാട്സ്ആപ്പ് ചാറ്റുകള്‍ നശിപ്പിച്ചെന്നും ഇതിന് വേണ്ടിയാണ് മുംബൈയിലേക്ക് പോയതെന്നുമാണ് പ്രോസിക്യൂഷന്‍ വാദിച്ചത്. എന്നാല്‍ നടിയെ ആക്രമിച്ച കേസുമായി ഇതെങ്ങനെ ബന്ധപ്പെടുത്താനാവുമെന്നായിരുന്നു കോടതിയുടെ ചോദ്യം.

മേയ് 31ന് മുമ്പ് അന്വേഷണം പൂര്‍ത്തീകരിക്കേണ്ടത് കൊണ്ടും സമ്മര്‍ദ്ദം കൊണ്ടുമാണ് തുടന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിക്കുന്നതെന്നും ആരോപണമുണ്ട്. അന്വേഷണത്തിന് അന്വേഷണ സംഘം സമയം നീട്ടിചോദിക്കില്ല എന്ന റിപ്പോര്‍ട്ടുകളുമുണ്ട്. പുരന്വേഷണം അവസാനിപ്പിക്കുന്നതോടെ കാവ്യാ മാധവനെ കേസില്‍ പ്രതിചേര്‍ക്കാന്‍ സാധ്യതയില്ല എന്നാണ് വിവരം. കാവ്യയ്‌ക്കെതിരെ ഗൂഡാലോചനയ്ക്ക് തെളിവ് ഇല്ലെന്നാണ് അന്വേഷണ സംഘം വിലയിരുത്തുന്നത്. അതിജീവിതയായ നടിയും കാവ്യയും തമ്മിലുള്ള വ്യക്തിവിദ്വേഷമാണ് കുറ്റകൃത്യത്തിന് കാരണമായതെന്ന് പറയുന്ന ദിലീപിന്റെ സഹോദരീ ഭര്‍ത്താവ് ടിഎന്‍ സുരാജിന്റെ ശബ്ദസന്ദേശം പുറത്തുവന്നിരുന്നു.
ആലുവ പൊലീസ് ക്‌ളബ്ബിലേക്ക് വിളിച്ചുവരുത്തി ചോദ്യം ചെയ്ത ശേഷമായിരുന്നു ശരത്തിന്റെ അറസ്റ്റ് രേഖപ്പെടുത്തിയത്. ശരത്തിനെതിരെ തെളിവ് നശിപ്പിക്കല്‍, തെളിവ് ഒളിപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംവിധായകന്‍ ബാലചന്ദ്രകുമാറിനെ ഒപ്പമിരുത്തിയാണ് ശരത്തിനെ ചോദ്യം ചെയ്തത്.

അതേസമയം നടിയെ ആക്രമിച്ച കേസിൽ നിയമം നിയമത്തിന്റെ വഴിക്ക് പോകുമെന്ന് LDF കൺവീനർ ഇ.പി. ജയരാജൻ കേസിൽ നിയമവിരുദ്ധമായ ഒരു ഇടപെടലും സർക്കാർ നടത്തിയിട്ടില്ല. ആരെയെങ്കിലും ചോദ്യം ചെയ്യേണ്ട എന്ന് സർക്കാർ പറഞ്ഞിട്ടില്ല. നടിക്ക് നീതി കിട്ടാൻ എല്ലാ പിന്തുണയും നൽകുമെന്നും ഇ.പി. ജയരാജൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

AJILI ANNAJOHN :