ബോബി ചെമ്മണ്ണൂരിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ സപ്പോർട്ട് ചെയ്ത സൂരജിനെ വിമർശിച്ച് പ്രേക്ഷകർ; തെറ്റ് ചെയ്‌തെങ്കില്‍ അത് തിരുത്തി മുന്നോട്ട് പോവുക; താനും തെറ്റ് മനസിലാക്കിയെന്ന് നടന്‍ സൂരജ് സണ്‍

പാടാത്ത പൈങ്കിളി സീരിയലിലെ ദേവ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് മലയാളികൾക്കിടയിൽ ജനപ്രീതി നേടിയ താരമാണ് സൂരജ് സൺ. എന്നാൽ സീരിയൽ മികച്ചു തന്നെ പോയിക്കൊണ്ടിരിക്കുമ്പോൾ ആയിരുന്നു നടന്‍ അതില്‍ നിന്നും പിന്മാറിയത്.

ഇതിനിടെ സോഷ്യല്‍ മീഡിയയിലൂടെ നടത്തിയ ചില പരാമര്‍ശങ്ങള്‍ സൂരജിന് തന്നെ വിനയായി വന്നു. ബോബി ചെമ്മണ്ണൂരിന്റെ ഒരു വീഡിയോയ്ക്ക് താഴെ സൂരജ് നല്‍കിയ കമന്റിനെ പറ്റിയാണ് വിമര്‍ശനങ്ങള്‍ ഉയര്‍ന്ന് വന്നത്.

ബോബി ചെമ്മണ്ണൂരിന്റെ സ്ത്രീവിരുദ്ധ പരാമർശത്തെ സപ്പോർട്ട് ചെയ്ത് ആണ് സൂരജ് കമെന്റിട്ടത്.

‘പറയുമ്പോള്‍ അയ്യേ എന്ന് തോന്നുമെങ്കിലും പറഞ്ഞതൊക്കെ പലരും ട്രൈ ചെയ്ത കാര്യം തന്നെയാണ്. സമ്മതിച്ച് തന്നിരിക്കുന്നു അണ്ണാ’ എന്നാണ് സൂരജ് നല്‍കിയ കമന്റ്. ഇവിടെ ട്രൈ ചെയ്തു എന്ന് പറയുന്നത്, സ്ത്രീകളെ ജാക്കി വെക്കൽ ആണ്… അതായത് സ്ത്രീകളോട് മോശമായി ചേഷ്ടകൾ കാണിക്കൽ…

ഇത് വലിയ രീതിയില്‍ ചര്‍ച്ചയായതോടെ പ്രതികരണവുമായി നടന്‍ രംഗത്ത് വന്നു. താന്‍ ചെയ്ത തെറ്റെന്താണെന്ന് മനസിലായെന്നും അത് തിരുത്തി മുന്നോട്ട് പോവാന്‍ ശ്രമിക്കുകയാണെന്നുമാണ് സൂരജ് പറഞ്ഞത്. നടന്റെ കുറിപ്പിന്റെ പൂര്‍ണരൂപം വായിക്കാം..

എന്റെ മാത്രം കാഴ്ചപ്പാട്.. എന്ന് പറഞ്ഞാണ് സൂരജ് പോസ്റ്റ് തുടങ്ങുന്നത്. ‘നല്ല കാര്യങ്ങള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും കൂടുതല്‍ മനുഷ്യ മനസ്സ് അറിയാന്‍ ആഗ്രഹിക്കുന്നതും, കേള്‍ക്കാന്‍ ആഗ്രഹിക്കുന്നതും ചീത്ത കാര്യങ്ങളാണ്. ഞാന്‍ അടക്കമുള്ളവരെ കുറിച്ചാണ് പറയുന്നത്.

ഉറച്ച ശബ്ദത്തില്‍ ചില പ്രതികരണങ്ങള്‍ നടത്തുന്നവര്‍ പ്രതികരിക്കുമ്പോള്‍ കയ്യടി കിട്ടുമ്പോള്‍, 24 മണിക്കൂറിനുള്ളില്‍ 15 മിനുറ്റെങ്കിലും ചിന്തിച്ചു കാണും, കയ്യടി കിട്ടണമെങ്കില്‍ ന്യായത്തിന്റെ പക്ഷത്ത് നിന്നാല്‍ മതിയെന്ന്. എല്ലാവരും അങ്ങനെയല്ല ചിലര്‍ മാത്രമെന്ന്’ നടന്‍ പറഞ്ഞ് വെക്കുന്നു.

സോഷ്യല്‍ മീഡിയകളിലെ കമന്റ് ബോക്‌സില്‍ ചോര തിളക്കുന്ന ചിലര്‍ സ്വന്തം ജീവിതത്തില്‍ സ്വന്തം സമൂഹത്തോട് അതിന്റെ ഒരംശം കാണിച്ചിരുന്നെങ്കില്‍ ഏപ്രില്‍, മേയ് മാസത്തില്‍ നല്ല ചൂടും, ജൂണ്‍ അഞ്ചിന് മഴപെയ്യുകയും ചെയ്യുമായിരുന്നു.

ഇന്ന് നടക്കുന്ന ഏറ്റവും വലിയ ചര്‍ച്ച ‘സ്ത്രീ’, ഏറ്റവും കൂടുതല്‍ റേറ്റിംഗ് ഉണ്ടാക്കാനും കയ്യടി വാങ്ങാനും കൈ ഓടിക്കാനും ഉപയോഗിക്കുന്ന വിഷയം. ഇന്‍സ്റ്റഗ്രാമിലും ഫേസ്ബുക്കിലും യൂട്യൂബിലും ഫോളോവേഴ്‌സിനെ കൂട്ടാനും കുറയ്ക്കാനും സാധിക്കുന്ന വിഷയമാണിതെന്ന് സൂരജ് പറയുന്നു.

ഞാന്‍ സ്വയം ചിന്തിച്ചു തുടങ്ങിയതിന് ശേഷമാണ് ഞാന്‍ പറയുന്നതിലും തെറ്റുകള്‍ ഉണ്ടെന്ന് സ്വയം മനസ്സിലാക്കിയത്. ആ ബോധം മനസ്സില്‍ വച്ചു കൊണ്ടു തന്നെയാണ് ഇന്ന് മുതല്‍ മുന്നോട്ടു പോകുന്നത്. 100% ഞാന്‍ ശരിയാണെന്ന് ഒരിക്കലും പറയാന്‍ സാധിക്കില്ല. കാരണം നമ്മള്‍ എല്ലാവരും മനുഷ്യരാണെന്ന് നടന്‍ പറയുന്നു.

തെറ്റുകള്‍ സംഭവിക്കും, ആ തെറ്റുകളെ തിരുത്തി കൊണ്ട് മുന്നോട്ടു പോകാന്‍ ശ്രമിക്കുക. ചെയ്തത് തെറ്റാണെന്ന് തോന്നിയാല്‍ അതിനെ തിരുത്തി കൊണ്ട് മുന്നോട്ടു പോവുക അല്ലാതെ ന്യായീകരിക്കാന്‍ പോകരുത്.. എല്ലാവര്‍ക്കും നല്ലതു മാത്രം സംഭവിക്കട്ടെ എന്ന് പ്രാര്‍ത്ഥിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം.. സൂരജ് സണ്‍ എന്നും പറഞ്ഞാണ് നടന്‍ പോസ്റ്റ് അവസാനിപ്പിക്കുന്നത്.

about sooraj sun

Safana Safu :