ഇനി മാളിയേക്കൽ റാണിയുടെ കഥ; മിത്ര തിരിച്ചെത്തുമ്പോൾ ഋഷിയും സൂര്യയും പിണക്കത്തിലേക്ക്?; കൂടെവിടെയിലിൽ ട്വിസ്റ്റ് വരുന്നതേയുള്ളു !

കഴിഞ്ഞ എപ്പിസോഡ് തീർത്തും റാണിയമ്മയ്ക്ക് തിരിച്ചടികൾ മാത്രമായിരുന്നു. അതിൽ സൂര്യ ക്ലാസ് എടുക്കുന്ന സീനും.. ആ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും എല്ലാം ഉഗ്രൻ ആയിരുന്നു. അല്ലെ.. നല്ല ഒരു സിനിമ കണ്ടിരിക്കുന്ന പോലെ കണ്ടിരിക്കാൻ സാധിച്ച സീൻ ആയിരുന്നു.

പിന്നെ പോലീസുകാരുടെ വരവായിരുന്നു. അവരെ സന്തോഷത്തോടെ കോളേജിൽ സ്വീകരിച്ചിട്ട്.. റാണിയമ്മ ഇന്നലെ ആ പോലീസുകാരനോട് ചോദിച്ചത്.. പോലീസുകാർക്കെന്താ ഈ വീട്ടിൽ കാര്യം…? എന്നാണ്…

നീതുവിന്റ ചിരി.. നീതു അങ്ങനെ ചിരിച്ചുകൊണ്ട് നിന്നപ്പോൾ തന്നെ നീതുവിനെ ഷോക്ക് ആക്കിക്കൊണ്ട് ആ വാർത്ത.. ഇതിനിടയിൽ സൂര്യയുടെ മുഖത്തെ ഭാവങ്ങൾ ആണ് ശ്രദ്ധിക്കപ്പെട്ടത്… ഋഷി സൂര്യേയുടെ കൈ പിടിച്ചു നിന്ന ആ ഒരു സീൻ എന്റെ സാറെ….

പിന്നെ അവസാനം ആ അപ്പൂപ്പനെ ശേഖരൻ ഓടിക്കുന്നത് കാണാനും നല്ല രസമുണ്ടായിരുന്നു… അപ്പോൾ ഇന്നലത്തെ കഥ അവിടെ വച്ചങ്ങ് അവസാനിച്ചു. എന്നാൽ തിങ്കളാഴ്‌ച്ച അപ്പൂപ്പനിൽ നിന്ന് എല്ലാ കാര്യങ്ങളും അറിയുന്നുണ്ട്….

അതോടെ സൂരജ് സാറിന് കേസിലെ എല്ലാം കിട്ടിക്കഴിഞ്ഞു.. അങ്ങനെ കോളേജിൽ വച്ച് ഈ കഥ പറഞ്ഞു കേൾപ്പിച്ച ശേഷം സൂരജ് സാർ ഒരു കാര്യം കൂടി റാണിയമ്മയെ അറിയിക്കുന്നുണ്ട്. മിത്ര തമ്പിയ്ക്ക് പൂർണ്ണമായും ബോധം തിരിച്ചു കിട്ടിയിരിക്കുന്നു എന്ന്. ..

ഇത് കേൾക്കുമ്പോൾ റാണി ഒന്ന് ഞെട്ടുന്നുണ്ട്. അതുപോലെ ഋഷിയ്ക്കും സൂര്യയ്ക്കും അത് വലിയ ഒരു സന്തോഷം ആണ്… ശേഷം നീതുവിന്റെ അറസ്റ്റ് ആണ്… എന്നാൽ കോളേജിൽ വച്ച് നീതുവിനെ അറസ്റ്റ് ചെയ്യരുതെന്നും നീതുവിനെ പറയുന്ന സ്ഥലത്ത് കൊണ്ടെത്തിക്കാം എന്നും റാണിയമ്മ സൂരജ് സാറിനോട് പറയും…

ഇത് കേൾക്കുന്നതും സൂരജ് സാറിന് ദേഷ്യം കൂടുയാണ്… നോ …നോ കോമ്പ്രമൈസ് എന്ന് പറഞ്ഞ് സൂരജ് സാർ റാണിയെ നന്നായി വിരട്ടുന്നുണ്ട്… അങ്ങനെ നീതു അറസ്റ്റിൽ…

കോളേജിൽ നിന്നും തന്നെ നീതുവിനെ പോലീസ് സ്റ്റേഷനിൽ കൊണ്ടുപോകും. ഒരു പകരം വീട്ടൽ തന്നെയാണ് അവിടെ നടക്കുന്നത്. പക്ഷെ മിത്ര തിരിച്ചുവരുന്നതോടെ നീതുവിന് രക്ഷയില്ല. മിത്ര ഇനി റാണിയമ്മയ്ക്ക് ഒപ്പം നിൽക്കില്ല./ കാരണം.. മിത്രയെ ഇല്ലാതാക്കാൻ റാണിയമ്മ ശ്രമിക്കുന്നു എന്ന് മിത്രയും, മനസിലാക്കും. അതോടെ സൂര്യയ്‌ക്കൊപ്പം മിത്രയും ഉണ്ടാകും.

പക്ഷെ മിത്ര തിരിച്ചു വരുമ്പോൾ ഋഷിയും സൂര്യയും തമ്മിൽ പിണക്കമാകുമോ..? അതാണ് വരാനിരിക്കുന്ന കൂടെവിടെയുടെ അടുത്ത ട്വിസ്റ്റ്.

about koodevide

Safana Safu :