മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട സീരിയലാണ് സാന്ത്വനം. കുടുംബപ്രേക്ഷകര്‍ ഏറ്റവും കൂടുതല്‍ ഇഷ്ടപ്പെടുന്ന സാന്ത്വനത്തിന്റെ ജനപ്രീതിയും വളരെ വലുതാണ്. ധാരാളം യുവജനങ്ങളും ഈ സീരിയല്‍ കാണുന്നുണ്ട്. സാധാരണ ജീവിതത്തെ പ്രമേയമാക്കി ഒരുക്കിയിരിക്കുന്ന സാന്ത്വനത്തിലെ കഥാപാത്രങ്ങളും പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവര്‍ തന്നെ.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ദുഃഖം തളം കെട്ടി നിന്ന സാന്ത്വനം വീട്ടില്‍ ഇപ്പോള്‍ സന്തോഷത്തിന്റെ തിരിനാളം കൊളുത്തിയിരിക്കുകയാണ്. ദേവിയുടെ ജാതകദോഷം മൂലമാണോ വീട്ടില്‍ സന്താനഭാഗ്യം ഇല്ലാത്തതെന്ന അപ്പുവിന്റെ മമ്മിയുടെ ചോദ്യത്തിന് ഉത്തരം തേടുകയാണ് ഇപ്പോള്‍ ദേവിയും ബാലനും. അതിനായി ജ്യോത്സനെ വിളിച്ചുവരുത്തി പ്രശ്‌നം നോക്കുന്നു. ബാലന്റെ കുടുംബവീട്ടില്‍ പോയി പ്രശ്‌നപരിഹാരത്തിനായി വേണ്ടത് ചെയ്യണമെന്നാണ് ജ്യോത്സന്‍ നിര്‍ദ്ദേശിക്കുന്നത്. ഇതിനായി ബാലന്റെ തറവാട്ട് വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയാണ് എല്ലാവരും.
എന്നാല്‍ ബാലന് ഇക്കാര്യത്തില്‍ വലിയ താത്പര്യമില്ല. കേസില്‍ കിടക്കുന്ന വീടിന്റെ കാര്യത്തില്‍ ഒരു തീരുമാനമെടുക്കാനാകാതെ ബാലന്‍ ചിന്താകുലനാകുന്നു. ഇക്കാര്യം ദേവിയോടും ബാലന്‍ പറയുന്നു. എന്നാല്‍ അമ്മ തറവാട്ടില്‍ പോകണം എന്നു തന്നെയാണ് ബാലനോട് പറയുന്നത്.
ഇതേത്തുടര്‍ന്ന് എല്ലാവരും ബാലന്റെ തറവാട്ട് വീട്ടിലേക്കു പോകാന്‍ തീരുമാനിക്കുന്നു. തുടര്‍ന്നുള്ള എപ്പിസോഡുകളില്‍ തറവാട്ടു വീട്ടിലെ കാര്യങ്ങളാണ് കാണിക്കുന്നത്. അവിടെ അച്ഛന്റെ അസ്ഥിത്തറയില്‍ വിളക്കുവെച്ച് എല്ലാവരും അവിടെ സന്തോഷമായി മൂന്നുനാലു ദിവസം താമസിക്കാന്‍ തയ്യാറെടുക്കുകയാണ്.

അതിനിടെ അഞ്ജലിയും ശിവനും സുഹൃത്തിനൊപ്പം അടിമാലിയിലേക്ക് ടൂര്‍ പോകാന്‍ തയ്യാറെടുക്കുകയാണ്. സുഹൃത്തിന്റെ കാറില്‍ സന്തോഷത്തോടെ ശിവാഞ്ജലിമാര്‍ ഒന്നിച്ചുപോകുന്നതു കാണാനായി കാത്തിരിക്കുകയാണ് പ്രേക്ഷകര്‍. തറവാട്ടിലേക്ക് പോകാന്‍ താത്പര്യം കാണിക്കാതിരുന്ന അഞ്ജു ടൂര്‍ പോകുന്ന കാര്യം പറഞ്ഞപ്പോള്‍ ഏറെ സന്തോഷിച്ചിരുന്നു.
ശിവന്റെയും അഞ്ജലിയുടെയും ഒന്നിച്ചുള്ള യാത്രയും റൊമാന്റിക് രംഗങ്ങള്‍ക്കായുള്ള കാത്തിരിപ്പിലാണ് ഇപ്പോള്‍ സാന്ത്വനത്തിന്റെ പ്രേക്ഷകര്‍. വരാനിരിക്കുന്ന എപ്പിസോഡുകളുടെ പ്രമോ സൂചിപ്പിക്കുന്നതും അതു തന്നെയാണ്.
സാന്ത്വനത്തിന്റെ പുതിയ പ്രമോയ്ക്ക് വളരെ രസകരമായ കമന്റുകളാണ് ലഭിക്കുന്നത്. ‘ഇനിയവരുടെ ദിനങ്ങള്‍. കാത്തിരുന്ന് കാത്തിരുന്ന് അങ്ങനെ അവരുടേതായ നിമിഷങ്ങള്‍ വന്നു ചേര്‍ന്നു. പരമാവധി രണ്ടാള്‍ക്കും കിട്ടിയ നിമിഷങ്ങള്‍ മുതലെടുപ്പിക്കണേ ..’, ‘കുറേ ദിവസങ്ങള്‍ക്കു ശേഷം ശിവാഞ്ജലി സീന്‍ കാണാന്‍ പറ്റി. എപ്പിസോഡ് കാണാന്‍ വെയ്റ്റിംഗ് ആണ് തറവാട്ടില്‍ പ്രശ്‌നങ്ങള്‍ ആണെന്നറിഞ്ഞു ശിവേട്ടന്‍ ട്രിപ്പ് മുടക്കി ഇങ്ങോട്ട് വരാതിരുന്നാല്‍ കൊള്ളാം’,’ഒരുപാട് നാളുകള്‍ക്ക് ശേഷം ഞങ്ങളുടെ ആഗ്രഹം പോലെ ഇതാ ശിവാഞ്ജലി സീനുകള്‍ വരുന്നു..
ഒപ്പം സാന്ത്വനത്തിന്റെ സന്തോഷകരമായ എപ്പിസോഡുകളും’, ‘ശിവാഞ്ജലി ട്രിപ്പ് കാണാന്‍ കട്ട വെയ്റ്റിംഗ് ആണ്, ഒരു അടിപൊളി റൊമാന്‍സിനായി കാത്തിരിക്കുകയാണ്’, ‘പ്രോമോയില്‍ ഇത്രക്കും ഞാന്‍ പ്രതീക്ഷിച്ചില്ല, പൊളി ഏറ്റവും സന്തോഷം നിറഞ്ഞ ഒരു പ്രൊമോയില്‍ ഒന്ന് ഇത്’ തുടങ്ങി നിരവധി കമന്റുകളാണ് പുതിയ പ്രമോയ്ക്ക് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്.

about santhwanam